ചിങ്ങം : ഗുണദോഷസമ്മിശ്രമായ ഒരു ദിവസമായിരിക്കും ഇന്ന്. ലക്ഷ്യസാക്ഷാത്കരണത്തിനുവേണ്ടി നിങ്ങളിന്ന് പ്രവര്‍ത്തിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. എല്ലാ പ്രധാന കാര്യങ്ങളിലും നിങ്ങളുടെ സമീപനം വസ്തുനിഷ്ഠമായിരിക്കും. മതപരമായ കാര്യങ്ങളില്‍ വ്യാപൃതരാകും. ഒരു തീര്‍ഥാടനം ആസൂത്രണം ചെയ്യാനും ഇടയുണ്ട്. വിദേശത്തുള്ള ബന്ധുക്കളില്‍ നിന്നും ചില വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. മാനസികമായ അസ്വസ്ഥത നിങ്ങളെ ബാധിക്കാം. കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിഷമിപ്പിച്ചേക്കും. ബിസിനസുകാര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങളില്‍ ചില തടസങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
കന്നി : ഒരു ശക്തിക്കും ഇന്ന് നിങ്ങളെ തടഞ്ഞുനിർത്താനാവില്ല. മനസിൽ താരതമ്യേന വിപ്ലവകരമായ ഒരു ആശയം മുളപൊട്ടും. സുഹൃത്തുക്കൾ നിങ്ങൾക്ക് വരാൻപോകുന്ന സ്വപ്നങ്ങളുടെ ഒരു രൂപരേഖ കാണിച്ചുതന്നിട്ടുണ്ടാകും. അത് വളരെ അപ്രായോഗികമാണെന്ന് അപ്പോൾ നിങ്ങൾ കരുതിയിട്ടുമുണ്ടാകും. എന്നാൽ ഇപ്പോൾ നിങ്ങൾ ആ സ്വപ്നം ഒന്ന് പരീക്ഷിച്ച് നോക്കാൻ ആഗ്രഹിക്കുന്നു. കാത്തിരിക്കുക. കാര്യങ്ങൾ അത്ര ലളിതമായിരിക്കില്ല. അവയുടെ അനന്തരഫലങ്ങളും പ്രതീക്ഷിക്കുന്നതുപോലെ ആയിക്കൊള്ളണമെന്നില്ല. ഭാഗ്യപരീക്ഷണങ്ങൾ പോലെയാണവ. അതിനാൽ ഭാഗ്യപരീക്ഷണത്തിന് അനുകൂലമായ ഒരവസരത്തിനായി കാത്തിരിക്കുക. തീര്‍ച്ചയായും, നിങ്ങൾക്ക് അനുയോജ്യമായ ഒരു സമയം വന്നെത്തുക തന്നെ ചെയ്യും.
തുലാം : ഇന്ന് എല്ലാ ലൗകികാനുഭൂതികളും തുലാം രാശിക്കാരെ തേടിയെത്തും. പല തരങ്ങളിലുള്ള കൂടിച്ചേരലുകൾ, നേരമ്പോക്കുകൾ, ആഘോഷങ്ങൾ എന്നിവയൊക്കെയാണ് നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ഇന്ന് നിങ്ങളും വിവിധ പശ്ചാത്തലങ്ങളില്‍ നിന്നുള്ള ആളുകളും പഴയ സുഹൃത്തുക്കളും ചേർന്നുളള കൂട്ടായ്മകളുണ്ടാകും. അവ വളരെ ഉന്മേഷകരവും ആഹ്ലാദ ദായകവുമായിരിക്കും. പുതി വസ്ത്രങ്ങള്‍ വാങ്ങാനും ഇന്ന് സമയം കണ്ടെത്തും. മറ്റുള്ളവരെ വിസ്മയിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാനായിരിക്കാം നിങ്ങള്‍ ഇഷ്ടപ്പെടുന്നത്. ഇന്നത്തെ സായാഹ്നം ചില പ്രണയാനുഭൂതികളുമായി നിങ്ങളെ കാത്തിരിക്കുന്നതുപോലെയാണ് തോന്നുന്നത്. അങ്ങനെ നോക്കുമ്പോൾ അതിന് ഇണങ്ങിയ വിധത്തിലുള്ള വിരുന്നിനും ഉല്ലാസത്തിനുമൊക്കെ പറ്റിയ സമയവുമാണിത്. നിങ്ങളുടെ ആരോഗ്യവും പ്രസരിപ്പുംകൊണ്ട് അത്തരം സന്ദർഭങ്ങൾക്ക് തികച്ചും അനുയോജ്യര്‍ തന്നെയാണ് നിങ്ങള്‍.
