ആലപ്പുഴ തോട്ടപ്പള്ളി ഫിഷിങ് ഹാർബർ വികസനത്തിന്റെ ഭാഗമായി നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് (എൻ.എഫ്.ഡി.ബി) ഉദ്യോഗസ്ഥർ തോട്ടപ്പള്ളി ഹാർബർ സന്ദർശിച്ചു. എൻ.എഫ്.ഡി.ബി എക്സിക്യൂട്ടീവ് ഡയറക്ടർ നെഹ്രു പൊത്തുരിയാണ് ഹാർബർ സന്ദർശിച്ചത്.
പ്രധാനമന്ത്രി മത്സ്യസമ്പദ യോജന (പി.എം.എം.എസ്.വൈ) സ്കീമിൽ ഉൾപ്പെടുത്തി തോട്ടപ്പള്ളി ഫിഷിങ് ഹാർബറിന്റെ നിലവിലുള്ള ശോചനീയാവസ്ഥക്ക് പരിഹാരം കാണുന്നതിനും സമഗ്ര വികസനത്തിനുമായി എച്ച്. സലാം എം.എൽ.എ സംസ്ഥാന സർക്കാരിന് 200 കോടി രൂപയുടെ പ്രൊജക്ട് സമർപ്പിച്ചിരുന്നു. ഇതിന്റെ തുടർ നടപടികൾ സ്വീകരിക്കുന്നതിനും ഫണ്ട് അനുവദിക്കുന്നതിന്റെയും ഭാഗമായാണ് സന്ദർശനം നടത്തിയത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച് നടന്ന ഉന്നതതല യോഗത്തിൽ ഈ പദ്ധതിയുൾപ്പടെ സംസ്ഥാനത്ത് 7 പദ്ധതികൾക്ക് അംഗീകരമായിട്ടുള്ളതായും എം.എൽ.എ അറിയിച്ചു.
പിആര്‍ഡി, കേരള സര്‍ക്കാര്‍