സെന്തില്‍ കുമരന്‍ വധക്കേസ്: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എൻഐഎ റെയ്ഡ് നടത്തി

ന്യൂഡൽഹി: ബിജെപി നേതാവ് സെന്തില്‍ കുമരനെ കൊലപ്പെടുത്തിയ കേസിൽ പുതുച്ചേരിയിലും തമിഴ്‌നാട്ടിലും ഒന്നിലധികം സ്ഥലങ്ങളിൽ റെയ്ഡ് നടത്തിയതായി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറിയിച്ചു.

മുഖ്യപ്രതിയായ നിതി എന്ന ശ്രീ നിത്യാനന്ദത്തിന്റെ വെളിപ്പെടുത്താത്ത വസതി ഉൾപ്പെടെ പ്രധാന പ്രതികളുടെ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയതെന്ന് എൻഐഎ പറഞ്ഞു.

“തമിഴ്‌നാട്ടിലെ പുതുച്ചേരിയിലും കടലൂർ ജില്ലയിലുമായി ആകെ നാല് സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഡിജിറ്റൽ ഉപകരണങ്ങൾ (മൊബൈൽ ഫോണുകൾ), സിം കാർഡുകൾ, ഡോംഗിൾ, മോട്ടോർ സൈക്കിൾ, മറ്റ് കുറ്റകരമായ രേഖകൾ എന്നിവയും പിടിച്ചെടുത്തു,” എൻഐഎ പ്രസ്താവനയില്‍ പറഞ്ഞു.

നിത്യാനന്ദം ഉൾപ്പെടെയുള്ളവർ നടത്തിയ ഗൂഢാലോചനയുടെ ചുരുളഴിയാനുള്ള എൻഐഎ അന്വേഷണത്തിന്റെ ഭാഗമാണ് റെയ്ഡെന്ന് എൻഐഎ അറിയിച്ചു.

വില്ലുപുരത്ത് ഹരിഹരൻ സ്വീറ്റ് സ്റ്റാളിന് മുന്നിൽ വച്ചാണ് സെന്തിൽ കുമാരനെ ബൈക്കിലെത്തിയ ആറംഗ സംഘം അക്രമികൾ കൊലപ്പെടുത്തിയത്. നാടൻ ബോംബ് എറിഞ്ഞാണ് കൊലപാതകം നടത്തിയത്.

പുതുച്ചേരി പോലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തതെങ്കിലും പിന്നീട് എൻഐഎയ്ക്ക് കൈമാറുകയായിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News