എടത്വ: പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ‘സ്വച്ഛതാ ഹി സേവാ അഭിയാൻ’ ക്യാമ്പയിന്റെ ഭാഗമായി സൗഹൃദ വേദിയുടെയും ബാലമുരളി പൗരസമിതിയുടെയും നേതൃത്വത്തിൽ സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ പ്രത്യേക സമ്മേളനം നടന്നു.ഗ്രാമ പഞ്ചായത്ത് അംഗം ബിന്ദു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സൗഹൃദ വേദി ചെയർമാൻ ഡോ. ജോൺസൺ വി.ഇടിക്കുള അധ്യക്ഷത വഹിച്ചു. രക്ഷാധികാരി പി.വി. തോമസ്ക്കുട്ടി ബോധവത്ക്കരണ ക്ലാസ് നയിച്ചു. ബാലമുരളി പൗര സമിതി പ്രസിഡൻ്റ് പി.ഡി.സുരേഷ്, സെക്രട്ടറി മനോജ് മണക്കളം,വിൻസൻ പൊയ്യാലുമാലിൽ, കെ.വി റോഷ്മോൻ, കെ.കെ. എബി, പി.കെ രാജീവ്, സി.കെ സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ഹരിത വിപ്ലവത്തിലൂടെ ഇന്ത്യയുടെ പട്ടിണിയകറ്റിയ കൃഷി ശാസ്ത്രജ്ഞൻ ഡോ. എം.എസ് സ്വാമിനാഥൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപെടുത്തിയാണ് യോഗം ആരംഭിച്ചത്. താൻ ബാക്കി വെച്ച സ്വപ്നം യാഥാർത്ഥ്യമാക്കുവാൻ സമൂഹം തയ്യാറാകണമെന്ന് യോഗത്തിൽ ആവശ്യപെട്ടു.സൗഹൃദ നഗറിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ രൂപരേഖ ചടങ്ങിൽ തയ്യാറാക്കി.