ചിങ്ങം : പ്രബലരായ സിംഹരാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യദിവസമാണ്. സുഹൃത്തുക്കള്‍ ഇന്ന് നിങ്ങളെ സഹായിക്കാന്‍ മുന്നോട്ടുവരും. പ്രിയപ്പെട്ടവരുമൊത്ത് ഒരു ഉല്ലാസയാത്ര തിരക്കുകളില്‍നിന്നും വിടുതൽ നല്‍കും. സമയവും തിരമാലകളും ആര്‍ക്കുവേണ്ടിയും കാത്തുനില്ക്കുന്നില്ല എന്ന് ഓര്‍ക്കുക. അതുകൊണ്ട് വിലപിടിച്ച സമയം പാഴാക്കാതിരിക്കുക. ബിസിനസിലും സാമ്പത്തികനിലയിലും നേട്ടമുണ്ടാകും.
കന്നി : നല്ലൊരു ദിവസമാണ് നിങ്ങളെ കാത്തിരിക്കുന്നത്. ജോലിയായാലും ബിസിനസ് ആയാലും കന്നിരാശിക്കാര്‍ക്ക് ഇന്ന് വിജയത്തിന്റെ ദിവസമാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങാന്‍ പറ്റിയ ദിവസമാണിന്ന്. പ്രൊഫഷണലുകള്‍ക്ക് വരുമാനവര്ധനവോ പ്രമോഷനോ കൈവരാം. പിതാവില്‍ നിന്ന് ചില നേട്ടങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ ഐക്യം നിങ്ങളുടെ ഇന്നത്തെ ദിവസം സമാധാന പൂർണമായി പര്യവസാനിക്കുന്നതിന് വഴിയൊരുക്കും.
തുലാം : ബിസിനസില്‍ നല്ല വരുമാനം ലഭിക്കാന്‍ സാധ്യത. എന്നാല്‍ ജോലിയില്‍ സഹപ്രവര്‍ത്തകരില്‍ നിന്ന് യാതൊരു സഹായവും പ്രതീക്ഷിക്കരുത്. ഒരു വിനോദയാത്രയ്ക്കോ തീര്ഥയാത്രയ്ക്കോ സാധ്യതയുണ്ട്. ഇന്ന് നിങ്ങള്‍ പരിക്ഷീണനായി കാണപ്പെടുന്ന സമയം ഉണ്ടാകാം. അപ്പോള്‍ സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളും ബൗദ്ധിക ചര്‍ച്ചകളും നിങ്ങള്‍ക്ക് പുത്തനുണര്‍വ് നല്‍കും. ആരോഗ്യം നല്ലപോലെ ശ്രദ്ധിക്കുക. ഡോക്ടറുമായി നിശ്ചയിച്ച കൂടിക്കാഴ്ച തെറ്റിക്കാതിരിക്കുക. വിദേശത്തുനിന്നും നിങ്ങളെ സന്തോഷിപ്പിക്കുന്ന ഒരു നല്ല വാര്‍ത്ത വന്നെത്തിയേക്കും.
വൃശ്ചികം : പ്രതികൂല സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്നത്തെ ദിവസം നല്ലരീതിയിലും ശാന്തമായും തുടങ്ങുക. ഒരു പുതിയ സംരംഭം തുടങ്ങാനാലോചിക്കുന്നുവെങ്കില് അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. വളരെ കൂടുതല്‍ പണം ചെലവാക്കുന്നത് സാമ്പത്തിക പ്രതിസന്ധി ക്ഷണിച്ച് വരുത്താം. അതുകൊണ്ട് മുതല്‍ മുടക്കിലും മറ്റ് ചെലവുകളിലും നിയന്ത്രണം പാലിക്കുക. വൃശ്ചിക രാശിക്കാര്‍ക്ക് ഇതൊരു ശരാശരി ദിവസമാണ്. സര്‍ക്കാരുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ദൂരീകരിക്കുക.
