വാഷിംഗ്ടൺ: ടെസ്‌ല കമ്പനി സ്ഥാപകൻ എലോൺ മസ്‌കിന്റെ മകൾ ട്രാൻസ്‌ജെൻഡറാണെന്ന് വെളിപ്പെടുത്തിയത് ഇപ്പോള്‍ ലോകമെമ്പാടും ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. ഇലോൺ മസ്‌കിന്റെ ജീവചരിത്രകാരനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇലോൺ മസ്കിന്റെ മകൾ ജെന്ന അമ്മായിക്ക് അയച്ച സന്ദേശത്തിലാണ് താന്‍ ട്രാൻസ്‌ജെൻഡറാണെന്ന് എഴുതിയിരിക്കുന്നത്. ഇക്കാര്യം പിതാവിനോട് പറയരുതെന്നും എഴുതിയിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് ജെന്ന എലോൺ മസ്‌കുമായി പിരിഞ്ഞത്.
സ്കൂളുകളിലും സർവകലാശാലകളിലും മാർക്സിസ്റ്റുകളുടെ വർദ്ധിച്ചുവരുന്ന സ്വാധീനമാണ് ജെന്നയുമായുള്ള ബന്ധം വേർപെടുത്താൻ കാരണമെന്ന് മസ്‌ക് കുറ്റപ്പെടുത്തി. എന്നാൽ, ഈ വെളിപ്പെടുത്തലിനു പിന്നാലെ മറ്റൊരു യാഥാർത്ഥ്യമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
തന്റെ ലിംഗഭേദം പ്രതിഫലിപ്പിക്കുന്നതിന് പേര് മാറ്റാനുള്ള ജെന്നയുടെ അപേക്ഷയില്‍, താന്‍ ഇനി തന്റെ ജീവശാസ്ത്രപരമായ പിതാവിനൊപ്പം ജീവിക്കുകയോ ഏതെങ്കിലും തരത്തിലുള്ള രൂപത്തില്‍ അവരുമായുള്ള ബന്ധം തുടരാനോ ആഗ്രഹിക്കുന്നില്ല എന്ന് സൂചിപ്പിച്ചിരുന്നു.
“ഞാൻ ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്, പക്ഷേ അവൾ എന്നോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നില്ല,” ട്രാൻസ് മകളുമായുള്ള ബന്ധം നന്നാക്കാനുള്ള തന്റെ ശ്രമങ്ങളെക്കുറിച്ച് മസ്‌ക് പറയുന്നു,