റിയാദ്: യുകെ ആസ്ഥാനമായുള്ള റൈറ്റ്സ് ഗ്രൂപ്പായ Alqst പ്രകാരം, തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാന്‍ X ഉപയോഗിച്ചതിന് (മുന്‍ ട്വിറ്റര്‍) ഒരു സ്കൂൾ വിദ്യാർത്ഥിനിയെ സൗദി അറേബ്യ (KSA) 18 വർഷം തടവിന് ശിക്ഷിച്ചു.
ശരിതെറ്റുകളെ ചൂണ്ടിക്കാണിച്ചതിന് ജയിലിലായ തടവുകാരെ പിന്തുണച്ച് ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിന് ഓഗസ്റ്റിൽ പ്രത്യേക ക്രിമിനൽ കോടതിയിൽ (എസ്‌സിസി) അപ്പീൽ നൽകുന്നതിനിടെയാണ് 18 കാരിയായ മനൽ സലേഹ് അൽ-ഖുഫൈരി ശിക്ഷിക്കപ്പെട്ടത്. 18 വർഷത്തെ യാത്രാ വിലക്കും കോടതി വിധിച്ചിട്ടുണ്ട്. 17 വയസ്സുള്ളപ്പോഴാണ് അൽ-ഖുഫൈരി അറസ്റ്റിലായത്.
സൗദി തടവുകാരെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വൈദഗ്ധ്യമുള്ള പ്രിസണേഴ്‌സ് ഓഫ് കൺസൈൻസ് അക്കൗണ്ട് വാർത്തയുടെ ആധികാരികത സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയ ഉപയോഗിച്ചതിന് സൗദി അറേബ്യ ഒരാളെ ശിക്ഷിക്കുന്നത് ഇതാദ്യമല്ല.
2017 ജൂണിൽ എംബിഎസ് എന്നറിയപ്പെടുന്ന മുഹമ്മദ് ബിൻ സൽമാൻ സൗദി കിരീടാവകാശി ആയതു മുതൽ ഡസൻ കണക്കിന് ഇമാമുമാരേയും വനിതാ അവകാശ പ്രവർത്തകരേയും ഭരണ രാജകുടുംബാംഗങ്ങളെയും തടങ്കലിലാക്കിയിട്ടുണ്ട്.
https://twitter.com/m3takl_en/status/1705315302479728714?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1705315302479728714%7Ctwgr%5E479d7d112f553a01bd64fe21342208533b1a6f96%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Fsaudi-arabia-sentences-schoolgirl-to-18-years-over-tweets-2704133%2F
2022 ഓഗസ്റ്റിൽ, സൽമ അൽ-ഷെഹാബ് എന്ന സ്ത്രീക്ക് ട്വിറ്റർ അക്കൗണ്ട് ഉള്ളതിനും മുഹമ്മദ് ബിൻ സൽമാൻ ഭരണകൂടത്തിന്റെ പ്രവർത്തകരെയും വിമർശകരെയും കുറിച്ച് ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിനും 34 വർഷം തടവിന് ശിക്ഷിക്കപ്പെട്ടു.
അതേ വര്‍ഷം തന്നെ (2022 ഓഗസ്റ്റിൽ) അഞ്ച് കുട്ടികളുടെ അമ്മയായ നൗറ അൽ-ഖഹ്താനിയെ രണ്ട് അജ്ഞാത അക്കൗണ്ടുകളിൽ നിന്നുള്ള ട്വീറ്റുകളുടെ പേരിൽ ഒരാഴ്ചയ്ക്ക് ശേഷം 45 വർഷത്തെ തടവിന് ശിക്ഷിച്ചു.
2022 ഓഗസ്റ്റിൽ, മക്കയിലെ ഗ്രാൻഡ് മസ്ജിദിലെ ഒരു പ്രമുഖ മുൻ ഇമാമിനും പ്രഭാഷകനുമായ ഷെയ്ഖ് സാലിഹ് അൽ താലിബിനെയും പത്ത് വർഷത്തെ തടവിന് ശിക്ഷിച്ചു.
ഓഗസ്റ്റിൽ, മനുഷ്യാവകാശങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തതിന് വിരമിച്ച അദ്ധ്യാപകനും സൗദിയിലെ പ്രമുഖ പ്രഭാഷകന്റെ സഹോദരനുമായ മുഹമ്മദ് അൽ-ഗംദിക്ക് രാജ്യം വധശിക്ഷ വിധിച്ചു .
സെപ്തംബർ 20 ബുധനാഴ്ച, സൗദി കിരീടാവകാശി ഫോക്സ് ന്യൂസിന് നൽകിയ വിശാലമായ അഭിമുഖത്തിൽ ഗാംദിയുടെ വധ ശിക്ഷ സ്ഥിരീകരിച്ചു. തനിക്ക് മാറ്റാൻ കഴിയാത്ത “മോശം നിയമങ്ങൾ” കാരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“ഞങ്ങൾ അതിൽ സന്തുഷ്ടരല്ല. അതിൽ ഞങ്ങൾ ലജ്ജിക്കുന്നു. പക്ഷേ, ജൂറി സംവിധാനത്തിന് കീഴിൽ, നിങ്ങൾ നിയമങ്ങൾ പാലിക്കണം, ഒരു ജഡ്ജിയോട് അത് ചെയ്യാനും നിയമം അവഗണിക്കാനും എനിക്ക് പറയാനാവില്ല, കാരണം… അത് നിയമവാഴ്ചക്ക് എതിരാണ്,” അദ്ദേഹം പറഞ്ഞു.