ധനു : നിങ്ങളുടെ ഭാഗ്യനക്ഷത്രങ്ങള്‍ ഇന്ന് വെട്ടിത്തിളങ്ങുകയാണ്. എല്ലാതുറകളിലും നിങ്ങള്‍ക്ക് സന്തോഷാനുഭവമായിരിക്കും. നിങ്ങളില്‍ പലര്‍ക്കും ജീവിതത്തിന്റെ കേന്ദ്രബിന്ദു വിനോദമാണ്. അതുതന്നെയാണ് ഇന്ന് നിങ്ങള്‍ ലക്ഷ്യമിടാന്‍ പോകുന്നത്. പലതുറകളിലും പെട്ട വ്യക്തികളുമായി ഇടപഴകാന്‍ ലഭിക്കുന്ന അവസരം നിങ്ങളെ സന്തുഷ്ടനാക്കും. തൊഴില്‍രംഗത്ത് പങ്കാളിത്തങ്ങളും കൂട്ടായ പ്രവര്‍ത്തനവും അനുകൂല ഫലം ഉളവാക്കും. സുഹൃത്തുക്കളുമായി ഒത്തുചേരുന്ന ഉല്ലാസവേള ഉന്മേഷവും ഊർജവും വര്‍ധിപ്പിക്കും.
മകരം : ഇന്ന് ഏറ്റെടുത്ത കച്ചവട വിപുലീകരണം അങ്ങേയറ്റം ലാഭകരമാണെന്ന് തെളിയിക്കപ്പെടും. നിങ്ങൾ ആസൂത്രണം ചെയ്തതനുസരിച്ച് ഇന്ന് കാര്യങ്ങൾ സംഭവിക്കും. സാമ്പത്തിക ഇടപാടുകൾ അനുകൂലമാകും. ഒരു തടസവുമില്ലാതെ കച്ചവടം തുടരും. പങ്കാളികളും സഹപ്രവർത്തകരും ഊഷ്മളതയോടെ പ്രതികരിക്കുന്നവരാകും.
കുംഭം : നക്ഷത്രങ്ങള്‍ അനുകൂലമല്ല. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. ഇന്ന് മുഴുവന്‍ നിങ്ങള്‍ വളരെ ഉത്കണ്ഠാകുലരായിരിക്കും. ക്രിയാത്മകമായ കഴിവുകള്‍ ഇന്ന് കൂടുതല്‍ പ്രചോദിതമാകുമെന്നതിനാല് കലാപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകാവുന്നതാണ്. ഇന്ന് നിങ്ങളുടെ ഐക്യു നില വളരെ ഉയര്ന്നതായിരിക്കുമെന്നതിനാല് ബൗദ്ധിക ചര്‍ച്ചകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കാവുന്നതാണ്. ചെലവുകള്‍ പെട്ടെന്ന് വര്‍ധിക്കാനും സാധ്യതയുണ്ട്.
മീനം : ഇന്ന് നിങ്ങള്‍ക്ക് കഠിനയാതനകളുടെ ദിവസമായിരിക്കും. ഓരോ മേഖലയിലും നേരിടുന്ന പ്രശ്നങ്ങള്‍ ഒരിക്കലും അവസാനിക്കുകയില്ലെന്ന് തോന്നും. അതിന്റെ ഫലമായി നിങ്ങളുടെ മനോവീര്യം നഷ്ടപ്പെടും. ആരോഗ്യത്തിനും സമ്പത്തിനും ഇന്ന് ദോഷം സംഭവിക്കാം. അതുകൊണ്ട് ദിവസം മുഴുവന്‍ കഴിയുന്നത്ര ശാന്തത കൈക്കൊള്ളുക. സംസാരം കര്‍ശനമായി നിയന്ത്രിക്കണം. മറ്റുള്ളവരോട് പരിഹാസത്തോടെയോ പരുഷമായോ സംസാരിക്കുന്നത് നിങ്ങളെ കുഴപ്പത്തില്‍ ചാടിക്കും. സര്‍ക്കാര്‍ സര്‍വീസിലുള്ളവര്‍ക്ക് ഒട്ടേറെ വിഷമതകളും പ്രശ്നങ്ങളും നേരിടേണ്ടിവരും. വസ്തുവോ വാഹനങ്ങളോ സംബന്ധിച്ച ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.
