ന്യൂയോര്‍ക്ക്: വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോട് അനുബന്ധിച്ചു ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടു നോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപത്തിഏഴാമത് ദുഖ്‌റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും സെപ്റ്റംബർ 2 ശനിയാഴ്‌ച മുതല്‍ സെപ്റ്റംബർ 9 ശനിയാഴ്‌ച വരെ എട്ടു ദിവസങ്ങളിലായി ഭക്തിയാദരപൂര്‍വ്വം നടത്തപ്പെടുന്നു.
ഓഗസ്റ്റ് 27 ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി റവ ഫാ ബെൽസൺ പൗലോസ് കുര്യാക്കോസ് ഈ വർഷത്തെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റം നടത്തി.
സെപ്റ്റംബർ ഒന്നാം തീയതി വെള്ളിയാഴ്ച വൈകീട്ട് 6.30 ന് സന്ധ്യാപ്രാർത്ഥനക്കു ശേഷം (ഇംഗ്ലീഷ്) സൺഡേ സ്കൂൾ കുട്ടികൾക്കും യുവജനങ്ങൾക്കുമായി കോപ്റ്റിക് ഓർത്തഡോക്സ് ചർച്ചിലെ ശ്രീമതി ലില്ലിയന്‍ ആന്‍ഡ്രൂസ് എസിസി നയിക്കുന്ന പ്രത്യേക റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്.
സെപ്റ്റംബർ രണ്ടാം തീയതി ശനിയാഴ്‌ച രാവിലെ 9:30ന് ഇടവക മെത്രാപ്പോലീത്തായും അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചുബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയെ വൈദീകരുടെയും മാനേജിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിലും ഇടവക ജനങ്ങളുടെ സഹകരണത്തിലും ഭക്തിയാദരവോടുകൂടി ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചതിനു ശേഷം 9.15 ന് പ്രഭാതപ്രാർത്ഥനയും 10 am ന് അഭി. പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും റവ ഫാ ജെറി ജേക്കബ്, റവ ഫാ ജോയൽ ജേക്കബ് എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അർപ്പിക്കപ്പെടുന്നതാണ്. കാലം ചെയ്‌ത പുണ്യശ്ലോകനും വൈറ്റ് പ്ലെയിന്‍സ് സെന്റ് മേരീസ് പള്ളിയുടെ വളര്‍ച്ച ഏറെ കാംക്ഷിച്ചിരുന്ന പിതാവുമായ അബൂന്‍ മോര്‍ ബസേലിയോസ് പൗലൂസ് ദ്വിദീയന്‍ കാതോലിക്കാ ബാവയുടെ ഇരുപത്തിഏഴാമത് ദു:ഖ്‌റോനോ പെരുന്നാൾ അന്നേ ദിവസം പ്രത്യേക പ്രാത്ഥനകളോടും നേർച്ചവിളമ്പോടും കൂടെ നടത്തും. അന്നേദിവസം വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും റവ ഫാ മത്തായി വർക്കി പുതുക്കുന്നത് നയിക്കുന്ന സുവിശേഷപ്രസംഗവും ഉണ്ടായിരിക്കും.
സെപ്റ്റംബർ മൂന്നാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്ക് ആർച്ച്ബിഷപ് അഭി. യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയെ സ്വീകരിച്ചാനയിച്ചതിനു ശേഷം 9:15 ന് പ്രഭാത പ്രാർത്ഥനയും 10:00 മണിക്ക് അഭി. തിരുമേനിയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, ഉച്ചക്ക് ഒരു മണിക്ക് കൊച്ചു കുട്ടികൾക്കായി വിദ്യാരംഭവും, വൈകിട്ട് 6:00 മണിക്ക് സന്ധ്യാപ്രാർത്ഥനയും, റവ ഫാ വര്ഗീസ് പോൾ നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.
സെപ്റ്റംബർ 4 തിങ്കൾ രാവിലെ 9:15ന് പ്രഭാതപ്രാർത്ഥന, 10:00 മണിക്ക് വിശുദ്ധ കുർബാന – (റവ ഫാ ഗീവര്‍ഗീസ് ജേക്കബ് ചാലിശ്ശേരി), ഉച്ചകഴിഞ്ഞ് 3:00 മണിക്ക് റവ ഫാ ഫിലിപ്പ് സക്കറിയ നയിക്കുന്ന ധ്യാനയോഗം, വൈകീട്ട് 5:00 മണിക്ക് വിശുദ്ധ കുമ്പസാരം, 6:00 മണിക്ക് സന്ധ്യാപ്രാർത്ഥന, തുടർന്ന് ആശിവാദവും ഡിന്നറും.
