തിരുവനന്തപുരം ക്ലബ്ബിൽ ചൂതാട്ടം; ഏഴുപേർ പിടിയിൽ; 5.6 ലക്ഷം രൂപ പിടിച്ചെടുത്തു

തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ പ്രധാന ക്ലബ്ബുകളിലൊന്നായ ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ചൂതാട്ടസംഘം പിടിയില്‍.

പണം വെച്ച് ചൂതാട്ടം നടത്തിയ കേസില്‍ ഏഴുപേരെ തിരുവനന്തപുരം മ്യൂസിയം പൊലീസാബ്ബ്= അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന്‌ 5.6 ലക്ഷം രൂപയും പിടിച്ചെടുത്തു.

ഇവര്‍ പണം വെച്ച് ചീട്ടു കളിക്കുകയാണെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് രാത്രി ഏഴുമണിയോടെ മ്യൂസിയം പൊലീസ് സ്ഥലത്തെത്തിയത്. ക്ലബ്ബിന്റെ അഞ്ചാം നമ്പര്‍ ക്വാര്‍ട്ടേഴ്റില്‍ നിന്നാണ്‌ ഇവരെ പിടികൂടിയത്‌. ഇവര്‍ എത്തിയ കാറും പോലീസ്‌ പരിശോധിച്ചു.

യുണൈറ്റഡ് ഇലക്ട്രിക്കൽ ഇൻഡസ്ട്രീസ് എം.ഡി എസ്.ആർ വിനയകുമാറിനെയും അറസ്റ്റ് ചെയ്‌തു. സംഭവത്തില്‍ സിബി ആന്‍റണി, അഷറഫ്, സീതാറാം, മനോജ്, വിനോദ്, അമല്‍, ശങ്കര്‍, ഷിയാസ് എന്നിവര്‍ക്കെതിരെയും മ്യൂസിയം പൊലീസ് കേസെടുത്തിട്ടുണ്ട്.

കോടിയേരി ബാലകൃഷ്‌ണന്‍റെ ഭാര്യാസഹോദരനാണ് വിനയകുമാര്‍. വിനയകുമാറിന്‍റെ പേരിലെടുത്ത മുറിയിലാണ് ചീട്ടുകളി നടന്നത്. പൊതുമേഖല സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍സ് ഇന്‍ഡസ്ട്രീസിന്‍റെ എം ഡിയായത് കൊണ്ട് തന്നെ കസ്റ്റഡിയിലെടുത്ത വിനയകുമാറിനെതിരെ നടപടിയുണ്ടാകാന്‍ സാധ്യതയുണ്ട്. അതേ സമയം, ചീട്ട് കളി നടക്കുന്നുണ്ടെന്ന് അറിഞ്ഞല്ല താന്‍ മുറി എടുത്ത് നല്‍കിയതെന്നാണ് വിനയകുമാര്‍ പൊലീസിന് നല്‍കിയ മൊഴി. നഗരത്തിലെ സമ്പന്നര്‍ മാത്രം അംഗമായ ട്രിവാന്‍ഡ്രം ക്ലബില്‍ പണം വച്ചുള്ള ചീട്ട് കളിയില്‍ പൊലീസിന് പരാതിയും ലഭിച്ചതായാണ് സൂചന.

 

 

 

 

Print Friendly, PDF & Email

Leave a Comment

More News