സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡ്; സബ് ജഡ്ജിയുടെ നേത്യത്വത്തിൽ അദാലത്ത് നടത്തി

ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് നാരായണൻ അദാലത്തിൽ പങ്കെടുക്കുന്നു

എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സൗഹൃദ നഗറിലെ സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽ പടി റോഡിലെ പ്രദേശവാസികളുടെ യാത്ര ക്ലേശം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉള്ള ശുദ്ധജല ക്ഷാമം,വഴിവിളക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുവാൻ ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് നാരായണൻ്റെ സാന്നിധ്യത്തിൽ തലവടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ അദാലത്ത് നടന്നു.

അദാലത്തിൽ തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഗായത്രി ബി നായർ, സെക്രട്ടറി ജി.വി.വിനോദ് കുമാർ, വില്ലേജ് ഓഫീസർ റെജി പോൾ, ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം, അഡ്വ. കെ.ആർ ശ്രീകുമാർ, പൊതുപ്രവർത്തകൻ ഡോ. ജോൺസൺ വി. ഇടിക്കുള, സാൽവേഷൻ ആർമി ചർച്ച് കോർ ഹെൽപർ എൻ.എസ് പ്രസാദ്, റോഡ് സമ്പാദക സമിതി കൺവീനർ മനോജ് മണക്കളം ,സി.കെ സുരേന്ദ്രൻ,കെ.വി റോഷൻ ,ജനീഷ് പാലപറമ്പിൽ, എൻ. ആർ, രാജേഷ് ജേക്കബ് മാത്യു എന്നിവർ പങ്കെടുത്തു.

പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുള നല്കിയ നിവേദനത്തെ തുടർന്ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി,ഡിസ്ടിക്ട് ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജ് പ്രമോദ് നാരായണൻ എന്നിവർ ആഗസ്റ്റ് ആദ്യ ആഴ്ചയിൽ സ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ പ്രദേശവാസികളിൽ നിന്ന് ചോദിച്ചറിയുകയും ചെയ്തിരുന്നു.ആഗസ്റ്റ് 9ന് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ ബീനാകുമാരി നല്കിയ ഇടക്കാല ഉത്തരവിൽ ആലപ്പുഴ എൻവയോൺമെൻ്റൽ എഞ്ചിനിയറോട് നലകിയ നിർദ്ദേശപ്രകാരം അസിസ്റ്റൻൻ്റ് എഞ്ചിനിയർ ആര്യ പ്രസന്നനൻ്റെ നേതൃത്വത്തിലുള്ള സംഘം സൗഹൃദ നഗറിലെത്തി ജലത്തിൻ്റെ ഗുണമേന്മ പരിശോധിക്കാൻ വിവിധ കിണറുകളിൽ നിന്നും ജലം സാമ്പിൾ ശേഖരിച്ചിരുന്നു.പൊതു ടാപ്പുകളിലൂടെ പ്രദേശത്ത് ശുദ്ധജല വിതരണം നിലച്ചിട്ട് മൂന്ന് പതിറ്റാണ്ടുകൾ കഴിയുന്നു.

Print Friendly, PDF & Email

Leave a Comment

More News