തൃശൂർ: തൃശൂർ കോർപറേഷൻ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ആകാശപാതയുടെ ഉദ്ഘാടനത്തിന് കേന്ദ്ര സഹമന്ത്രി വി മുരളീധരനെ ക്ഷണിക്കാത്തതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി. കേന്ദ്ര മന്ത്രാലയം ആകാശപാതയുടെ പദ്ധതി അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ 2016ൽ 270 കോടി രൂപയും 2022ൽ 251 കോടി രൂപയുമാണ് കോർപ്പറേഷന് നൽകിയത്.
അതിന് പിന്നിലെ രാഷ്ട്രീയം എന്തായാലും വി മുരളീധരനെ ക്ഷണിക്കാത്തത് മോശമായിപ്പോയി എന്നും സുരേഷ് ഗോപി പറഞ്ഞു.
അപകടങ്ങൾ പതിവായ സ്ഥലമാണെന്നും കുട്ടികളും സ്ത്രീകളും പ്രായമായവരും ജനത്തിരക്കേറിയ സ്ഥലത്തുകൂടി സഞ്ചരിക്കാൻ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്കൈവേ ജനങ്ങൾക്ക് സൗകര്യപ്രദമായ സംവിധാനമാണെന്നും ഇത്തരമൊരു പദ്ധതി സമർപ്പിച്ച കോർപ്പറേഷനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കേന്ദ്ര ഫണ്ട് ഇത്തരത്തില്‍ ഉപയോഗിച്ചാല്‍ തൃശൂരിലുള്ളവര്‍ക്ക് ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോർപ്പറേഷൻ വേണ്ടത് ചെയ്യട്ടെ, കേന്ദ്ര സർക്കാർ പണം നൽകുന്നു. കേന്ദ്ര സർക്കാർ ജനങ്ങൾക്കുള്ള പണം കൃത്യമായി നൽകുന്നുമുണ്ട്.
തുടർന്ന് ഉദ്ഘാടന ചടങ്ങിലേക്ക് വി മുരളീധരനെ ക്ഷണിക്കാത്തതിൽ സുരേഷ് ഗോപി പ്രതിഷേധം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ വികസന പദ്ധതിയുടെ ഭാഗമാണിതെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. ഈ പദ്ധതിയുടെ ഭാഗമായാണ് ആകാശപാതയ്ക്ക് പണം അനുവദിച്ചത്. അതുകൊണ്ട് വി മുരളീധരനെ ക്ഷണിക്കണമായിരുന്നു. ഇത്തരത്തിലുള്ള സമീപനം അവസാനിപ്പിക്കണം. ഇതിന് പിന്നിലെ രാഷ്ട്രീയം എന്തായാലും ശരിയല്ല.
തങ്ങളുടെ ചിത്രങ്ങൾ കിറ്റുകളിൽ പതിപ്പിക്കുന്നവര്‍ക്ക് ഇക്കാര്യം അറിയിക്കുന്നതിൽ എന്തായിരുന്നു പ്രശ്‌നമെന്നും സുരേഷ് ഗോപി ചോദിച്ചു