പുതുചരിത്രം രചിച്ച മാപ്പ് ഓണാഘോഷം!

ഫിലഡെൽഫിയ – സംഘാടക മികവുകൊണ്ടും,കലാമൂല്യവും വർണാഭമായ പരിപാടികൾ കൊണ്ടും, ജനപങ്കാളിത്തം കൊണ്ടും ചരിത്രത്തിൽ ഇടംനേടി നേടിക്കൊണ്ട് നോർത്ത് അമേരിക്കയിൽ തന്നെ ഏറ്റവും മികച്ചതായിരുന്നു മാപ്പിന്റെ ഈ വർഷത്തെ ഓണാഘോഷം. ഒത്തൊരോണം ഒന്നിച്ചൊരോണം എന്ന ക്യാപ്‌ഷനെ അന്വർഥം ആക്കികൊണ്ടു മത ജാതി ഭേദമെന്യ കേരളത്തിന്റെ തനതു കലകൾ ഒരേ വേദിയിൽ അണിനിരന്നപ്പോൾ കള്ളവും ചതിയുമില്ലാത്ത മാവേലിവാണ കേരളം പുനർസൃഷ്ടിക്കപെട്ട അനുഭൂതിയായിരുന്നു. മാവേലി എഴുന്നള്ളിയത് കഥകളി, ഓട്ടംതുള്ളൽ,മോഹിനിയാട്ടം,ഒപ്പന, തെയ്യം, കളരിപ്പയറ്റ്തുടങ്ങി തനതു ആർട്ടിസ്റ്റുകളുടെ അകമ്പടിയോടെ ആയിരുന്നു. ചെണ്ടമേളം പുലിക്കളി അത്തപൂക്കളം, ഓണം ഫോട്ടോ ബൂത്ത് എന്നിവ ആഘോഷത്തിന് മികവേകി. റോഷൻ പ്ലാമൂട്ടിൽ ആയിരുന്നു മാവേലിയായി വേഷമിട്ടത്. ഒത്തൊരോണം ഒന്നിച്ചൊരോണം എന്ന സ്വപ്നം സാക്ഷാത്കരിച്ച ചാരിതാർഥ്യത്തിലാണ് മാപ്പിന്റെ പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്. ഒഴുകിയെത്തിയ ജനക്കൂട്ടത്തെ അകമഴിഞ്ഞ് നന്ദി അറിയിക്കുകയാണെന്നു ജനറൽ സെക്രട്ടറി ബെൻസൺ വര്ഗീസ് പണിക്കർ അറിയിച്ചു. കലാപരിപാടികൾ അവതരിപ്പിച്ച മുഴുവൻ സുഹൃത്തുക്കളെയും സാമ്പത്തിക സഹായം നൽകിയ ബിസിനസ്സ് പ്രവർത്തകരെയും നന്ദി അറിയിക്കുന്നതായി ട്രെഷറർ കൊച്ചുമോൻ വയലത്തു പറഞ്ഞു.

സ്വാമി സന്ദീപാനന്ദഗിരി,കവി സന്തോഷ് പാല ,സിറ്റി കൺട്രോളർ ചാൾസ് എടച്ചേരിൽ എന്നിവരെ കൂടാതെ ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ഫൊക്കാന നേതാവ് പോൾ കറുകപ്പള്ളി, ഇന്ത്യൻ ഓവർസീസ് പ്രസിഡന്റ് ലീല മാരേട്ട്,ഫോമാ മുൻ പ്രസിഡന്റ് അനിയൻ ജോർജ്, ഫോമാ ജോയിന്റ് സെക്രട്ടറി ജെയ്‌മോൾ ശ്രീധർ ,ഫോമാ ജോയിന്റ് ട്രെഷറർ ജെയിംസ് ജോർജ്, ഫോമാ മിഡ് അറ്റ്ലാന്റിക് റീജിയൻ വൈസ് പ്രസിഡന്റ ജോജോ കോട്ടൂർ തുടങ്ങി ഒട്ടനവധി സംഘടനാ നേതാക്കൾ പങ്കെടുത്തു. മാപ്പിന്റെ ഈ വർഷത്തെ കമ്മ്യൂണിറ്റി എക്സില്ലൻസ് അവാർഡ് സന്തോഷ് ഫിലിപ്പ്, തോമസ് ചാണ്ടി ,സ്റ്റാൻലി ജോൺ എന്നിവർക്ക് നൽകി.

