വൈറ്റ്പ്ലെയിൻസ്: വെസ്റ്റ്ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം ഗ്രീൻബർഗ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞുകവിഞ്ഞ സദസിൽ ആഘോഷിച്ചപ്പോൾ അത് അസോസിയേഷന്റെ ഓണാഘോഷങ്ങളിൽ പുതിയ ഒരു ചരിത്രം തിരുത്തി കുറിക്കുകയായിരുന്നു. കോവിഡ് മഹാമാരിക്ക് ശേഷം ആദ്യമായാണ് ഇത്ര വലിയ ഒരു ഓണാഘോഷം കാണുന്നത്.
പള്ളികളും മത സ്ഥാപനങ്ങളും മത്സരിച്ച് ഓണാഘോഷം സംഘടിപ്പിക്കാനാരംഭിച്ചതോടെ സെക്കുലര്‍ സംഘടനകളുടേ ഇടം കയ്യേറുന്ന സ്ഥിതി വിശേഷം സംജാതമായത് വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ ചര്‍ച്ചാ വിഷയമായി. നാട്ടില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണിത്. ജനങ്ങളെ മത സംഘടനകളില്‍തളച്ചിടുകയും സമുഹത്തെ ഒറ്റപ്പെട്ട തുരുത്തുകളാക്കുകയും ചെയ്യുന്ന ഈ പ്രവണത നല്ലതല്ലെന്നു അസോസിയേഷന് പ്രസിഡന്റ് ടെറന്‍സന്‍ തോമസ് ചൂണ്ടിക്കാട്ടി.
പരമ്പരാഗതമായി ഏറ്റവും വലിയ ഓണാഘോഷങ്ങളിലൊന്നു ഇക്കൊല്ലവും സംഘടിപ്പിച്ചു കൊണ്ട് വെസ്റ്റ്ചെസ്റ്റര്‍ ഇക്കുറിയും ശ്രദ്ധ പിടിച്ചു പറ്റി.ആയിരത്തിമുന്നൂറിലേറെ പേര് പങ്കെടുത്ത ഓണസദ്യക്കു ശേഷം നടന്ന പ്രോസഷൻ നയന മനോഹരമായിരുന്നു. ശിങ്കാരി മേളവും ചെണ്ടമേളവും , മുത്തുകുടയും താലപ്പൊലിയും ഏന്തി നൂറുകണക്കിന് ആളുകളുടെ അകമ്പടിയോട് മാവേലി മന്നനെ എതിരേറ്റത്. മാവേലി ആയി രാജു തോമസും സഹായി ആയി അലക്സണ്ടർ വർഗീസും (ബിജു ) എത്തിയത് മനോഹരമായിരുന്നു.
ഹ്രസ്വമായ പൊതു സമ്മേളനത്തില്‍ രാഷ്ട്രീയത്തിലെ കലാകാരിയായ രമ്യ ഹരിദാസ് എം .പി ഓണാഘോഷം ഉൽഘാടനം ചെയ്തത് . മനുഷ്യ സാഹോദര്യത്തിന്റെയും ഉജ്വല വക്താവായിആണ് അവർ സംസാരിച്ചത്.മനുഷ്യ സാഹോദര്യം ഉദ്ഘോഷിക്കുന്ന മഹനീയമായ ആഘോഷമാണു ഓണമെന്നു അവർ ചൂണ്ടിക്കാട്ടി. സംസാരത്തെക്കാൾ കൂടുതൽ പാട്ടുകൾ പാടിയാണ് കാണികളെ ആസ്വദിപ്പിച്ചത്, ഏവരും കൂടെ പാടിയും കൈയടിച്ചും കുട്ടത്തിൽ കൂടിയത് വേറിട്ട ഒരു കാഴ്ചയായി. പ്രേക്ഷകർ ഒന്നടങ്കം ആസ്വദിച്ച ഒരു പ്രസംഗം ആയിരുന്നു രമ്യ ഹരിദാസിന്റെത് . കേൾവിക്കാരെ ഒരു കഥാപ്രസംഗം കേൾക്കുന്നത് പോലെ തോന്നിപ്പിക്കാൻ അവർക്ക് കഴിഞ്ഞു. അത്ര മികവുറ്റ രീതിയിൽ ആയിരുന്നു എം . പി യുടെ പ്രസംഗം.
