അറ്റ്ലാന്റ: ഓഗസ്റ്റ് 26 ശനിയാഴ്ച അറ്റ്ലാന്റ നഗരം ഐതിഹാസികമായ ഓണാഘോഷ പരിപാടിക്കാണ് സാക്ഷ്യം വഹിച്ചത്. ഗ്രെയ്റ്റർ അറ്റ്ലാന്റ മലയാളീ അസോസിയേഷൻ (GAMA) ആതിഥേയത്വം വഹിച്ച, West Forsyth High School ഇൽ നടന്ന ഓണാഘോഷ പരിപാടിയിൽ 2200-ലധികം പേർ പങ്കെടുത്തു. സംഘാടക മികവുകൊണ്ടും,കലാമൂല്യവും, വർണാഭമായ പരിപാടികൾ കൊണ്ടും, ഗൃഹാതുരുത്വം നടമാടിയ ഗാമയുടെ ഓണാഘോഷം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച ഒരു ഓണാഘോഷമായിരുന്നു. ജനപങ്കാളിത്തം കൊണ്ട് ഗാമക്ക് ചരിത്രത്തിൽ ഇടംനേടി കൊടുത്തതിൽ ഗാമയുടെ പ്രസിഡന്റ് ബിനു കാസിം എല്ലാവരോടും വ്യക്തിപരമായ നന്ദി രേഖപ്പെടുത്തി.
പ്രാദേശിക മലയാളി സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള ആഘോഷം ഉജ്ജ്വല വിജയമായി മാറി. ഓണത്തിന്റെ ചൈതന്യം പുനഃസൃഷ്ടിക്കുവാൻ മാത്രമല്ല, പങ്കെടുത്ത എല്ലാവർക്കും ഓണസദ്യക്കൊപ്പം കലാമൂല്യമുള്ള പരിപാടികളും സമർപ്പിക്കുവാൻ സാധിച്ചു എന്നത് ഗാമയുടെ സൂക്ഷ്മമായ ആസൂത്രണത്തിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണ്. ഇനി നടത്തുവാനിരിക്കുന്ന മറ്റു അസോസിയേഷൻ ഓണാഘോഷങ്ങൾക്കും എല്ലാവിധ ഭാവുകങ്ങൾ അർപ്പിച്ചതിലൂടെ ഗാമ മറ്റു അസ്സോസിയേഷനുകൾക്കു ഒരു മാതൃകയാവുകവും ചെയ്തു.
സ്ത്രീശാക്തീകരണം എന്ന ക്യാപ്ഷനെ അന്വർഥം ആക്കികൊണ്ടു ഗാമയുടെ സ്റ്റേജിൽ റിലീസ് ചെയ്ത “അഗ്നിനക്ഷത്രം – The Legend of Unniarcha” എന്ന തീയേട്രിക്കൽ ഡ്രാമക്കു വലിയ ജനപിന്തുണയാണ് ലഭിച്ചത്. ഇതിലൂടെ Women Empowerment എന്ന മഹത്തായ ഒരു സന്ദേശം നൽകാൻ സാധിച്ചതിന്റെ ചാരിതാർഥ്യം ഇതിന്റെ സ്ക്രിപ്റ്റ് നിർവഹിച്ച അസീം ഷംസുദ്ദീൻ, ഡയറക്ടർ സുനിൽ പുനത്തിൽ നൃത്തസംവിധാനവും ഉണ്ണിയാർച്ചയെ അവതരിപ്പിക്കുകയും ചെയ്ത സ്വപ്ന മേനോൻ, ഈ സംരംഭത്തിന്റെ സൃഷ്ടാവും ഗാമയുടെ പ്രെസിഡന്റുമായ ബിനു കാസിം, സെക്രട്ടറി ഉഷ പ്രസാദ് എന്നിവർ പങ്കുവെച്ചു.
മത ജാതി ഭേദമെന്യ കേരളത്തിന്റെ തനതു കലകൾ ഒരേ വേദിയിൽ അണിനിരന്നപ്പോൾ കേരളത്തിന്റെ ഗൃഹാതുരുത്വം പുനർസൃഷ്ടിക്കപെട്ട അനുഭൂതിയായിരുന്നു ഈ കഴിഞ്ഞ Aug 26ന് അറ്റ്ലാന്റ നഗരത്തിനു ഗാമ സമ്മാനിച്ചത്.
