തൃശൂർ: കുന്നംകുളം എം.എൽ.എ എ.സി മൊയ്തീന്റെ ഓഫീസിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായി. കോടികളുടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എ സി മൊയ്തീൻ രാജി വെക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ മാർച്ച്. എന്നാൽ, പ്രതിഷേധക്കാരെ പിരിച്ചുവിടാൻ മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ച പോലീസ് ശക്തമായ ചെറുത്തുനിൽപ്പ് നേരിട്ടു.
പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തള്ളിയിടാൻ ശ്രമിച്ചതിനെ തുടർന്ന് പോലീസും സമരക്കാരും തമ്മിൽ വാക്കേറ്റമുണ്ടായി. പോലീസ് സേനയുടെ ജലപീരങ്കി പ്രയോഗത്തിൽ ചില ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. ഇതിന് പിന്നാലെ ബിജെപി സമരക്കാരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി
കോടികളുടെ കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പ്രതിഷേധം ശക്തമാക്കി ബിജെപി. ഒക്‌ടോബർ രണ്ടിന് ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി അഴിമതിക്കെതിരെ പ്രതിഷേധ മാർച്ച് നടത്തും.
ബിജെപിയുടെ ഇന്നത്തെ പ്രതിഷേധ പ്രകടനം പാർട്ടി ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. മുഖ്യ പ്രതി സതീഷ് കുമാർ ഇപി ജയരാജന്റെയും എസി മൊയ്തീന്റെയും ബിനാമിയാണെന്ന് അവര്‍ ആരോപിച്ചു. സിപിഐഎം നേതാവും പി കെ ബിജുവിനും കള്ളപ്പണക്കാരുമായി ബന്ധമുണ്ടെന്നും അവര്‍ വെളിപ്പെടുത്തി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഐഎം നേതാവ് പിആർ അരവിന്ദാക്ഷനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് കസ്റ്റഡിയിലെടുത്തു. എം.എൽ.എ എ.സി മൊയ്തീന്റെ വിശ്വസ്തനായാണ് ഇദ്ദേഹത്തെ കണക്കാക്കുന്നത്.