വൃശ്ചികം : സുഖകരവും സന്തുഷ്ടവുമായ ഒരു ദിവസമാണ് ഇന്ന്. ഏറെ ഉന്മേഷവാനായിരിക്കുന്ന നിങ്ങൾക്കിന്ന് കുടുംബത്തോടൊപ്പം കുറേ സമയം ആഹ്ലാദപൂര്‍വം ചെലവഴിക്കാന്‍ അവസരമുണ്ടാകും. മാതൃഭവനത്തില്‍ നിന്നുള്ള നല്ല വാര്‍ത്തകള്‍ നിങ്ങളെ കൂടുതല്‍ സന്തോഷിപ്പിക്കും. സഹകരണവും പിന്തുണയും നല്കുന്ന ജീവനക്കാര്‍ ജോലിസ്ഥലത്ത് സുഖകരമായ ഒരന്തരീക്ഷം സൃഷ്ടിച്ചുതരും. അതിനാൽ അപൂർണമായിക്കിടക്കുന്ന നിങ്ങളുടെ പല ജോലികളും ഇന്ന് പൂര്‍ത്തീകരിച്ചേക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നുണ്ട്.
ധനു : ഇന്ന് നിങ്ങൾ പരാജയങ്ങള്‍ കൊണ്ട് നിരാശനാകരുത്. അതുപോലെ കോപം നിയന്ത്രിക്കുകയും വേണം. കുട്ടികളുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങള്‍ നിങ്ങളെ അസ്വസ്ഥനാക്കിയേക്കാം. കഴിയുമെങ്കിൽ ഇന്ന് നിങ്ങൾ യാത്രകൾ ഒഴിവാക്കണം.
മകരം : ഏറ്റെടുത്ത ജോലികളും പദ്ധതികളും കൊണ്ട് ഇന്ന് തിരക്കിലാകും. അവയെല്ലാം വേഗം തീർത്ത് ബാക്കി ദിവസം നിങ്ങളുടെ മനസിന്റെ ആയാസം തീർക്കുക. എല്ലാ തരത്തിലുള്ള ആൾക്കാരോടുമുള്ള ആശയവിനിമയം നിങ്ങളുടെ വിജ്ഞാനത്തിന്റെ ചക്രവാളത്തെ ഉയർത്തും. വ്യക്തിജീവിതത്തിൽ നിങ്ങളുടെ സ്വഭാവം ഇഷ്ടത്തിനനുസരിച്ച് ഇന്ന് മാറും.
കുംഭം : സങ്കീർണമായ പ്രശ്നങ്ങളെ വളരെ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ ഇന്നത്തെ ദിവസം നിങ്ങൾക്ക് സാധിക്കും. സ്വന്തം ഉത്തരവാദിത്തങ്ങളെ വളരെ അനയാസം നിങ്ങളുടെ ചുമലിൽ ഏൽപ്പിക്കുന്നവരെ ഇന്ന് നിങ്ങൾ കണ്ടുമുട്ടും. അസ്വസ്ഥനാകാതെ നിങ്ങളുടെ ദൗർബല്യങ്ങളെ മാറ്റി കരുത്താർജ്ജിക്കാനുള്ള സുവർണ അവസരമായി ഇതിനെ കണക്കാക്കുക.