പ്രോഗ്രാം കോഡിനേറ്റർ തോമസുകുട്ടി വർഗീസ് വുമൻസ് ഫോറം ചെയർ പേഴ്സൺ മിലി ഫിലിപ്പ്, പ്രോഗ്രാം കമ്മറ്റി അംഗങ്ങളായ ബിനു ജോസഫ്,സോയ നായർ, അഷിത ശ്രീജിത്ത്,സിജു ജോൺ എന്നിവരുൾപ്പെടുന്ന ഒരു വിപുലമായ കമ്മിറ്റി ആണ് ഈ വർഷത്തെ ഓണാഘോഷത്തിന് ചുക്കാൻ പിടിച്ചത് . ജോൺസൺ മാത്യു , ലിബിൻ പുന്നശ്ശേരി, ദീപു ചെറിയാൻ, ജോസഫ് കുരുവിള (സാജൻ),എൽദോ വര്ഗീസ്, സജു വര്ഗീസ്, സന്തോഷ് ജോൺ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ഫുഡ് കമ്മിറ്റി കൊതിയൂറും ഓണസദ്യയാണ്‌ വിളമ്പിയത്. സദ്യ തെയ്യാർ ചെയ്തത് മല്ലു കഫേ ആണ്. ഓണാഘോഷം ജനപങ്കാളിത്തം കൊണ്ട് ശ്രേദ്ധേയമാക്കിയത് സ്വാഗതസംഘം അംഗങ്ങളായ ഷാലു പുന്നൂസ്, സാബു സ്കറിയ, തോമസ്ചാണ്ടി,സന്തോഷ് ഫിലിപ്പ് എന്നിവരുടെ പ്രയത്നമാണ്. എല്ലാ കമ്മിറ്റി അംഗങ്ങളും മാപ്പു കുടുംബാംഗങ്ങളും വേണ്ട എല്ലാ സഹായസഹകരണങ്ങൾ നൽകി ഒപ്പം നിന്നു.

ജിൽ ജിൽ മൊഞ്ചത്തീസ് അവതരിപ്പിച്ച ഒപ്പന, അനിയൻ കുഞ്ഞു അവതരിപ്പിച്ച ഓട്ടം തുള്ളൽ, അൽ കിടു ടീമിന്റെ തിരുവാതിര, രജനി മേനോൻ അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി, നൂപുര ഡാൻസ് അക്കാഡമിയുടെ സെമി ക്ലാസിക്കൽ ഡാൻസ്, ശിവ മുരളി കലാക്ഷേത്രയുടെ കളരിപ്പയറ്റ് തീം ഡാൻസ്, ടീം സഹസ്രയുടെ തെയ്യം തീം ഡാൻസ്, മലയാളീ ലേഡീസിന്റെ കല്യാണി കളവാണി സിനിമാറ്റിക് ഡാൻസ്, ഹാപ്പി ഫീറ്റ് സിനിമാറ്റിക് ഡാൻസ് എന്നീ കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികൾ ആഘോഷത്തിന് മികവേകി. എന്‍ഗിത മാത്തൻ,ബിനു ജോസഫ്, തോമസ്കുട്ടി വര്ഗീസ്, റെജി ജേക്കബ്, അഭിയ എന്നിവരുടെ ഗാനങ്ങൾ ആഘോഷത്തിന്റെ മാറ്റു കൂട്ടി.ട്രൈ സ്റ്റേറ്റ് ഡാൻസ് അക്കാഡമിയുടെ ഡിജെയോട് കൂടെയാണ് ആഘോഷത്തിന് തിരശീല വീണത്.

എല്ലാവർക്കും ഒന്നേ പറയാനുള്ളു. ഇങ്ങനെയൊരു ഓണം മുൻപൊന്നും ഫിലാഡൽഫിയയിൽ നടന്നിട്ടില്ല. മനസും വയറും നിറച്ചു സന്തോഷത്തിൽ ആറാടിയ ഒരോണം!

 

Print Friendly, PDF & Email

Leave a Comment

More News