ഷിക്കാഗോ: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഷിക്കാഗോ (Indian Overseas Congress Chicago) യുടെ ആഭിമുഖ്യത്തില്‍ ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് (Ramya Haridas MP) ഷിക്കാഗോയില്‍ സ്വീകരണം നല്‍കി. ചടങ്ങില്‍ ഐ.ഒ.സി പ്രസിഡന്റ് സന്തോഷ് നായര്‍ അദ്ധ്യക്ഷത വഹിച്ചു. സതീശന്‍ നായര്‍ സ്വാഗത പ്രസംഗം നടത്തി.
ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു മാത്രമേ കഴിയുകയുള്ളൂ എന്ന് ഐ ഒ സി പ്രസിഡന്റ് തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.
ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേ കഴിയുകയുള്ളൂ എന്നും, കൂടാതെ മറ്റുള്ളവരുടെ വിശ്വാസത്തെ തകര്‍ക്കാതെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവര്‍ക്കേ ഒരു നല്ല പൊതുപ്രവര്‍ത്തകനാകാന്‍ സാധിക്കുകയുള്ളുവെന്നും രമ്യാ ഹരിദാസ് അവരുടെ മറുപടി പ്രസംഗത്തില്‍ എടുത്തു പറഞ്ഞു.
ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേ കഴിയുകയുള്ളുവെന്നും, കൂടാതെ മറ്റുള്ളവരുടെ വിശ്വാസത്തെ തകര്‍ക്കാതെ സംരക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകുന്നവര്‍ക്കേ ഒരു നല്ല പൊതുപ്രവര്‍ത്തകനാകാന്‍ സാധിക്കുകയുള്ളുവെന്നും രമ്യാ ഹരിദാസ് അവരുടെ മറുപടി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
തദവസരത്തില്‍, ഫാ. തോമസ് മുളവനാല്‍, ഐ.ഒ.സി കേരള ചെയര്‍മാന്‍ തോമസ് മാത്യു, മറ്റ് ഐ.ഒ.സി ഭാരവാഹികളായ ജോര്‍ജ് പണിക്കര്‍, അച്ചന്‍കുഞ്ഞ്, ജെസ്സി റിന്‍സി, ആന്റോ കവലയ്ക്കല്‍, ബൈജു കണ്ടത്തില്‍, സെബാസ്റ്റ്യന്‍ വാഴപ്പറമ്പില്‍, മറ്റ് സാമൂഹിക-സാംസ്‌കാരിക നേതാക്കന്മാരായ പീറ്റര്‍ കുളങ്ങര, സണ്ണി വള്ളിക്കളം, ടിനോ കെ. തോമസ്, ജെയ്ബു കുളങ്ങര, ടോമി അമ്പേനാട്ട്, സുനേന ചാക്കോ, ബ്രിജിറ്റ് ജോര്‍ജ്, ലീലാ ജോസഫ്, ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, വര്‍ഗീസ് പാലമലയില്‍, ഷിബു മുളയാനികുന്നേല്‍, ബിജു തോമസ്, ഷിബു അഗസ്റ്റിന്‍, ടോമി മേത്തിപ്പാറ, ജോസ് കല്ലിടുക്കില്‍, ജയിന്‍ മാക്കീല്‍, ടോമി ഇടത്തില്‍ തുടങ്ങിയവര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി.