സിപി‌എം നേതാവും സി‌ഐ‌ടി‌യു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസ്സായിരുന്നു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ദീർഘകാലമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വൈകീട്ടോടെയായിരുന്നു അന്ത്യം.

ഏതാനും മാസങ്ങളായി അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ട്. ആരോഗ്യനില മോശമായതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സിഐടിയു സംസ്ഥാന പ്രസിഡന്റാണ് അദ്ദേഹം.

1956 ലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭാഗമായത്. പിന്നീട് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിൽ തുടരുകയായിരുന്നു. ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും മൂന്ന് തവണ അദ്ദേഹം എംഎൽഎ ആയിട്ടുണ്ട്. 2008ൽ സെക്രട്ടേറിയറ്റ് അംഗമായി. വർക്കല സ്വദേശിയാണ് ആനത്തലവട്ടം.

1937 ലായിരുന്നു ആനത്തലവട്ടം ആനന്ദന്റെ ജനനം. പിതാവ് വി. കൃഷ്ണൻ. മാതാവ് നാണിയമ്മ. 1954 ൽ കയർ തൊഴിലാളികൾ നടത്തിയ പണിമുടക്കിൽ അദ്ദേഹവും പങ്കാളി ആയിരുന്നു. ഇതോടെയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം.

 

Print Friendly, PDF & Email

Leave a Comment

More News