ന്യൂയോർക്ക്: റോക്ക്‌ലാന്റ് കൗണ്ടിയിലെ രണ്ട് ദേവാലയങ്ങൾ തമ്മിൽ ലയിച്ചു ചേർന്ന് സ്ഥാപിച്ച സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഫ് റോക്ക്‌ലാന്റിന്റെ രജത ജൂബിലി, മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ ബസേലിയോസ് മാർത്തോമ്മ മാത്യുസ് തൃതീയൻ കാതോലിക്കാ ബാവയുടെ സാന്നിധ്യത്തിൽ ഒക്ടോബര്‍ 22നു സമുചിതമായി ആഘോഷിക്കുന്നു.
അന്നേ ദിവസം രാവിലെ 8.00 മണിക്ക് ദേവാലയത്തിൽ എത്തിച്ചേരുന്ന പരിശുദ്ധ കാതോലിക്കാ ബാവക്കും ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ സക്കറിയ മാർ നിക്കോളാവാസ് തിരുമേനിക്കും ഉചിതമായ വരവേൽപ്പു നൽകി സ്വീകരിക്കും.
തുടർന്ന് 8.15 ന് പരി. കാതോലിക്കാ ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാനയും, തുടർന്ന് 11.30ന് പൊതുസമ്മേളനവും നടക്കും.
പൊതുസമ്മേളനത്തിൽ ഇടവകയുടെ രജത ജൂബിലി ആഘോഷത്തോടൊപ്പം ഇടവക വികാരി റവ. ഡോ. രാജു വര്‍ഗീസിന്റെ ന്റെ വൈദീക സ്ഥാനാരോഹണത്തിന്റെ 40ാം വാർഷികവും, തുടർന്ന് ഇടവകയുടെ പുതിയതായി പണി തുടങ്ങുന്ന ദേവാലയത്തിന്റെ ശിലാഫലകത്തിന്റെ കൂദാശയും നടത്തപ്പെടുന്നതാണ്.
പൊതുസമ്മേളനത്തിൽ രാഷ്ട്രീയ, സാമുദായിക മണ്ഡലങ്ങളിലെ പ്രമുഖർ സംബന്ധിച്ച് ആശംസകൾ അർപ്പിക്കുന്നതായിരിക്കും.
റോക്ക്‌ലാന്റ് സെന്റ് മേരീസ് ചര്‍ച്ചിന്റെ ചരിത്രം വിളിച്ചോതുന്ന “സമർപ്പണം” എന്ന് പേരിട്ടിരിക്കുന്ന സുവനീര്‍ തദവസരത്തിൽ പ്രകാശനം ചെയ്യുന്നതാണ്.
രജതജൂബിലിയുടെ ഭാഗമായി ഭവനരഹിതര്‍ക്ക് ഭവന നിർമ്മാണവും, സ്‌നേഹ സ്പർശം, സഹോദരൻ പദ്ധതി തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവ്വഹിക്കുന്നതാണ്.
The Charity Projects:
– House Building Project through Ardra
– Snehasparsham, a Cancer Treatment Support Scheme Project by Late H.H. Baselios Marthoma Paulose II
-Sahodaran, a Charity Project by H.H. Baselios Marthoma Mathews III
– Charity for differently abled children.
കൂടുതൽ വിവരങ്ങൾക്ക്: Vicar and President: Rev. Fr. Dr. Raju Varghese 914-426-2529, Secretary: Dr. Rebecca Pothen – 845-842-8000, Treasurer: Mr. John Varghese 201-921-7967, General Convener: Philipose Philip 845-642-2060.