തൃശൂര്‍: 300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടന്ന കരുവന്നൂര്‍ സഹകരണ ബാങ്കിന്റെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 50 കോടിയുടെ പാക്കേജില്‍ ലഭിച്ചത് വെറും രണ്ടു കോടി രൂപ മാത്രമാണെന്ന്. ആ തുകയാകട്ടെ, സംസ്ഥാന സഹകരണ ബാങ്കില്‍ (കേരള ബാങ്ക്) കരുവന്നൂര്‍ ബാങ്ക് നിക്ഷേപിച്ച കരുതല്‍ തുകയാണ്.
ഇതോടെ ഒരു വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പാക്കേജ് പാഴായി. 50 കോടിയില്‍ 19.5 കോടി രൂപ തിരികെ ചോദിക്കുന്ന നിര്‍ധനരായ
ആളുകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു.
ബാക്കി 30.5 കോടി വായ്പ നല്‍കി ബിസിനസ് തുടങ്ങാന്‍ ഉപയോഗിക്കുമെന്നും ഉത്തരവില്‍ പറയുന്നു. ആശുപത്രി ചിലവെങ്കിലും തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നവരെല്ലാം ഇതോടെ നിരാശയിലായി.
ധനസമാഹരണത്തിന് കേരള ബാങ്ക് മുന്‍കൈയെടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, സാങ്കേതിക തകരാര്‍ മൂലം വിഷയം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിഞ്ഞില്ല.
നിക്ഷേപം തിരികെ ലഭിക്കാത്തതിനെ തുടര്‍ന്ന് രണ്ട് പേര്‍ ആത്മഹത്യ ചെയ്യുകയും ചികിത്സയിലിരിക്കെ ഒരു വൃദ്ധ മരിക്കുകയും ചെയ്തിരുന്നു. പണം ലഭിക്കാത്തവര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ നിക്ഷേപം തിരികെ നല്‍കാന്‍ കോടതി മാനദണ്ഡങ്ങള്‍ പാലിക്കേണ്ടി വന്നു. സീനിയോറിറ്റി അനുസരിച്ച് ഈ തുക നല്‍കും. ഇപ്പോള്‍ വരുമാനം നിക്ഷേപത്തിന്റെ പത്തു ശതമാനവും പലിശയുടെ അമ്പതു ശതമാനവും മാത്രമാണ്.
പ്രതീക്ഷിക്കുന്ന ധനസമാഹരണം (തുക കോടികളില്‍)
സഹകരണ വികസന ബോര്‍ഡ്… 10
ജില്ലാ സഹകരണ ബാങ്കുകള്‍…. 20
കരുവന്നൂര്‍ ബാങ്ക് റിസര്‍വ് ഫണ്ട്…. 2
വായ്പാ കുടിശ്ശിഖ ശേഖരണം….. 3
കേരള ബാങ്ക്… 15