സിറിയയില്‍ സൈനിക കോളേജിൽ ഡ്രോൺ ആക്രമണം; 80 പേർ കൊല്ലപ്പെട്ടു; 240 പേര്‍ക്ക് പരിക്കേറ്റു

ഡമാസ്‌കസ് : സിറിയയിലെ ഹോംസ് പ്രവിശ്യയിലെ സൈനിക കോളേജിൽ ബിരുദദാന ചടങ്ങിനിടെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ 80 പേർ കൊല്ലപ്പെടുകയും 240 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സിറിയൻ ആരോഗ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.

ആറ് കുട്ടികൾ ഉൾപ്പെടെയുള്ള സാധാരണക്കാരും സൈനിക ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നുവെന്ന് ആരോഗ്യമന്ത്രി ഹസൻ അൽ ഗബാഷ് പറഞ്ഞു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്കയുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഉടനടി ഏറ്റെടുത്തിട്ടില്ല.

വ്യാഴാഴ്ച ചടങ്ങ് അവസാനിക്കാനിരിക്കെയാണ് സ്‌ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ ആക്രമണം നടത്തിയതെന്ന് സൈന്യം അറിയിച്ചു. “അറിയപ്പെടുന്ന അന്താരാഷ്ട്ര ശക്തികളുടെ പിന്തുണയുള്ള” പോരാളികളാണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം ഒരു പ്രസ്താവനയിൽ ആരോപിച്ചു.

യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഡ്രോൺ ആക്രമണത്തിലും വടക്കുപടിഞ്ഞാറൻ സിറിയയിലെ “പ്രതികാര ഷെല്ലാക്രമണത്തിന്റെ റിപ്പോർട്ടിലും” ആഴത്തിലുള്ള ആശങ്ക പ്രകടിപ്പിച്ചതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് പറഞ്ഞു.

സിറിയൻ പ്രതിരോധ മന്ത്രി ബിരുദദാന ചടങ്ങിൽ പങ്കെടുത്തെങ്കിലും ആക്രമണത്തിന് മിനിറ്റുകൾക്ക് മുമ്പ് പോയിരുന്നു.

 

Print Friendly, PDF & Email

Leave a Comment

More News