ഡാളസ്: കേരളത്തിലെ വിരലിൽ എണ്ണാൻ പറ്റാത്ത വിവിധമുമുള്ള ഭിന്ന ശേഷിക്കാരുടെ രക്ഷകനായി, പ്രവാചകനായി ഉദയം ചെയ്ത പ്രൊഫ. ഡോ. ഗോപിനാഥ് മുതുകാടിന്റെ (Prof. Dr. Gopinath Muthukad) വരവിനായി ഡാളസിലെ സന്മനസ്സുള്ള ഒരു പറ്റം ആൾകൂട്ടം ആകാംക്ഷയോടെ കാത്തിരിക്കുന്നതായി സംഘാടകർ അറിയിച്ചു.
“കാക്കയ്ക്കും തൻകുഞ്ഞു പൊൻകുഞ്ഞെന്നു” അമ്മ പറഞ്ഞ് പഠിപ്പിച്ച ബാലപാഠങ്ങൾ അയവിറക്കിക്കൊണ്ടാണ് ഗ്ലോബൽ ഇന്ത്യൻ കൗണ്‍സില്‍ (Global Indian Council) പ്രസിഡന്റ് പി. സി. മാത്യു, സുധീര്‍ നമ്പ്യാര്‍, വര്‍ഗീസ് കയ്യാലക്കകം എന്നിവർ പ്രതികരിച്ചത്. പിറവിയിൽ എല്ലാം തികഞ്ഞ ഒരു കുഞ്ഞിനെ ലഭിക്കുന്ന മാതാപിതാക്കൾ ഭാഗ്യവാന്മാർ എന്ന് പറയുവാൻ കഴിയും. എന്നാൽ, പിറവിയിൽ തന്നെ ഭിന്നശേഷിയോടെ ജനിക്കുന്ന ഒരു കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാണ് സമൂഹം അവരെ മറ്റൊരു കണ്ണുകൊണ്ടു കാണുന്നത്? അവരുടെ മാതാപിതാക്കൾക്ക് അവർ പൊൻകുഞ്ഞു തന്നെ ആണ്. എന്നാൽ, അവരെ സാധാരണ ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടുവരുവാൻ മാതാപിതാക്കൾ കഷ്ടപ്പെടുമ്പോൾ ഡോ. മുതുകാടിനെപ്പോലെ ഒരു പ്രവാചകനെ ഉയർത്തുവാൻ ദൈവത്തിനു ദയ തോന്നി എന്നുള്ളത് മലയാളികളുടെ ഭാഗ്യമായി കരുതണം.
തിരുവനന്തപുരത്ത് മുന്നൂറിലധികം കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് കൂട്ടിക്കൊണ്ടുവരാന്‍ തന്റെ എല്ലാ കഴിവുകളും പയറ്റുമ്പോൾ കോഴിക്കോട് ആയിരത്തിലധികം കുട്ടികളെ ഉള്‍ക്കൊള്ളാനാണ് ഡോ. മുതുകാട് ശ്രമിക്കുന്നത്.
നമുക്ക് നേരിട്ടു ചെയ്യുവാൻ കഴിയില്ലെങ്കിൽ അദ്ദേഹത്തിന്റെ പ്രയത്നത്തില്‍ പങ്കാളിയാകാന്‍ സന്മനസ്സുള്ളവർക്ക് തിങ്കളാഴ്ച വൈകീട്ട് ആറു മണിക്ക് കിയ ഇമ്പോർട്സ് (ഗ്രോസറി) ഹാളിലേക്ക് കടന്നുവരാം. ഒരു ചാരിറ്റി ഡിന്നർ കൂപ്പൺ വാങ്ങി പിന്തുണ അറിയിക്കാം. സംഭാവന നേരിട്ടു നൽകാം, കുശലം പറയാം…. ഏവർക്കും സ്വാഗതം.
കോപ്പേൽ സിറ്റി പ്രോ ടേം മേയർ ബിജു മാത്യു, മുഖ്യാതിഥിയോടൊപ്പം വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഗാർലാൻഡ് സിറ്റി കൗൺസിലറും പ്രോ ടേം മേയർ കൂടിയായ എഡ് മൂർ ആശംസ അറിയിച്ചതായി പി.സി. മാത്യു പറഞ്ഞു.
പ്രോഗ്രാം നടത്തുന്ന സ്ഥലം: 580 CASTLEGLEN DRIVE, GARLAND.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.സി. മാത്യു 972 999 6877, വര്‍ഗീസ് കയ്യാലക്കകം 469 236 6084, എലിസബത്ത് റെഡ്ഡിയാര് 972 330 6526, ഷ്രൂജൻ കുമാർ 469 678 6212.