ദമാം: രണ്ടു പതിറ്റാണ്ടിന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരിക വേദി ദമാം സിറ്റി റീജിയൻ കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും അമാമ്ര യൂണിറ്റ് സെക്രട്ടറിയുമായ കോശി തരകന് നവയുഗം സാംസ്കാരിക വേദിയുടെ വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
കോബാർ നെസ്റ്റോ ഹാളിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ നവയുഗത്തിന്റെ ഉപഹാരം നവയുഗം ജനറൽ സെക്രട്ടറി എം.എ.വാഹിദ് കാര്യറ കോശി തരകന് കൈമാറി. നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ട്രഷറർ സാജൻ കണിയാപുരം, കേന്ദ്ര നേതാക്കളായ ഷിബുകുമാർ, ബിനുകുഞ്ഞ്, അബ്ദുൾ ലത്തീഫ് മൈനാഗപ്പള്ളി, ബിജു വർക്കി, ശരണ്യ ഷിബു, മഞ്ജു അശോക്, സംഗീത സന്തോഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
നവയുഗം ദമാം സിറ്റി റീജണൽ കമ്മിറ്റി സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങിൽ മേഖലാ കമ്മിറ്റിയുടെ ഉപഹാരം മേഖലാ സെക്രട്ടറി ഗോപകുമാർ കോശി തരകന് കൈമാറി. നവയുഗം നേതാക്കളായ നിസ്സാം കൊല്ലം, ജാബിർ മുഹമ്മദ്, കൃഷ്ണൻ പേരാമ്പ്ര, രാജൻ എന്നിവർ പങ്കെടുത്തു.
നവയുഗം ദമ്മാം അമാമ്ര യൂണിറ്റ് കമ്മിറ്റി ഓഫിസിൽ വെച്ച് യൂണിറ്റ് പ്രസിഡന്റ് സുകു പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ലളിതമായ ചടങ്ങിൽ വെച്ച് യൂണിറ്റ് സഹഭാരവാഹിയായ വേണുഗോപാൽ യൂണിറ്റ് കമ്മിറ്റിയുടെ ഉപഹാരം കോശി തരകന് കൈമാറി. നവയുഗം നേതാക്കളായ സതീഷ്, ബാബു പാപ്പച്ചൻ, നിസാർ നേതാജിപുരം, സന്തോഷ് കുമാർ, രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു.
ഇരുപത്തിരണ്ടു വർഷം ദമ്മാമിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലകളിൽ നിറഞ്ഞു നിന്ന പ്രവാസ ജീവിതമായിരുന്നു കോശി തരകന്റേത്. ദമ്മാമിലെ ഓർ ഇലക്ട്രിക്ക് കടയിൽ സെയിൽസ്മാനായി ജോലി ചെയ്യുമ്പോഴും, നവയുഗം സാംസ്ക്കാരിക വേദിയുടെ പ്രവർത്തനങ്ങളിലൂടെ സാമൂഹ്യജീവിതത്തിൽ സജീവമായിരുന്ന അദ്ദേഹം വലിയൊരു സുഹൃത്ത് വലയത്തെയും നേടിയിരുന്നു.
കൊറോണ പകർച്ചവ്യാധിയുടെ സമയത്ത്, നവയുഗം ഹെൽപ്പ് ഡെസ്‌കിലൂടെ നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കോശി തരകന്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. കൊല്ലം ജില്ലയിലെ തേവലക്കര സ്വദേശിയാണ്.