സെപ്റ്റംബർ 5 ചൊവ്വ രാവിലെ 6:30ന് പ്രഭാതപ്രാർത്ഥന, 7:00 മണിക്ക് വിശുദ്ധ കുർബാന – (വെരി റവ ഗീവര്‍ഗീസ് ചട്ടത്തിൽ കോറെപ്പിസ്‌കോപ്പ), വൈകീട്ട് 6:00 മണിക്ക് സന്ധ്യാപ്രാർത്ഥന, സുവിശേഷ പ്രസംഗം റവ ഫാ സക്കറിയ വള്ളിക്കോലിൽ.
സെപ്റ്റംബർ 6 ബുധൻ രാവിലെ 6:30ന് പ്രഭാതപ്രാർത്ഥന, 7:00 മണിക്ക് വിശുദ്ധ കുർബാന – (റവ ഫാ രാജൻ പീറ്റർ), വൈകീട്ട് 6:00 മണിക്ക് സന്ധ്യാപ്രാർത്ഥന, സുവിശേഷ പ്രസംഗം റവ ഫാ ഷെറി ഐസക്.
സെപ്റ്റംബർ 7 വ്യാഴം രാവിലെ 6:30ന് പ്രഭാത പ്രാർത്ഥന, 7:00 മണിക്ക് വിശുദ്ധ കുർബാന – (റവ ഫാ ആകാശ് പോൾ ), വൈകീട്ട് 6:00 മണിക്ക് സന്ധ്യാ പ്രാർത്ഥന, സുവിശേഷ പ്രസംഗം റവ ഫാ ജേക്കബ് ജോസഫ്.
സെപ്റ്റംബർ 8 വെള്ളി രാവിലെ 6:30ന് പ്രഭാത പ്രാർത്ഥന, 7:00 മണിക്ക് വിശുദ്ധ കുർബാന – ( റവ ഫാ മത്തായി വർക്കി പുതുക്കുന്നത്ത്), വൈകീട്ട് 6:00 മണിക്ക് സന്ധ്യാ പ്രാർത്ഥന, സുവിശേഷ പ്രസംഗം റവ ഫാ ഫിലിപ്പ് സക്കറിയ.
സെപ്റ്റംബർ 9 ശനിയാഴ്ച പെരുന്നാൾ ദിവസം രാവിലെ 9:15 ന് പ്രഭാതപ്രാർത്ഥന, 10:00 മണിക്ക് റവ Marouth Hannah റമ്പാന്റെ പ്രധാന കാര്‍മികത്വത്തിലും, റവ ഫാ വര്ഗീസ് പോൾ, റവ ഫാ വിവേക് അലക്സ് എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അർപ്പിക്കപ്പെടുന്നതാണ്. തുടർന്ന് പ്രദിക്ഷണവും, നേർച്ച വിളമ്പോടും ആശിർവാദത്തോടും ഉച്ചഭക്ഷണത്തോടും കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതായിരിക്കും.
തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ദേവാലയത്തിൽ പ്രാർത്ഥനയോടെ കഴിയുവാനുള്ള സൗകര്യം വിശ്വാസികൾക്കായി ഒരുക്കിയിയിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് ഉച്ചനമസ്കാരവും പരിശുദ്ധ മാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയും ഒരു മണിക്ക് ധ്യാനവും ഉണ്ടായിരിക്കും.
പെരുന്നാള്‍ ഏറ്റവും സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവക പൂര്‍ത്തിയാക്കി കഴിഞ്ഞു.
മഹാപരിശുദ്ധയായ ദൈവമാതാവിൻ്റെ മധ്യസ്ഥതയിൽ അഭയപ്പെട്ടു ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും വൈറ്റ് പ്ലെയിൻസ് സെന്റ് മേരീസ് യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
Rev.Fr. Belson Poulose Kuriakose ( 516) 639-9791
Vice President – Chev. George Ittan Padiyedath ( 914) 419-2395
Secretary – Wison Mathai (914) 282-5901
Treasurer – Joy Ittan (914) 564-1702
Church Address: 99 Park Ave, White Plains, NY 10603
റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര, പിആര്‍ഒ, മലങ്കര യാക്കോബായ സെന്റര്‍, വൈറ്റ്പ്ലെയ്ന്‍സ്)