“ഓർമ്മയിലെ ഓണം ഒരുമയിലൂടെ”; ഒരുമ ഓണാഘോഷം സെപ്തംബർ 9 ന്

ഹൂസ്റ്റണ്‍: റിവര്‍‌സ്റ്റോണ്‍ മലയാളികളുടെ കൂട്ടായ്മയായ “ഒരുമ” (ORUMA) സെപ്റ്റംബര്‍ ഒമ്പതാം തീയതി ശനിയാഴ്ച വൈകുന്നേരം 5 മുതൽ മിസ്സോറി സിറ്റി സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഓഡിറ്റോറിയത്തില്‍ വച്ച് വിപുലമായ രീതിയില്‍ ഓണാഘോഷം നടത്തും.

സ്വന്തം നാടിന്റെ ഓര്‍മ്മയിലൂടെയുള്ള യാത്രയായി അനുഭവപ്പെടുന്ന മെഗാ ഓണസംഗമത്തില്‍ കുട്ടികളുടേയും മുതിര്‍ന്നവരുടേയും കലാപരിപാടികള്‍ക്കൊപ്പം നാടിന്റെ വിവിധ പ്രദേശങ്ങളിലുള്ള കായിക വിനോദങ്ങളും, കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് പ്രതിനിധാനം ചെയ്യുന്ന ഇരുന്നൂറില്‍പ്പരം കുടുംബങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ‘ഒരുമ’യില്‍ക്കൂടി ഒത്തുചേരുന്നതാണ്.

ഒരുമ പ്രസിഡന്റ് ആന്റു വെളിയേത്തിന്റെ അധ്യക്ഷതയില്‍ കൂടുന്ന ആഘോഷ പരിപാടികൾ സ്റ്റാഫോർഡ് സിറ്റി മേയര്‍ കെന്‍ മാത്യു ഉദ്ഘാടനം ചെയ്യും. ഡോ. ടോം. ജെ. വളിക്കോടത്ത് വിശിഷ്ടാതിഥിയായിരിക്കും.

അഞ്ഞൂറോളം അംഗങ്ങള്‍ക്കുള്ള ഓണസദ്യ ഒരുക്കുന്നതിനായി കമ്മിറ്റി അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. കലാപരിപാടികള്‍ക്കുള്ള പരിശീലനവും പുരോഗമിക്കുന്നു. സമീപ സ്ഥലങ്ങളിലുള്ള സ്ഥാപനങ്ങള്‍ ഒരുമയ്ക്ക് സഹായമായി സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നതില്‍ അഭിമാനിക്കുന്നു.

ഒരുമയുടെ ഓണാഘോഷം ഹൂസ്റ്റണ്‍ മലയാളികള്‍ക്ക് അഭിമാനമായി മാറുന്ന ഒന്നായിരിക്കുമെന്ന് പ്രസിഡന്റ് ആന്റു വെളിയത്ത്, സെക്രട്ടറി അനില്‍ കിഴക്കേ വീട്ടിൽ , ട്രഷറര്‍ സോണി പാപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു.

ഒരുമ പിആർഓ ജിന്‍സ് മാത്യു റാന്നി അറിയിച്ചതാണിത്.

Print Friendly, PDF & Email

Leave a Comment

More News