തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നഴ്സും അമ്പാറ സ്വദേശിയുമായ ആര്യമോള് (27) മെഡിക്കല്‍ പ്രസവ ശേഷം മരണപ്പെട്ടു. ഇന്നലെ രാത്രി 11:30ഓടെയാണ് മരിച്ചത്.
പ്രസവത്തെ തുടർന്ന് യുവതിയെ പാലാ ജനറൽ ആശുപത്രിയിൽ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍, ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആര്യമോളുടെ ബന്ധുക്കൾ ആരോപിക്കുന്നു.
ഓഗസ്റ്റ് 22-ന് പാലാ ജനറൽ ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ച ആര്യമോൾ 23-ന് പ്രസവിച്ചു. എന്നാൽ, ആന്തരിക രക്തസ്രാവത്തെ തുടർന്ന് ആരോഗ്യനില വഷളായി. തുടര്‍ന്നാണ് 26ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റേണ്ടി വന്നതെന്ന് ബന്ധുക്കള്‍ പറഞ്ഞു.