തിരുവനന്തപുരം: ഇടതുപക്ഷ വിരുദ്ധ വികാരം പ്രചരിപ്പിക്കുന്നതിൽ നിന്ന് കലാകാരന്മാർ വിട്ടുനിൽക്കണമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സപ്ലൈകോയുടെ നെല്ലു സംഭരണത്തിന് യഥാസമയം ഫണ്ട് അനുവദിക്കുന്നതിൽ അലംഭാവം കാണിക്കുന്ന സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യയുടെ രൂക്ഷ വിമർശനത്തിന് മറുപടിയായാണ് ജയരാജൻ ഇക്കാര്യം പറഞ്ഞത്.
കളമശേരിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ നടൻ ജയസൂര്യ കർഷകരോടുള്ള സംസ്ഥാന സർക്കാരിന്റെ സമീപനത്തിൽ ആശങ്ക പ്രകടിപ്പിച്ചപ്പോൾ മന്ത്രിമാരായ പി രാജീവ്, കൃഷി മന്ത്രി പി പ്രസാദ എന്നിവർ വേദിയിൽ ഉണ്ടായിരുന്നു. ഈ പരിപാടിക്ക് പിന്നാലെ കർഷകരുടെ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന മന്ത്രിമാരെ വിമർശിച്ച് നടൻ കൃഷ്ണ പ്രസാദ് രംഗത്തെത്തി. തുടർന്ന് നടൻ ഹരീഷ് പേരടിയും കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചു.
ഈ സാഹചര്യത്തിൽ നെൽകർഷകർക്ക് പണം നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നത് സത്യമാണെന്ന് ജയരാജൻ സമ്മതിച്ചു. ബാങ്കുകളുടെ ഒരു കൺസോർഷ്യത്തിൽ നിന്നുള്ള ധനസഹായം തടഞ്ഞുവച്ചതാണ് ഈ കാലതാമസത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ബാങ്കുകളാണ് പ്രശ്നത്തിന്റെ മൂലകാരണക്കാരെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
കലാകാരന്മാർക്ക് സംസ്ഥാനത്തെ കർഷകരെ കുറിച്ച് സമഗ്രമായ ധാരണ ഉണ്ടാകാനിടയില്ലെന്നും അതിനാൽ ഇടതുപക്ഷ വിരുദ്ധ പ്രസ്താവനകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും ജയരാജൻ പറഞ്ഞു. സംസ്ഥാനത്തെ കർഷകരുടെ അവസ്ഥ പഠിക്കാൻ സമയമെടുക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
കൂടാതെ, ഓണക്കാലത്ത് ജനങ്ങളെ സഹായിക്കാൻ സംസ്ഥാന സർക്കാർ പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ശരി ചിറ്റപ്പാ ഇപ്പോൾ ഇൻഡിഗോ വിമാനത്തിൽ കയറാറുണ്ടോ ⁉️❓
ഇനിമുതൽ മെഴ്സിയെ കുറിച്ച് പ്രസ്താവന നടത്താം
അത് ഈ തായോളി ആണോ തീരുമാനിക്കുന്നത് ..
കലാകാരൻ ഇടത് പക്ഷം ആയാൽ കുഴപ്പം ഇല്ല
ഫസ്റ്റ് ആൻഡ് ലാസ്റ്റ് വാണിംഗ് ഓഫ് ഗുണ്ടാച്ചിറ്റപ്പൻ
കലാകാരന്മാരുടെ പ്രത്യേക ശ്രദ്ധക്ക്……പഴയപോലെ വലതുപക്ഷ വിരുദ്ധത മാത്രമെ പറയാവു.
