മുട്ടാർ : സെൻ്റ് ജോർജ് ഹൈസ്കൂളിൽ അദ്ധ്യാപക ദിനാചരണവും പൂർവ്വഗുരു സ്മരണാദിനവും ആചരിച്ചു. പൂർവ്വ അദ്ധ്യപക- അനദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും സ്കൂൾ മുറ്റത്ത് ഒത്തുചേർന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ അദ്ധ്യാപിക സാലിമ്മ സെബാസ്റ്റ്യൻ തെളിച്ച ഗുരുസ്മരണാ ദീപത്തിൽ നിന്നും വിദ്യാർത്ഥികൾ ദീപങ്ങൾ കൈമാറി. അനുമോദന യോഗത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ബിനോയി എം ദാനിയൽ, വർഗ്ഗീസ് സെബാസ്റ്റ്യൻ, ജെറിൻ ജോസഫ്, അനീഷ് ജോർജ്, ജോയൽ സാജു, കാർത്തിക് പി ആർ, ക്രിസ്റ്റോ ജോസഫ്, വിജിത, റെയോണ, കെസിയ എന്നിവർ പ്രസംഗിച്ചു.
More News
-
മര്കസ് 5000 സാന്ത്വനം വളണ്ടിയർമാരെ മാനുഷിക സേവനത്തിന് സമര്പ്പിച്ചു
മലപ്പുറം: ഗൂഡല്ലൂരിനടുത്ത് പാടൻതോറയിലെ പാടന്തറ മർകസ് കാമ്പസ് ഞായറാഴ്ച കേരളം, ഊട്ടി, ബെംഗളൂരു, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള സാന്ത്വനം വളണ്ടിയർമാരുടെ ഒരു... -
ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റം: എൽഡിഎഫും യുഡിഎഫും ഇസിഐ തീരുമാനത്തെ സ്വാഗതം ചെയ്തു
തിരുവനന്തപുരം: കൽപ്പാത്തി രഥോത്സവം (കാർ ഫെസ്റ്റിവൽ) കണക്കിലെടുത്ത് പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 20ലേക്ക് മാറ്റാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ)... -
സ്കൂൾ കായിക മേളയ്ക്ക് തിരിതെളിഞ്ഞു; ഭാഗ്യ ചിഹ്നം തക്കുടുവിലേക്ക് ഒളിമ്പ്യന് പി ആര് ശ്രീജേഷ് ദീപശിഖ പകര്ന്നു
കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള ആദ്യത്തെ സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിഞ്ഞു. ഒളിമ്പ്യൻ പി ആർ ശ്രീജേഷ്, മേളയുടെ ഭാഗ്യചിഹ്നമായ തക്കുടുവിലേക്ക് ദീപശിഖ...