കേരളത്തിന്റെ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞെത്തിയ മുപ്പതിൽ അധികം സ്ത്രീകൾ അണിനിരന്ന മെഗാ തിരുവാതിര ഗാമ ഓണത്തിന്റെ ഹൈലൈറ്റ് ആയതിലുള്ള സന്തോഷം ഇതിന്റെ നൃത്തസംവിധാനം ചെയ്ത ഗാമയുടെ വൈസ് പ്രെസ്ഡിണ്ട് ശ്രീദേവി രഞ്ജിത്ത് പങ്കുവെക്കുകയുണ്ടായി.
കേരളീയ പാചകരീതിയിൽ പ്രാവീണ്യമുള്ള വിദഗ്ധരായ പാചകക്കാർ തയ്യാറാക്കിയ ഓണസദ്യ കേരളത്തിലെ ഓണസദ്യകളെ അനുസ്മരിപ്പിക്കുന്ന രുചികളും സുഗന്ധങ്ങളും ഘടനകളും സമന്വയിപ്പിച്ചുള്ളതായിരുന്നു എന്ന് ഗാമയുടെ ഫുഡ് കമ്മിറ്റി ചെയർമാൻ ജോൺ മത്തായിയും ഫുഡ് കമ്മിറ്റി ഡയറക്ടർ നഫാസ് സേട്ടും കമ്മിറ്റി അംഗം സിനു പോളും പറയുകയുണ്ടായി.
അതിനൂതനമായ QR Code സംവിധാനത്തിലൂടെയുള്ള സുഗമമായ ഫ്രണ്ട് ഡെസ്ക് മാനേജ്മെന്റിന് ഗാമയുടെ IT ഡയറക്ടർ ഷബീർ ജബാബ്റിനു നന്ദി അറിയിക്കുന്നതായി ഫ്രന്റ് ഡെസ്ക് മാനേജ് ചെയ്ത ട്രെഷറർ ജയ്മോൻ നെടുംപുറത്തു അറിയിക്കുകയുണ്ടായി.
മാവേലി എഴുന്നള്ളിയത് പരമ്പരാഗത ഘോഷയാത്രയുടെ അകമ്പടിയോടെയായിരുന്നു. ഇതിനു മാറ്റുകൂട്ടാനായി താലപ്പൊലിയേന്തിയ കുട്ടികളും സ്ത്രീകളും, ചെണ്ടമേളവും, ഇലത്താളവും മുത്തുക്കുടവും അത്തപ്പൂക്കളവും ഫോട്ടോബൂത്തും ഒത്തുചേർന്നപ്പോൾ കേരളം സഹ്യൻ കടന്നു അറ്റ്ലാന്റയിൽ വന്നുചേർന്ന ഒരു അനുഭൂതിയാണ് ഉളവായതെന്നു കമ്മിറ്റി അംഗം ദിവ്യ അമരയിൽ അറിയിക്കുകയുണ്ടായി. അനിൽ മേനോൻ മാവേലിയായി എത്തിയ ഈ ഓണാഘോഷത്തിന്, 350തിൽ അധികം കലാകാരന്മാരും കലാകാരികളും അണിനിരന്ന ഒരു തകർപ്പൻ കലാവിരുന്നാണ് 2200തിൽ അധികം വരുന്ന ഗാമയുടെ കുടുംബാംഗങ്ങൾക്കായി സമ്മാനിച്ചതെന്നു കലാപരിപാടികൾക്ക് നേതൃത്വം വഹിച്ച സുബി തോമസ്, നൂറ അൻസാർ, അജിത് ചന്ദ്രൻ, അനീഷ് നായർ, ഗാമയുടെ സൗണ്ട് എഞ്ചിനീയർ ജിജോ തോമസ് എന്നിവർ അഭിപ്രായപ്പെട്ടു. സാമ്പത്തിക സഹായം നൽകിയ എല്ലാ ബിസിനസ്സ് പ്രവർത്തകർക്കും ട്രെഷറർ ജയ്മോൻ നെടുംപുറത്തു നന്ദി അറിയിക്കുകയുണ്ടായി. എല്ലാ കമ്മിറ്റി അംഗങ്ങളും ഗാമ കുടുംബാംഗങ്ങളും വേണ്ട എല്ലാ സഹായസഹകരണങ്ങൾ നൽകി ഒപ്പം നിന്ന കാഴ്ച അറ്റ്ലാന്റ നഗരത്തെ പുളകമണിയിച്ചു.