തലവടി: ആൽഫ പാലിയേറ്റീവ് കെയർ (Alpha Palliative Care) കുട്ടനാട് ലിങ്ക് സെൻ്റർ ചീഫ് സെക്രട്ടറി ഡോ. വി വേണു സന്ദർശിച്ചു.പുതിയ ഫിസിയോതെറാപ്പി സെന്റർ ഉത്ഘാടനവും നിർവഹിച്ചു.കഴിഞ്ഞ 6 മാസമായി രവീന്ദ്രനാഥിന്റെ വസതിയിൽ താത്കാലികമായി പ്രവർത്തിച്ചു വരികയായിരുന്ന ആൽഫ പാലിയേറ്റീവ് കെയർ സെന്റർ ചക്കുളം റീത്ത് പള്ളിക്കു സമീപമുള്ള മറ്റൊരു കെട്ടിടത്തിലേക്കു മാറ്റിയിരുന്നു.തലവടി, എടത്വാ, മുട്ടാർ, നിരണം പഞ്ചായത്തുകളിലായി 250 ഓളം പേർ ആൽഫയുടെ ഹോം കെയർ പരിചരണത്തിലുണ്ട്. ദീർഘകാലം ഫിസിയോ തെറാപ്പി ആവശ്യമുള്ളവർക്കും സ്ട്രോക് വന്നവർക്കും സൗജന്യ തെറാപ്പി സെന്ററിൽ വന്നു പോകാൻ വാഹന സൗകര്യം ഏർപ്പെടുത്താനുള്ള പദ്ധതിയാണ് ആൽഫ സെന്റർ ഇടുന്നത്.
കുട്ടനാട് ലിങ്ക് സെന്റർ പ്രസിഡന്റ് പി.വി. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് ,വർക്കിംഗ് പ്രസിഡന്റ് സുഷമ സുധാകരൻ, സെക്രട്ടറി എം.ജി കൊച്ചുമോൻ, ട്രഷറർ വി.പി മാത്യു എസ്.ബി പ്രസാദ് , കോർഡിനേറ്റർ അംജിത്ത് കുമാർ,ചന്ദ്ര മോഹനൻ നായർ,പി.രാജൻ, കലേശ് മറ്റ് ഭാരവാഹികളും ജീവനക്കാരും പങ്കെടുത്തു.