മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ വാര്‍ത്ത ഡിബേറ്റുകളിലൂടെ ശ്രദ്ധേയനായ മനോരമ ന്യൂസ് അസി.എഡിറ്റര്‍ അയ്യപ്പദാസ് പങ്കെടുക്കുന്നു.
ഇന്ത്യ പ്രസ് ക്ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിലെ സാന്നിധ്യമാകാന്‍ ഇത്തവണ എത്തുന്നത് പ്രമുഖരുടെ വലിയ നിര തന്നെയാണ്. മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റിലൂടെ ശ്രദ്ധേയനായ അയ്യപ്പദാസാണ് അതിലൊരാള്‍. മനോരമ ന്യൂസിലെ അസി.എഡിറ്ററായ അയ്യപ്പദാസ് റിപ്പോര്‍ട്ടറായും വാര്‍ത്ത അവതാരകനായും രണ്ട് പതിറ്റാണ്ടുകാലത്തെ അനുഭവ സമ്പത്തുള്ള മാധ്യമ പ്രവര്‍ത്തകനാണ്.
പ്രേക്ഷകരില്‍ നല്ല തീരുമാനങ്ങള്‍ ഉണ്ടാക്കുന്ന, വാര്‍ത്തകള്‍ക്കായി ജീവിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അയ്യപ്പദാസ് തന്നെ ചൂണ്ടിക്കാട്ടുന്നു.ഏഷ്യാനെറ്റ് കേബിള്‍ വിഷനിലൂടെയാണ് അയ്യപ്പദാസ് ദൃശ്യമാധ്യമ രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് ജീവന്‍ ടി.വി, അമൃത ടി.വി എന്നിവടങ്ങളില്‍ പ്രവര്‍ത്തിച്ച ശേഷമായിരുന്നു മനോരമ ന്യൂസിലേക്ക് എത്തുന്നത്. അമൃത ടി.വിയുടെ ദില്ലി റിപ്പോര്‍ട്ടറായിരിക്കെ ഉത്തരേന്ത്യന്‍ തെരഞ്ഞെടുപ്പുകളെ കുറിച്ചുള്ള ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ അയ്യപ്പദാസ് ചെയ്തിട്ടുണ്ട്. മനോരമ ന്യൂസില്‍ വാര്‍ത്ത അവതാരകന്റെ റോളില്‍ ശ്രദ്ധേയമായ ചര്‍ച്ചകള്‍ ദാസ് നയിച്ചു. അങ്ങനെ ശക്തമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ അയ്യപ്പദാസിന്റെ സാന്നിധ്യം മയാമി സമ്മേളനത്തെ ശ്രദ്ധേയമാക്കും.
രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. നവം :3 വെളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ്.
സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ് -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡണ്ട് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654.