ലോകേഷ് കനകരാജ് ദളപതി വിജയ് ചിത്രം ലിയോയുടെ ഗംഭീര ട്രയ്ലർ റിലീസായി. പ്രേക്ഷകരുടെ ആവേശം വാനോളം ഉയർത്തിയ വിഷ്വൽ ട്രീറ്റ് ആണ് ലിയോ ട്രയ്ലർ. ശാന്ത രൂപത്തിൽ ലിയോ പോസ്റ്ററുകളിൽ പ്രത്യക്ഷപ്പെട്ട ദളപതിയുടെ ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ മാസ്സ് ചിത്രമായിരിക്കും ലിയോ എന്ന് ട്രയ്ലറിൽ നിന്ന് വ്യക്തമാണ്. 14 വർഷങ്ങൾക്കു ശേഷം വിജയിനോടൊപ്പം ത്രിഷ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ലിയോ. സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്. സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ്. ഔട്ട് ആൻഡ് ഔട്ട് ഗ്യാങ്‌സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോ ഒക്ടോബർ 19 നു ലോകവ്യാപകമായി തിയേറ്ററിലേക്കെത്തും. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്.ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.കേരളത്തിൽ വിപുലമായ പ്രൊമോഷൻ പരിപാടികളാണ് ശ്രീ ഗോകുലം മൂവീസ് പ്ലാൻ ചെയ്യുന്നത്. ചിത്രത്തിനായി അനിരുദ്ധ് രവിചന്ദർ സംഗീതം ഒരുക്കുന്നു.ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ട്നർ. ലിയോയുടെ ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, പി ആർ ഓ: പ്രതീഷ് ശേഖർ.
More News
-
തൃശൂർ പൂരം തടസ്സപ്പെടുത്തിയത് സർക്കാരിനെതിരായ ഗൂഢാലോചനയെന്ന് എഡിജിപി അജിത്കുമാറിൻ്റെ റിപ്പോർട്ട്; പൂരം കലക്കിയത് തിരുവമ്പാടി ദേവസ്വം
തൃശ്ശൂര്‍: തൃശൂർ പൂരം തടസ്സപ്പെടുത്തിയതിനെക്കുറിച്ച് ക്രമസമാധാന മുൻ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) എംആർ അജിത് കുമാർ നടത്തിയ... -
ക്രിസ്മസ് ആഘോഷം വിലാപമായി മാറി: വിമാനം ചിമ്മിനിയിൽ ഇടിച്ച് മൊബൈൽ കടയിൽ വീണു; ഒരേ കുടുംബത്തിലെ 10 പേർക്ക് ദാരുണാന്ത്യം
ബ്രസീലിലെ ഗ്രാമഡോ നഗരത്തിലുണ്ടായ വിമാനാപകടത്തിൽ ഒരു കുടുംബത്തിലെ 10 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. തകർന്ന വിമാനം ആദ്യം ഒരു വീടിൻ്റെ... -
നക്ഷത്ര ഫലം (23-12-2024 തിങ്കള്‍)
ചിങ്ങം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. ഏറ്റെടുത്ത ജോലികൾ കൃത്യമായി പൂർത്തീകരിക്കാൻ സാധിക്കും. സാമ്പത്തിക നേട്ടത്തിന് സാധ്യത. ബന്ധുക്കളുമായി സന്തോഷകരമായ ഒത്തുചേരലിന് സാധ്യത....