മയാമി: അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ലോറിഡയിലെ മയാമിയിൽ വെച്ച് ഫോമാ സൺഷൈൻ റീജിയൻ ഫ്ലോറിഡയിലെ അംഗ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് ഹരിതമേളയും ഫുഡ് ഫെസ്റ്റിവെലും സെപ്റ്റംബർ മുപ്പതിന് ആഘോഷമായി നടത്തപ്പെട്ടു. ഫോമാ നാഷണൽ കമ്മറ്റി അംഗം ശ്രീ ബിജോയ് സേവ്യറിൻ്റെ നേതൃത്വത്തിൽ മയാമി മലയാളീ അസോസിയേഷൻ്റെ ആതിഥേയത്തിലും മോൾ മാത്യൂസ് കിച്ചൻ ആൻഡ് ഗാർഡൻസിൽ വെച്ച് നടത്തപ്പട്ട ഹരിതമേള ഫോമാ ഫ്ലോറിഡ ആർ. വി. പി. ശ്രീ ചാക്കോച്ചൻ ജോസഫിൻ്റെ അദ്ധ്യക്ഷതയിൽ ഫോമാ നാഷണൽ ട്രഷറാർ ശ്രീ ബിജു തോണിക്കടവിൽ ഉത്‌ഘാടന കർമ്മം നിർവഹിച്ചു.
ഓർഗാനിക് പച്ചക്കറികളുടെയും പഴവർഗങ്ങളുടെയും വിപുലമായ ശേഖരം മേളയിൽ ഒരുക്കിയിരുന്നു. ