തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന പോലീസ് വാഹനം തന്റെ കാറുമായി കൂട്ടിയിടിച്ചെന്ന് ആരോപിച്ച് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ (Krishna Kumar) വെള്ളിയാഴ്ച പരാതി നൽകി. എന്നാൽ പോലീസ് കേസെടുത്തില്ലെന്ന് അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുപ്പള്ളിയിലേക്ക് പോകുന്നതിനിടെ പന്തളം എംസി റോഡില്‍ വെച്ചാണ് സംഭവം നടന്നത്.
പോലീസ് വാഹനത്തിന് സഞ്ചരിക്കാൻ മതിയായ സ്ഥലമുണ്ടായിട്ടും അത് തന്റെ കാറിൽ ബോധപൂർവം ഇടിക്കുകയായിരുന്നു എന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നത്. കൂട്ടിയിടിയെത്തുടർന്ന് പോലീസുകാർ അധിക്ഷേപകരമായ ഭാഷ ഉപയോഗിക്കുകയും ധിക്കാരത്തോടെ പെരുമാറുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ കാറിൽ ബിജെപി പാർട്ടി പതാക ഉണ്ടായിരുന്നതാണ് സംഭവത്തിലേക്ക് നയിച്ചതെന്ന് കൃഷ്ണ കുമാർ ഊന്നിപ്പറഞ്ഞു. ഇത് രാഷ്ട്രീയ ലക്ഷ്യങ്ങളെയാണ് സൂചിപ്പിക്കുന്നത്. രാഷ്ട്രീയ എതിരാളികൾ നേരിടുന്ന ഇത്തരം സംഭവങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് ശരിയായ രീതിയില്‍ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.