മേടം : നിങ്ങളുടെ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാനോ അല്ലെങ്കില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനോ ഇന്ന് നല്ല ദിവസമാണ്. തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് ചിന്താധാരകളെ ആശയക്കുഴപ്പത്തിലാക്കരുത്. മൗലികതയില്‍ ഉറച്ച് നിന്ന് ലാളിത്യം നിലനിര്‍ത്തുക. ഓഫിസില്‍ നിങ്ങൾക്ക് കടുത്ത മത്സരം നേരിടേണ്ടിവരും. സമചിത്തത കൈവിടാതെ നിങ്ങളുടെ ജോലി ഏറ്റവും മികച്ച രീതിയില്‍ ചെയ്യുക. സ്ത്രീകള്‍ കര്‍ക്കശസ്വഭാവവും സംസാരവും നിയന്ത്രിക്കണം. യാത്രകള്‍ക്ക് സാധ്യത.
ഇടവം : നക്ഷത്രങ്ങള്‍ ഇന്ന് അനുകൂലമല്ല. തീരുമാനങ്ങളെടുക്കുന്നതില്‍ നിങ്ങള്‍ക്ക് മികവുപുലര്ത്താന് കഴിയില്ല. അതിനാല്‍ പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന് നിങ്ങൾക്ക് നഷ്ടമായേക്കാം. തളരരുത്. നിങ്ങളുടെ സമീപനങ്ങളില്‍ ശ്രദ്ധയും ചിട്ടയും വേണം. പുതിയതും പ്രധാനപ്പെട്ടതുമായ പദ്ധതികളെ കുറിച്ച് ഇന്ന് സംസാരിക്കാതിരിക്കുക. സഹപ്രവര്‍ത്തകരുമായും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നടത്തുന്ന ചര്‍ച്ചകളില്‍ ആത്മസംയമനം പാലിക്കണം. സംഭാഷണത്തിലും പ്രവര്‍ത്തിയിലും വിവേകം പ്രകടിപ്പിക്കുകയും കോപം നിയന്ത്രിക്കുകയും ചെയ്യുക. സഹോദരങ്ങളുമായുള്ള ബന്ധം ഇന്ന് സാധാരണ നിലയിലായിരിക്കും.
മിഥുനം : ഇന്ന് നിങ്ങള്‍ക്ക് എല്ലാകാര്യങ്ങളും ശോഭയുള്ളതും മനോഹരവുമായിരിക്കും. രുചികരമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിനും ആഡംബര വസ്തുക്കളും ആഭരണങ്ങളും വസ്ത്രങ്ങളും വാങ്ങാനും നിങ്ങള്‍ സമയം കണ്ടെത്തും. ബജറ്റിലുള്ളതിനേക്കാള്‍ പണം ചെലവാക്കേണ്ടി വന്നേക്കും എന്നതിനാല്‍ ശ്രദ്ധിക്കുക. കുടുംബവും സുഹൃത്തുക്കളും നിങ്ങളുടെ ഉല്ലാസഭരിതമായ മനോഭാവവും ചേരുമ്പോൾ ഈ ദിവസം ഏറ്റവും ആസ്വാദ്യമാകും. അപ്രതീക്ഷിത സമ്മാനങ്ങളും സംഭവങ്ങളും സയാഹ്നത്തെ സന്തോഷഭരിതമാക്കും.
കര്‍ക്കടകം : അശയക്കുഴപ്പവും പ്രതിസന്ധിയും ഇന്ന് നിങ്ങളുടെ മനസില്‍ ഒളിച്ചുകളി നടത്തും. അതുകൊണ്ട് പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. വാക്കുകള്‍ ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യതയുണ്ട്. എന്തെങ്കിലും തര്‍ക്കങ്ങളുണ്ടെങ്കില്‍ അവ തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണ നീക്കം ചെയ്യണം. ഇന്ന് കുടുംബത്തില്‍ അപ്രതീക്ഷിത ചെലവ് വരുമെന്നതിനാല്‍ കുറച്ച് പണം അതിനായി കരുതിവയ്ക്കുക. ചില ചതിക്കുഴികള്‍ വന്നുപെടുമെന്നതിനാല് നിങ്ങളുടെ ആരോഗ്യം, സമ്പത്ത്, സല്പേര് എന്നിവയ്ക്ക് ക്ഷതമേല്‍ക്കാതെ ശ്രദ്ധിക്കുക.