കഴുത്തറുത്ത നിലയിൽ യുവതിയുടെ മൃതദേഹം വീടിന്റെ ടെറസിൽ കണ്ടെത്തി; ആത്മഹത്യയാകാന്‍ സാധ്യതയെന്ന് പോലീസ്

കൊല്ലം: കഴുത്ത് മുറിഞ്ഞ നിലയില്‍ യുവതിയുടെ മൃതദേഹം വീടിന്റെ ടെറസില്‍ കണ്ടെത്തി. കൊല്ലം കുണ്ടറയില്‍ ഇളമ്പള്ളൂർ സ്വദേശിനി സൂര്യ എന്ന 22കാരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി വിഷാദ രോഗത്തിനടിമയായിരുന്നു എന്നും ആത്മഹത്യ ചെയ്തിരിക്കാനാണ് സാധ്യത എന്നുമാണ് പോലീസിന്റെ നിഗമനം.

കുണ്ടറ വേലുത്തമ്പി നഗറിൽ നന്ദനം വീട്ടിൽ ജയകൃഷ്ണപിള്ളയുടെയും രമാദേവിയമ്മയുടെയും മകളാണ് മരിച്ച സൂര്യ. രാത്രി 8 മണിയോടെ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്ന സമയത്താണ് യുവതിയുടെ മരണം. വീട്ടിലുള്ളവര്‍ ടിവി കണ്ടുകൊണ്ടിരിക്കെ സൂര്യ ടെറസിന് മുകളിലേക്ക് കയറി പോകുന്നത് കണ്ടിരുന്നു. കുറെ കഴിഞ്ഞിട്ടും തിരികെ വരുന്നത് കാണാതിരുന്നതിനെത്തുടര്‍ന്ന് സഹോദരി അന്വേഷിച്ചു ചെന്നപ്പോഴാണ് ടെറസിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടതെന്ന് പോലീസിനോട് പറഞ്ഞു. വീട്ടിൽ ഉപയോഗിക്കുന്ന കറിക്കത്തിയും മൃതദേഹത്തിനടുത്തു നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകിയതിന്റെ പേരിൽ യുവതി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്നാണ് സൂചന. താൻ വിഷാദരോഗിയാണെന്നും ആത്മഹത്യ ചെയ്യുകയാണെന്നും തന്റെ മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും വ്യക്തമാക്കുന്ന കുറിപ്പും പോലീസ് കണ്ടെടുത്തിട്ടുണ്ട്.

 

Print Friendly, PDF & Email

Leave a Comment

More News