ന്യൂഡൽഹി: ഇന്ന് ഉച്ചയ്ക്ക് 12:30 ന് വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും റെയിൽ യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ഒരുക്കുന്നതിനുമുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനുള്ള ചുവടുവയ്പ്പാണ് ഈ പുതിയ വന്ദേ ഭാരത് ട്രെയിനുകൾ.
ഈ വന്ദേ ഭാരത് ട്രെയിനുകൾ അവയുടെ പ്രവർത്തന റൂട്ടുകളിൽ ഏറ്റവും വേഗത്തിൽ ഓടുകയും യാത്രക്കാർക്ക് ധാരാളം സമയം ലാഭിക്കുകയും ചെയ്യും. റൂട്ടിലെ നിലവിലെ ഏറ്റവും വേഗതയേറിയ ട്രെയിനുമായി താരതമ്യപ്പെടുത്തുമ്പോൾ, റൂർക്കേല-ഭുവനേശ്വര്-പുരി വന്ദേ ഭാരത് എക്സ്പ്രസ്, കാസർഗോഡ്-തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ് എന്നിവയാണ്. ഹൈദരാബാദ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് 2.5 മണിക്കൂർ ലാഭിക്കും; തിരുനെൽവേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്‌സ്പ്രസ് 2 മണിക്കൂറിലധികം ലാഭിക്കും.
കേരളത്തിന് ലഭിച്ച രണ്ടാമത്തെ വന്ദേഭാരത് ഉൾപ്പെടെ 9 വന്ദേഭാരത് ട്രെയിനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ഉച്ചയ്ക്ക് 12.30ന് ഓൺലൈനായാണ് ട്രെയിൻ ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. കാസർകോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കാണ് ട്രെയിൻ സർവീസ് നടത്തുന്നത്.
രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക, ബിഹാർ, ബംഗാൾ, കേരളം, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളിലെ വിനോദസഞ്ചാര, തീർത്ഥാടന കേന്ദ്രങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാണ് പുതിയ ട്രെയിനുകളുടെ സർവീസ്. ഉദയ്പുർ-ജയ്പുർ, തിരുനെൽവേലി-മധുര-ചെന്നൈ, ഹൈദരാബാദ്‌ബെംഗളൂരു, വിജയവാഡ-ചെന്നൈ (റെനിഗുണ്ട വഴി), പട്‌ന-ഹൗറ, കാസർകോട്-തിരുവനന്തപുരം, റൂർക്കല-ഭുവനേശ്വർ പുരി, റാഞ്ചി-ഹൗറ, ജാംനഗർ-അഹമ്മദാബാദ് എന്നിവയാണ് പുതിയ സർവീസുകൾ.
രാവിലെ ഏഴു മണിക്ക് കാസർകോട് നിന്ന് യാത്ര തുടങ്ങി വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് കേരളത്തിനുള്ള വന്ദേഭാരതിന്റെ സമയക്രമം. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 4.05ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 11.55 ന് കാസർകോട് എത്തും.ആഴ്ചയിൽ ആറു ദിവസം വന്ദേഭാരത് സർവീസ് നടത്തും.
ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന പുതിയ ട്രെയിനുകൾ:
ഉദയ്പൂർ- ജയ്പൂർ വന്ദേ ഭാരത് എക്സ്പ്രസ്
തിരുനെൽവേലി-മധുര-ചെന്നൈ വന്ദേ ഭാരത് എക്സ്പ്രസ്സ്
ഹൈദരാബാദ്-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സ്
വിജയവാഡ-ചെന്നൈ (റെണിഗുണ്ട വഴി) വന്ദേ ഭാരത് എക്സ്പ്രസ്
പട്ന-ഹൗറ വന്ദേ ഭാരത് എക്സ്പ്രസ്
കാസർഗോഡ് -തിരുവനന്തപുരം വന്ദേ ഭാരത് എക്സ്പ്രസ്
റൂർക്കേല-ഭുവനേശ്വര്-പുരി വന്ദേ ഭാരത് എക്സ്പ്രസ്
റാഞ്ചി-ഹൗറ വന്ദേ ഭാരത് എക്സ്പ്രസ്
ജാംനഗർ-അഹമ്മദാബാദ് വന്ദേ ഭാരത് എക്സ്പ്രസ്
രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബീഹാർ, പശ്ചിമ ബംഗാൾ, കേരളം, ഒഡീഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നീ 11 സംസ്ഥാനങ്ങളിൽ ഈ ഒമ്പത് ട്രെയിനുകൾ കണക്റ്റിവിറ്റി വർദ്ധിപ്പിക്കും.