ഡാളസ്: ദൈവസഭയെ നയിക്കുകയും ഭരിക്കുകയും ചെയ്യുന്നവർ ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുമ്പോൾ മാത്രമേ ജനങ്ങൾ അപ്രകാരം ദൈവത്തെ അന്വേഷിക്കുന്നവരും ദൈവഭയത്തിൽ ഉപദേശിക്കുന്നവരുമായി തീരുകയുള്ളൂ എന്ന് മാർത്തോമാ സുവിശേഷ പ്രസംഗ സംഘത്തിലെ പ്രസിദ്ധ പ്രാസംഗികനും സുവിശേഷകനും ആയ ഷാജി പാപ്പച്ചൻ (എളമ്പൽ ) അഭിപ്രായപ്പെട്ടു.
നോർത്ത് അമേരിക്കാ – യൂറോപ്പ് മാർത്തോമാ ഭദ്രാസനത്തിൻറെ സൗത്ത് വെസ്റ്റ് സെന്റർ എ ഇടവക മിഷന്റ്റെ ആഭിമുഖ്യത്തിൽ ഒക്‌ലഹോമ മാർത്തോമ ചർച്ച് ആതിഥേയം വഹിച്ച സുവിശേഷ സംഘ കൺവെൻഷനിൻറെ ഒന്നാം ദിനമായാ സെപ്റ്റംബർ 25 തിങ്കളാഴ്ച പ്രസംഗിക്കുകയായിരുന്നു ഇവാഞ്ചലിസ്റ്റ് ഷാജി പാപ്പച്ചൻ.
യെശയ്യാവു പ്രവാചകൻറെ പുസ്തകം ആറാം അധ്യായത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ഉസീയാ രാജാവിന്റയും യശയ്യാവ് പ്രവാചകന്റയും ജീവിതത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു കൺവെൻഷൻറെ ഒന്നാം ദിനത്തിൽ സുവിശേഷകൻ വിവരിച്ചത്. സൈനീക ശക്തിയുടെ പ്രഭലതയും, പേരും പ്രശസ്തിയും, സമൃദ്ധിയുടെ നിറവും രാജാവിൻറെ ഹൃദയത്തിൻറെ നിഗളത്തിന് കാരണമായി തീർന്നു. അത് രാജാവിൻറെ ആത്മീയ തകർച്ചയ്ക്കും രാജ്യത്തിൻറെയും ജനത്തിൻറെയും ആത്മീയ തകർച്ചയ്ക്ക് മുഖാന്തരം ആയിത്തീരുകയും ചെയ്തു. ദൈവീക ദർശനം, അപമാന പാത്രമായിരുന്ന പ്രവാചകനെ മാനപാത്രമായി മാറുവാൻ മുഖാന്തരം ആയതുപോലെ നമ്മെയും മാനപാത്രമായി ആക്കി തീർക്കുവാൻ ദൈവത്തിന് സാധിക്കുമെന്ന് ഇവാഞ്ചലിസ്റ്റ് പ്രസംഗത്തിൽ ഓർമിപ്പിച്ചു. ഒക്ലഹോമ മാർത്തോമാ ഇടവക വികാരി ജോൺ കെ അച്ഛൻ മീറ്റിംഗിന് അധ്യക്ഷത വഹിച്ചു.
തുടർന്നുള്ള നാല് ദിവസങ്ങളിലൂം സൂം പ്ലേറ്റ്ഫോം വഴി MTVEA സെന്റർ-എ പാരിഷ് മിഷൻ ശാഖകൾ, ഇന്ത്യയിലെ വിവിധ മിഷൻ മേഖലകളിൽ നിന്നുള്ള സുവിശേഷകരെ പ്രധാന പ്രഭാഷകരായി ക്രമീകരിച്ചിട്ടുണ്ട് .
ചൊവ്വ: ഇവാഞ്ചലിസ്റ്റ്. ബിജു എസ് (ക്രിസ്‌റ്റ പെർമകുളം)
ബുധൻ: ഇവാഞ്ചലിസ്റ്റ്. വിജു രാജ് (പോണ്ടിച്ചേരി )
വ്യാഴം: ഇവാഞ്ചലിസ്റ്റ്. സാമുവൽ റ്റി ചാക്കോ (ബാംഗ്ലൂർ)
വെള്ളി : ഇവാഞ്ചലിസ്റ്റ്. ബോവസ് കുട്ടി ബി (ഡിണ്ടിഗൽ അംബ്ലിക്കൽ മിഷൻ) തുടങ്ങിയവർ വചന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
ഈ അവസരത്തിൽ മിഷൻ മേഖലകളിൽ പ്രവർത്തിക്കുന്ന സുവിശേഷകരുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായം നൽകുന്നതിനായി ദൈവാത്മാവ് പ്രേരിപ്പിക്കുന്ന ഏവരിൽനിന്നും സംഭാവനകൾ സ്വീകരിക്കുകയും ചെയ്യുന്നു. അടുത്ത നാല് ദിവസങ്ങളിലൂം ആയി നടത്തപ്പെടുന്ന കൺവെൻഷൻ അനുഗ്രഹത്തിനായി പ്രാർത്ഥനാപൂർവ്വം ഏവരും വന്നു പങ്കെടുക്കണമെന്ന് സെന്റർ-എ പാരിഷ് മിഷൻ സെക്രട്ടറി അലക്സ് കോശി അഭ്യർത്ഥിച്ചു.
zoom meeting ID:82994288364
Passcode:1234