ന്യൂജേഴ്സി : ഫോമായുടെ അവയവദാന ബോധവത്കരണ പ്രചാരണം കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ ഫാ. ഡേവിഡ് ചിറമ്മേൽ സെപ്റ്റബർ 13-ാം തിയതി ന്യൂജേഴ്സിയിൽ ഔദ്യോഗികമായി ഉത്ഘാടനം ചെയ്യ്തു. പ്രചാരണ ഏകോപകയും ജീവിച്ചിരിക്കുന്ന ദാതാവുമായ സുനിതാ അനീഷ് സംഘടിപ്പിച്ച ചടങ്ങിൽ ഫോമാ എക്സികുട്ടീവ് കമ്മറ്റി അംഗങ്ങളും, ഫോമായുടെ അഭ്യുദയകാംക്ഷികളും, മറ്റ് പ്രമുഖ മലയാളികളും നേരിട്ടും വീഡിയോ കോൺഫറന്‍സ് വഴിയായും പങ്കെടുത്തു. ഫോമാ ജോയിന്റ് സെക്രട്ടറി ഡോ. ജെയ്മോൾ ശ്രീധർ സ്വാഗത പ്രസംഗം നടത്തി. നിങ്ങളുടെ ജീവിതം എത്ര പേരെ സ്വാധീനിച്ചിട്ടുണ്ട്? നിങ്ങൾ മരിച്ചാൽ ആരു കരയും? തുടങ്ങി അഗാധമായ ചിന്തകളെ നർമ്മത്തിൽ ചാലിച്ച് ചിറമേൽ അച്ചൻ അവതരിപ്പിച്ചപ്പോൾ പങ്കെടുത്ത ഓരോരുത്തരും അതൊരു തിരിച്ചറിവിന്റെ അനുഭവമായി എന്ന് അഭിപ്രായപ്പെട്ടു, പുതിയ ആളായിട്ടാണ് തിരികെ പോകുന്നത് എന്നും വളരെ ഊർജം പ്രദാനം ചെയ്ത ഒരു ഒരു അനുഭവമായിരുന്നു ചിറമേൽ അച്ചന്റെ പ്രസംഗമെന്നും പ്രശസ്ത എഴുത്തുകാരാനായ നസീർ അഭിപ്രായപെട്ടു.
ഫോമാ പ്രസിഡന്റ് ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, വൈസ് പ്രസിഡന്റ് സണ്ണി വളളക്കളം, ട്രഷറർ ബിജു തോണികടവിൽ, മുൻ പ്രസിഡന്റ് അനിയൻ ജോർജ്ജ്, മുൻ ആർവിപി ബൈജ്ജു വർഗീസ്, മിഡ് അറ്റ്ലാൻറ്റിക് വിമന്‍സ് ഫോറം ചെയർപെഴ്സണ്‍ സ്വപ്ന രാജേഷ്, ഫോമാ ജുഡീഷ്യൽ കൗണ്‍സില്‍ അംഗം സ്റ്റാൻലി കളത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സുനിതയുടെ മഹത്തായ കർമത്തെ ആദരിച്ചുകൊണ്ട് ഫോമാ ഇത്തരം പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകണം എന്ന് മുൻ ജനറൽ സെക്രട്ടറി ജിബി തോമസ് പറഞ്ഞു. സുനിതയ്ക്ക് ഉണ്ടായ ചലഞ്ചുകളെപ്പറ്റിയും തങ്ങളാൽ കഴിയുന്ന രീതികളിൽ സഹായിച്ചതിനെ പറ്റിയും പിർഓ ജോസഫ് ഇടിക്കുളയും, രാജൻ ചീരനും സംസാരിച്ചു. സർജറിക്കു ശേഷമുണ്ടായ വേദനാപൂർണ്ണമായ നാളുകളെകുറിച്ച് അനിൽ പുത്തൻചിറയും സംസാരിച്ചു. സുനിതയുടെ കുട്ടിക്കാലത്തെ കുറിച്ചു സംസാരിച്ച സുനിതയുടെ പിതാവ് സണ്ണി ജോർജ്ജ് തടീത്രയിൽ കുട്ടികൾക്ക് സ്വയം മാതൃകയായി അവരെ സഹാനുഭൂതിയുളളവരാക്കി വളർത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സദസിലുളളവരെ ഓർമ്മിപ്പിച്ചു.
കെഎഎന്‍ജെ മുൻ പ്രസിഡന്റ് റോയ് മാത്യു, ജയ് കുളമ്പിൽ, ആനി ലിബു, ബിനു ജോസഫ്, തുടങ്ങിയവരും ആശംസകൾ അറിയിച്ചു. കിഡ്നിയ്ക്ക് അസുഖം വന്നാൽ അത് രണ്ടു കിഡ്നിയേയും ബാധിക്കും എന്നും ഒരു കിഡ്നി സ്പെയർ അല്ല. അതു കൊണ്ട് ഡോണേറ്റ് ചെയ്യാതിരിക്കേണ്ട എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചുകൊണ്ട് ഫോമാ ജോട്രഷറാർ ജെയിംസ് ജോർജ്ജ് നന്ദി പ്രസംഗം നടത്തി. അവയവദാനത്തിനെ പറ്റിയുളള തെറ്റിദ്ധാരണകൾ മാറ്റുവാനും, മരണശേഷമുളള അവയവദാനം പ്രോത്സാഹിപ്പിക്കുവാനുമായി അതാത് സംസ്ഥാനങ്ങളിലെ അവയവദാന സംഘടനകളുമായി ചേർന്നുകൊണ്ട് ബൂത്തുകളും രജിസ്ട്രേഷന് ഡ്രൈവുകളും ഫോമായുടെ വിവിധ റീജിയനുകളിൽ സംഘടിപ്പിക്കാനുള്ള പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഫോമായുടെ അവയവദാന ബോധവത്കരണ പ്രചാരണത്തിന് ആതിഥേയത്വം വഹിക്കാന്‍ താല്പര്യമുള്ള അസ്സോസിയേഷനുകള്‍ ഫോമാ ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണെന്ന് ജെയ്മോൾ ശ്രീധർ, സുനിത അനീഷ് എന്നിവര്‍ അറിയിച്ചു,