ഖാദി ബോര്‍ഡ് തയ്യാറാക്കിയ വൈവിധ്യമാര്‍ന്ന ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തി. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തുന്ന വിപണനമേളയിൽ ഇത്തവണ കോട്ടൺ, സിൽക്ക് സാരികൾ, റെഡിമെയ്ഡ് ചുരിദാറുകൾ, ഷർട്ടുകൾ, ബെഡ് ഷീറ്റുകൾ, മുണ്ടുകൾ, തോർത്തുകൾ എന്നിവയ്ക്ക് പുറമേ കുട്ടികൾക്കുള്ള റെഡിമെയ്ഡ് വസ്ത്രങ്ങളുമുണ്ട്. ഒക്ടോബർ മൂന്നുവരെ ഖാദി വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റും ലഭിക്കും. സിൽക്ക്സാരികൾ 3000 രൂപ മുതലും കോട്ടൺ സാരികൾ 600 രൂപ മുതലും ലഭിക്കും.
ടോപ്പുകൾക്ക് 700 രൂപയ്ക്ക് മുകളിലും റെഡിമെയ്ഡ് ഷർട്ടുകൾക്ക് 600 രൂപയ്ക്ക് മുകളിലുമാണ് വില. ഇവിടെനിന്നു ലഭിക്കുന്ന കോട്ടൺ തുണിത്തരങ്ങൾ ജില്ലയിലെ തൊഴിലാളികൾ തന്നെ നിർമിക്കുന്നതാണ്. കൂടാതെ, ഗ്രാമ വ്യവസായ ഉത്പന്നങ്ങളായ തേൻ, എള്ളെണ്ണ, സോപ്പ്, തുണികൾക്കായുള്ള പശ എന്നിവയും വില്പനയ്ക്കുണ്ട്. ഈ വർഷം മുതൽ ഖാദി ബോർഡിന്റെ ഇടുക്കി യൂണിറ്റിൽ നിന്നുള്ള ഏലയ്ക്കയും വിൽപനയ്ക്കായി എത്തിച്ചിട്ടുണ്ട്.
സർക്കാർ, അർധസർക്കാർ, ബാങ്ക്, പൊതുമേഖലാ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം ലഭിക്കും. ഖാദി ഗ്രാമ സൗഭാഗ്യ സി.എസ്.ഐ കോംപ്ലക്സ്, ബേക്കർ ജംഗ്ഷൻ, കോട്ടയം ഫോൺ-04812560587, റവന്യു ടവർ ചങ്ങനാശ്ശേരി ഫോൺ-04812423823, ഏദൻ ഷോപ്പിംഗ് കോംപ്ലക്സ്, ഏറ്റുമാനൂർ ഫോൺ-04812535120, കാരമൽ ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം ഫോൺ-04829233508, മസ്ലിൻ യൂണിറ്റ് ബിൽഡിംഗ് ഉദയനാപുരം ഫോൺ-9895841724 എന്നീ വില്പന കേന്ദ്രങ്ങളിൽ റിബേറ്റ് ലഭിക്കും.
പിഡിആര്‍, കേരള സര്‍ക്കാര്‍