ന്യൂജേഴ്സി: പുനരൈക്യ പ്രസ്ഥാനത്തിലൂടെ 1930 ൽ മലങ്കര കത്തോലിക്കാ സ്ഥാപനത്തിന് ഊടും പാവും നൽകിയ ആർച്ച് ബിഷപ്പ് ഗീവർഗീസ് മാർ ഈവാനിയോസ്, ബിഷപ്പ് അലോഷ്യസ് (കൊല്ലം), മാർ തെയോഫിലോസ്, ഡീക്കൻ അലക്സാണ്ടർ ആറ്റുപുറത്ത് എന്നിവരോടൊപ്പം ഉണ്ടായിരുന്ന ഏക അയ്മേനി ചാക്കോച്ചൻ കിളിയിലത്തിന്റെ കൊച്ചുമകൻ ജേക്കബ് തരകൻ (കുഞ്ഞുമോൻ-64) തിരുവനന്തപുരത്ത് അന്തരിച്ചു.
ദീർഘകാലമായി ന്യു ജേഴ്സിയിൽ ഈസ്റ് ഹാനോവർ നിവാസി ആയിരുന്നു. മരുതൂർ കിളിയിലത്ത് പരേതരായ ചാക്കോ വർഗീസിന്റെയും മേരി വർഗീസിന്റെയും (ഞായല്ലൂർ കുടുംബാംഗം) ഒൻപതു മക്കളിൽ ഒരാളായിരുന്നു.
സംസ്കാര ശുശ്രുഷ ഒക്ടോബർ 3 ചൊവ്വ 9 മണിക്ക് മണ്ണന്തല (ടിസി 13/ 179-2) വീട്ടിലും സംസ്കാരം മുന്ന് മണിക്ക് അരുവിയോട് സെന്റ് റീത്താസ് മലങ്കര കത്തോലിക്കാ ദേവാലയത്തിലും നടക്കും. (മരുതൂർ, തിരുവനന്തപുരം-28)
ഭാര്യ മോളി ജേക്കബ് ന്യുവാർക്ക് യു.എം.ഡി.എൻ. ജെ. യിൽ നഴ്സ് പ്രാക്ടീഷണർ. ഏലപ്പാറ കളപ്ലാക്കൽ കുടുംബാംഗം.
മക്കൾ: ജിലു ചെങ്ങാട്ട് (ബോസ്റ്റൺ), ജിഷ നഗുർ (ഈസ്റ് ഹാനോവർ), ജീവൻ ജേക്കബ്.
മരുമക്കൾ: റോജർ ചെങ്ങാട്ട്, ആൽവിൻ നഗുർ.
കൊച്ചുമക്കൾ: മഗ്ദലന ചെങ്ങാട്ട്, ജോർജ് ചെങ്ങാട്ട്, എസക്കിയേൽ ചെങ്ങാട്ട്, റഫേയല ചെങ്ങാട്ട്, അഷേർ നഗുർ, ലൂസി നഗുർ.
കുവൈറ്റിൽ ടൊയോട്ട കമ്പനിയിൽ ഉദ്യോഗസ്ഥൻ. പിന്നീട് അൽ അഹ്ലി ബാങ്കിൽ ഐ ടി. ഉദ്യോഗസ്ഥനായി. 1992 ൽ ന്യു ജേഴ്സിയിൽ എത്തിയ ശേഷം റെസ്പിറ്ററി തെറാപ്പിയിൽ ബിരുദമെടുത്ത് സെന്റ് ബർണബാസ് മെഡിക്കൽ സെന്ററിലും ന്യുവാർക്ക് ബെത്ത് ഇസ്രായേൽ മെഡിക്കൽ സെന്ററിലും ജോലി ചെയ്തു. യു.എം.ഡി.എൻ.ജെ . യിൽ ക്ലിനിക്കൽ ഇൻസ്ട്രക്ടറും ആയിരുന്നു. ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടേഷൻ കമ്മിറ്റി അംഗമായിരുന്നു.
റോക്ക് ലാൻഡ് കൗണ്ടിയിലെ സെന്റ് പീറ്റേഴ്സ് മലങ്കര കത്തോലിക്കാ ഇടവകാംഗമാണ്. പലവട്ടം പള്ളി ട്രസ്റ്റി ആയി.
തിരുവനന്തപുരത്തു സ്നേഹവീട്, വിൻസന്റ് ഡി പോൾ സൊസൈറ്റി ഉൾപ്പടെ ഒട്ടനവധി പേർക്ക് കൈത്താങ്ങായി പ്രവർത്തിച്ചു. കഴിഞ്ഞ മൂന്നു വർഷമായി പുരുഷന്മാർക്കുള്ള മെന്റലി ചലഞ്ച്ഡ് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു വരികയായിരുന്നു.
Live Stream:
https://www.youtube.com/live/B9pAe899Pu0?si=ifpvS7m5GVXV6Opg