ആശംസ പ്രസംഗം നടത്തിയ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ ഭിന്നതയിലും അക്രമത്തിലും കലുഷമായ ആധുനിക കാലഘട്ടത്തില്‍ മനുഷ്യനെ വിലമതിക്കുകയും നന്മകളെ ഉയര്‍ത്തിക്കാട്ടുകയും ചെയ്യുന്ന സംസ്കാരമാണു ഉണ്ടാവേണ്ടതെന്നദ്ധേഹം പറഞ്ഞു. ഓണം ഈ മെസ്സേജ് ആണ് ലോകത്തിന് നൽകുന്നതെന്നും അദ്ദേഹം ചുണ്ടി കാട്ടി.
മുൻ ഡി . ജി. പി ടോമിൻ തച്ചങ്കരി IPS ഓണമെസ്സജ് നൽകിയത് അദ്ദേഹം എഴുതി ഈണം നൽകിയ ഗാനം ആലപിച്ചുകൊണ്ടായിരുന്നു . കേരളാ പോലീസിലെ കാക്കിക്കുളിലെ കലാകാരൻ ആയിരുന്ന അദ്ദേഹത്തിന്റെ സാനിധ്യം ആഘോഷപരിപാടികളെ വർണ്ണാഭമാക്കി.
ഫോമ പ്രസിഡന്റ് ജേക്കബ് തോമസ് ഏവർക്കും ഫോമയുടെ ഓണാശംസകൾ നേർന്നു.
കോർഡിനേറ്റർ ജോയി ഇട്ടൻ സമ്മേളനത്തിനു തുടക്കം കുറിച്ചു സംസാരിച്ചു.
സെക്രട്ടറി ഷോളി കുമ്പളവേലിൽ അസോസിയേഷന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ പറ്റി ആമുഖ പ്രസംഗം നടത്തി. ചാരിറ്റി പ്രവർത്തനം അസോസിയേഷന്റെ മുഖമുദ്രയാണെന്നും അതിനു സഹായിക്കുന്ന മലയാളികളോട് നന്ദിയും രേഖപ്പെടുത്തി . പ്രസിഡന്റ് ടെറന്‍സന്‍ തോമസ് സ്വാഗതമാശംസിച്ചു.അസോസിയേഷൻ ട്രഷർ അലക്സൻഡർ വർഗീസ് നന്ദി രേഖപ്പെടുത്തി. ഫൊക്കാന സെക്രട്ടറി ഡോ . കലാ ഷഹി , ട്രഷർ ബിജു ജോൺ , ട്രസ്റ്റീ ബോർഡ് ചെയർ സജി പോത്തൻ , എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഷാജി വർഗീസ് , ഫൊക്കാന മുൻ സെക്രട്ടറി സജിമോൻ ആന്റണി ,ഫോമ മുന്‍ പ്രസിഡന്റ് ബേബി ഊരാളില്‍, ഫൊക്കാന മുൻ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ഫൊക്കാന മുൻ പ്രസിഡന്റ് പോൾ കറുകപ്പള്ളി,ഫോമാ നേതാക്കളായ തോമസ് കോശി, ജെ. മാത്യുസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
മുൻ പ്രസിഡന്റുമാരായ ജെ മാത്യൂസ് , എ . വി . വർഗീസ് , കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്ദ്ദനന്തുടങ്ങിയവരെ സംഘടന പൊന്നാട അണിയിച്ചു ആദരിച്ചു. കർഷക അവാർഡ് ഏലമ്മ രാജ്തോമസിനു നൽകി ആദരിച്ചു.
