തലവടി: കേരള സംസ്ഥാന ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന് വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ജന്മനാട് സ്വീകരണം നല്‍കി. തലവടി തിരുപനയനൂർകാവ് ഭഗവതി ക്ഷേത്ര ജംഗ്ഷനിൽ നിന്നും അമ്പലപ്പുഴ ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യമേളത്തിൻ്റെ അകമ്പടിയോടെ ക്ഷേത്ര ഓഡിറ്റോറിയത്തിലേക്ക് അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു.
പൊതുസമ്മേളനം തോമസ് കെ.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര യോഗം ചെയർമാൻ പി.ആർ.വി. നായർ അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി. നായർ , ബിലീവേഴ്സ് ചർച്ച് എജ്യുക്കേഷൻ ബോർഡ് സെക്രട്ടറി ഫാ.ർ വില്യംസ് ചിറയത്ത് എന്നിവർ മുഖ്യ സന്ദേശം നല്‍കി. ബ്രഹ്മശ്രീ നീലകണ്ട്oരരു ആനന്ദ് പട്ടമന, ഫാ. ഏബ്രഹാം തടത്തിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
ചാന്ദ്രയാൻ മിഷന്റെ ഭാഗമായി ഭാരതത്തിൻ്റെ അഭിമാനം വാനോളമുയർത്തിയ ചന്ദ്രയാൻ മിഷൻ (Chandrayan-3) ടീമിലെ ശാസ്ത്രജ്ഞരും തലവടി സ്വദേശിയായ വാര്യത്ത് മധു പരമേശ്വര വാര്യർ, തകഴി സ്വദേശി അരീപുറത്ത് എൻ അജയകുമാർ എന്നിവരെ പുരസ്ക്കാരം നല്‍കി അനുമോദിച്ചു.
ചീഫ് സെക്രട്ടറി ഡോ.വി. വേണുവിന് തലവടി പൗരാവലിയുടെ ഉപഹാരം തിരുപനയനൂർകാവ് ഭഗവതി ക്ഷേത്രം മാനേജർ അജികുമാർ കലവറശ്ശേരിൽ സമ്മാനിച്ചു. സ്വാഗത സംഘം സംഘാടക സമിതി ചെയർമാൻ ഭരതൻ പട്ടരുമഠം, ജനറൽ കൺവീനർ ഡോ. ജോൺസൺ വി. ഇടിക്കുള, ജില്ലാ പഞ്ചാവത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക്ക് രാജു, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, തലവടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ജോജി ജെ. വയലപള്ളി, ഗ്രാമ പഞ്ചായത്ത് അംഗം ബിനു സുരേഷ്, യോഗക്ഷേമസഭ സംസ്ഥാന ജനറൽ സെക്രട്ടറി കൊടുപുന്ന കൃഷണൻ പോറ്റി, ചർച്ച വേദി പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ്, തലവടി ചുണ്ടൻ വള്ള സമിതി പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ, എടത്വ വികസന സമിതി പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, വ്യാപാരി വ്യവസായി സമിതി തകഴി ഏരിയ സെക്രട്ടറി ഫിലിപ്പ് ചെറിയാൻ , സംഘാടക സമിതി കൺവീനർ കെ.കെ രാജു, സുരേഷ് പതിനെട്ടിൽ, വിജയൻ ചെമ്പൻച്ചേരി, ജനറൽ സെക്രട്ടറി ആർ.മോഹനൻ, സ്നേഹ ഭവൻ ഡയറക്ടർ ജോണികുട്ടി തുരുത്തേൽ, ഗിരിജ ആനന്ദ് പട്ടമന, പ്രഭ ആർ. പിള്ള, ഷെർലി അനിൽ, സന്തോഷ് വേണാട്, ബിന്ദു മോഹൻ , ജ്യോതി പ്രസാദ് ,അശ്വതി അജികുമാർ എന്നിവർ പ്രസംഗിച്ചു.
എടത്വ, തകഴി, തലവടി, വീയപുരം, മുട്ടാർ എന്നീ പഞ്ചായത്തുകളിലെ വിവിധ സംഘടനാ ഭാരവാഹികൾ ചീഫ് സെക്രട്ടറി ഡോ.വി. വേണുവിനെ ഹാരമണിയിച്ചു. ജന്മനാട് നല്‍കിയ ഊഷ്മള സ്വീകരണം ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത നിമിഷമാണ്
നല്‍കിയതെന്ന് ചീഫ് സെക്രട്ടറി ഡോ.വി. വേണു മറുപടി പ്രസംഗത്തിൽ പറഞ്ഞു.