മീനം : ഇന്ന് നിങ്ങളുടെ നക്ഷത്രങ്ങൾ അനുകൂലമല്ലാത്തതിനാൽ സാമ്പത്തിക ഇടപാടുകളിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞു നിൽക്കേണ്ടതാണ്. സാമ്പത്തിക ഇടപാടുകളിൽ നിങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് ഉപദേശിക്കുന്നു.
മേടം : പഴയ പല ഓർമകള്‍ ഇന്ന് നിങ്ങളെ സ്വാധീനിക്കും. അത് നിങ്ങളുടെ ജോലിയിലും വളരെ പ്രകടമായിക്കാണും. ഇന്ന് പണം സൂക്ഷിക്കുന്നതിൽ ഒരു പ്രവണത കാണിക്കും.
ഇടവം : ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമായ ഒന്നല്ല. അക്രമണോത്സുകമായ ഒരു മനോഭാവമാണ് നിങ്ങള്‍ ഇന്ന് പ്രകടിപ്പിക്കുക. നിങ്ങളുടെ നിശ്ചയദാർഢ്യത്തെ സ്വയം ഒന്ന് പരിശോധനയ്ക്ക് വിധേയമാക്കുന്നത് നന്നായിരിക്കും. പുതിയ സംരംഭങ്ങൾക്കും ഉദ്യമങ്ങൾക്കും ഈ ദിവസം അനുകൂലമല്ല. അതിനാൽ പുതിയതെന്തെങ്കിലും ചെയ്യാൻ ശ്രമിക്കരുത്. സന്തോഷത്തോടെ സംസാരിക്കാനായി എപ്പോഴും ശ്രമിക്കുക.
മിഥുനം : ഇന്ന് ബിസിനസിലുള്ളവർക്കിടയിലും ഒപ്പം തന്നെ അവരുടെ പങ്കാളികൾക്കിടയിലും വളരെയധികം ആവേശകരമായ ഒരു ഊർജ്ജസ്വലത കാണാനാകുന്നതാണ്. ഇന്ന് നിങ്ങൾ തൊടുന്നത് എന്തുതന്നെ ആയിരുന്നാലും അവ സ്വർണമായി മാറാം. അതിനാൽ ഇപ്പോൾ നിങ്ങൾ നേട്ടങ്ങൾ കൊയ്യണം. കച്ചവട മേഖലയിൽ വരുമാനം കുത്തനെ ഉയരും. നിക്ഷേപങ്ങൾ വൻതോതിൽ ലാഭവിഹിതം കൊണ്ടുവരാൻ സാധ്യതയുണ്ട്. സുഹൃത്തുക്കളും നിങ്ങൾക്ക് ആനുകൂല്യങ്ങൾ കൊണ്ടുവരും. അതിനാൽ എല്ലാവരുമായി നല്ല ബന്ധങ്ങൾ നിലനിർത്തണം.
കര്‍ക്കടകം : ഇന്ന് നിങ്ങൾക്ക് നക്ഷത്രങ്ങൾ ഭാഗ്യം കൊണ്ടു വന്നു തരും. ഇത് അനുകൂലമായ സമയമാണ്. ഇന്നലെവരെ നിങ്ങൾ ആസ്വദിച്ച എല്ലാ സൗഭാഗ്യങ്ങളും നിങ്ങൾ തുടർന്നും ആസ്വദിക്കും. നിങ്ങളുടെ വഴിയേ വരുന്ന അപൂർവ സമ്മാനങ്ങൾ ഒരു പുഞ്ചിരിയോടെ സ്വീകരിക്കുക. ജോലിസ്ഥലത്തും വീട്ടിലും നിറഞ്ഞ് നിൽക്കുന്ന മിഴിവാർന്ന സമയങ്ങൾ നല്ല ഫലങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പുവരുത്തുന്നു. ഇപ്പോൾ കുടുംബാംഗങ്ങളുമായി പങ്കുവയ്ക്കുന്ന സ്നേഹോഷ്മളമായ നിമിഷങ്ങൾ നിങ്ങൾക്ക് ചില നവ്യാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നതായിരിക്കും.