എല്ലാ കലാകാരന്മാരും പിണുവാണ്ടിയുടെ ആസനം താങ്ങികൾ അല്ലാ എന്ന് ഇപ്പോൾ മനസിലായി കാണും ചിറ്റപ്പൻ മയമാലിക്ക് …
അങ്ങനെ ഇടതുപക്ഷത്തെ കടന്നാക്രമിക്കുകയും സർക്കാരിനെതിരെ അനാവശ്യ വർത്തമാനങ്ങളും പറയുന്ന ഒരൊറ്റ കലാകാരനെയും പ്രോത്സാഹിപ്പിക്കരുത് കലാകാരൻ ആണ് എന്ന് പറഞ്ഞ് എന്ത് തോന്നിവാസവും വിളിച്ചു പറയാം ജനങ്ങളുടെ ഇടയിൽ ഭിന്നിപ്പ് ഉണ്ടാക്കാം എന്ന് കരുതരുത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ഉള്ള വർത്തമാനങ്ങൾ ആകരുത് ജനങ്ങൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ കൈയടിക്കാൻ ഇത് സിനിമ മേഖല അല്ല അല്ലെങ്കിൽ നാടകത്തിലോ അല്ലെങ്കിൽ മിമിക്രിയിലോ ഗാനമേളയിലോ ഒക്കെ പ്രവർത്തിക്കുന്നതുപോലെ പ്രവർത്തിക്കാൻ ഒരു മൈക്ക് കയ്യിൽ കിട്ടുമ്പോൾ എന്തും വിളിച്ചു പറയാം ആരെയും ആക്ഷേപിക്കാം സത്യവും നീതിയും മനസ്സിലാക്കാതെ സംസാരിക്കുക അങ്ങനെയുള്ളവരെ തീർത്തും അവഗണിക്കുക തന്നെ വേണം അവരെ ഒരു പൊതു പരിപാടികളിലും ഒരു ചടങ്ങുകളിലേക്കും ക്ഷണിക്കുകയും അരുത് അപ്പോൾ മര്യാദ പഠിക്കും
കമ്മ്യൂണിസം കേരളത്തിൽ ഊട്ടിയുറപ്പിച്ചത് ശ്രീ AKG യും EMS തുടങ്ങിയ മഹാരഥന്മാരായിരുന്നു. അതിനുള്ള കാരണങ്ങൾ ഏറെയാണ്. താഴ്ന്ന ജാതി ഉയർന്ന ജാതി നിർവ്വചനങ്ങൾ, അതിനെത്തുടർന്ന് തൊട്ടു തീണ്ടൽ വിധികൾ എല്ലാം. സാധാരണക്കാരിൽ ഭൂരിഭാഗവും എതിർത്തിരുന്നുവെങ്കിലും കുറെ കഴിഞ്ഞേ അതിന്റെ ഫലം അനുഭവത്തിൽ വന്നിരുന്നുള്ളു. പുന്നപ്ര വയലാർ രക്തരൂക്ഷിത സമരങ്ങളിലൂടെയാണെങ്കിലും അത് നേടിയെടുക്കുക തന്നെ ചെയ്തു. അന്നത്തെ മുന്നാക്കക്കാരിലെ യുവരക്തവും പിന്നോക്കക്കാരെ സഹായിച്ചിരുന്നു. കാരണം അവർ നേരിട്ടു കണ്ടുമടുത്ത ക്രൂരതകൾ വെച്ചുപൊറുപ്പിക്കാനോ കണ്ടുനിൽക്കാനോ കഴിയാത്ത വിധത്തിലുള്ളതായിരുന്നു. ആ അവസരം കമ്മ്യൂണിസത്തിന്റെ വളർച്ചക്ക് കൊച്ചി മലബാർ പ്രദേശത്ത് കാര്യമായി വളമേകി. ഇന്ന് കാലം മാറി കഥ മാറി. ഇന്നും നല്ല കമ്മ്യൂണിസ്റ്റുകാർ ഉണ്ടെങ്കിലും അവരുടെ ശബ്ദം അവസരവാദികൾ അടച്ചുവെക്കുന്നു. നേരത്തെ നേതാക്കന്മാർ പുതിയ തലമുറക്കാർക്ക് നല്ല വഴി സ്വന്തം പ്രവർത്തിയിലൂടെ കാണിച്ചു കൊടുത്തിരുന്നു. എന്നാൽ ഇന്നോ നല്ല നേതാക്കന്മാർ പിൻതള്ളപ്പെട്ടതിന്റെ പ്രതിഫലനം കാഴ്ചവെക്കുന്നു. എല്ലാ സംസ്കാരളും അങ്ങിനെയാണ്. അത്യുച്ചസ്ഥായിയിൽ വളർന്നു അപന്തലിച്ചു കഴിഞ്ഞാൽ അഹംഭാവത്തിൽ എല്ലാം തകർന്നടിയുന്ന ദയനീയ കാഴ്ച!
അതായത് തെറ്റ് വിളിച്ചുപറയരുത് എന്ന് ചിറ്റപ്പന്റെ ഉപദേശം കൊള്ളാം. അത് നിങ്ങളുടെ അണ്ടറിൽ കഴിയുന്ന അന്തം കമ്മികളോട് പറഞ്ഞാൽ പോരേ
ആൺകുട്ടികളോട് വേണ്ട ….