കൂട്ടിലങ്ങാടി: സാമൂഹ്യപരിഷ്കർത്താവും നിയമനിർമ്മാതാവുമായ മഹാത്മാ അയ്യങ്കാളിയുടെ (Mahatma Ayyankali) ജന്മദിനാഘോഷത്തിന്റെ ഭാഗമായി “കേരള നവോത്ഥാനത്തിൽ മഹാത്മാ അയ്യങ്കാളിയുടെ പങ്ക്” എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മറ്റി പടിഞ്ഞാറ്റുമുറി നക്ഷത്ര ഓഡിറ്റോറിയത്തിൽ ജനകീയ സംഗമം സംഘടിപ്പിച്ചു.
ജനകീയ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ (Surendran Kareepuzha) ഉദ്ഘാടനം ചെയ്തു. ജാതി വ്യവസ്ഥയിലധിഷ്ഠിതമായ ജീവിത വ്യവഹാരങ്ങൾ ശീലിച്ച ഒരു നാടിനെ ജനാധിപത്യത്തിലേക്ക് കൈപിടിച്ചു നടത്തിയത് അയ്യൻകാളിയുടെ പോരാട്ടങ്ങളാണെന്നും, ദലിത് ജീവിതം ദുരിതപൂർണമാകുന്ന ആധുനിക കാലത്ത് മഹാത്മാ അയ്യങ്കാളിയുടെ പോരാട്ടങ്ങളെ തിരികെ പിടിക്കേണ്ടത് ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി അദ്ധ്യക്ഷത വഹിച്ചു.
വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളായ അയ്യപ്പൻ എന്ന മാനു, കുന്നുംപുറത്ത്കുഞ്ഞൻ, നാരായണൻ എന്ന അപ്പുട്ടി, റസിയ പാലക്കൽ എന്നിവരെ ജനകീയ സംഗമത്തിൽ ആദരിച്ചു.
വെൽഫെയർ പാർട്ടി ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് മുഖ്യ പ്രഭാഷണം നടത്തി.
ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, മണ്ഡലം ട്രഷറർ അഷ്റഫ് കുറുവ, കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി നാസർ എം , കെ. കൂട്ടിലങ്ങാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്‌റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ വി.കെ.ജലാൽ , ഫ്രറ്റേണിറ്റി മണ്ഡലം വൈസ് പ്രസിഡണ്ട് അഷ്റഫ് സി.എച്ച്, വിമൻ ജസ്റ്റിസ് മുവ്മെന്റ് മണ്ഡലം കൺവീനർ ഖദീജ ടീച്ചർ, രവി മാടക്കായി , എന്നിവർ ആശംസകൾ നേർന്നു. മണ്ഡലം സെക്രട്ടറി സലാം കൂട്ടിലങ്ങാടി സ്വാഗതവും, കൺവീനർ ജമാലുദ്ധീൻ മങ്കട നന്ദിയും പറഞ്ഞു.