വെസ്റ്റ്ചെസ്റ്റർ അസോസിയേഷന്റെ മുഖപത്രമായ കേരളാ ദർശനം മുൻ ഡി . ജി. പി ടോമിൻ തച്ചങ്കരി ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനും ഫോമാ പ്രസിഡന്റ് ജേക്കബ് തോമസിനും നൽകി പ്രകാശനം ചെയ്തു. എഡിറ്റേഴ്സ് ആയി കെ. കെ . ജോൺസൻ , ഗണേഷ് നായർ , തോമസ് കോശി , ജെ . മാത്യൂസ് എന്നിവർ പ്രവർത്തിച്ചു.
കുളിച്ച് കുറിയിട്ട് കണ്ണെഴുതി കോടിയുടുത്തൊരുങ്ങിയ സ്ത്രീകളും കേരളീയ വസ്ത്രമണിഞ്ഞ പുരുഷന്മാരും നാട്ടിലെ ഓണക്കാലത്തിന്റെ പ്രതീതിയായി.സിത്താര്‍ പാലസ് ,കറി കിച്ചൻ , സ്പൈസ് വില്ലജ് എന്നീ മുന്ന് റെസ്റ്റോറന്റുകളാണ് ഓണ സദ്യ ഒരുക്കിയത് ഏവരും ആസ്വദിച്ചു.
അമ്പതു പേര് പങ്കെടുത്ത ശിങ്കാരിമേളവും , ചെണ്ടമേളവും ഈ വര്‍ഷത്തെ ഓണഘോഷത്തിന്റെപ്രത്യേകതയായിരുന്നു. അതുപോലെതന്നെ അൻപത് പേർ പങ്കെടുത്ത മെഗാ തിരുവാതിര അണിയിച്ചൊരുക്കിയത് ട്രൈസ്റ്റേറ്റിലെ പ്രസിദ്ധ ഡാൻസർ ആയ ബിന്ധ്യ ശബരിയോടൊപ്പം ഷീജ നിഷാദ് ആണ് പിന്നിൽ പ്രവർത്തിച്ചത്. അതി മനോഹരമായിരുന്നു മെഗാ തിരുവാതിര.
ട്രിസ്റ്റേറ്റിലെ പ്രമുഖ ഡാൻസേർസ് ആയ ദേവിക നായരും ലിസ ജോസഫ് ഉം ആണ് നിർത്തങ്ങൾ കോർഡിനേറ്റ് ചെയ്തത് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ഗാനങ്ങൾ ആലപിച്ചത് തഹസിൽ മുഹമ്മദും , ജനിയാ പീറ്ററും, അജിത് നായരുമാണ്. കൾച്ചറൽ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തത് നിരീഷ് ഉമ്മൻ ആണ്.
കമ്മിറ്റി മെംബേഴ്സ് ആയ തോമസ് കോശി, ചാക്കോ പി ജോർജ്(അനി ) കെ . കെ . ജോൺസൻ ,ഇട്ടൂപ് കണ്ടംകുളം , സുരേന്ദ്രൻ നായർ , , തോമസ് ഉമ്മൻ , ഗണേഷ് നായർ, ട്രസ്റ്റീ ബോർഡ് മെംബേർസ് ആയ രാജ് തോമസ് , കെ.ജെ .ഗ്രഗറി തുടങ്ങിയവര്‍ ഓണഘോഷങ്ങൾക്ക് നേതൃത്വം നൽകി.
പ്രസിഡന്റ് ടെറന്‍സണ്‍ തോമസ്, സെക്രട്ടറി ഷോളി കുമ്പളവേലിൽ , ട്രഷറര്‍ അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ആന്റോ വർക്കി , ജോയിന്റ് സെക്രട്ടറി കെ . ജെ . ജനാർദ്ദനൻ ,കോർഡിനേറ്റർ ജോയി ഇട്ടൻ, കൾച്ചറൽ കോർഡിനേറ്റർ നിരീഷ് ഉമ്മൻ എന്നിവർ പങ്കെടുത്ത ഏവർക്കും നന്ദി രേഖപ്പെടുത്തി.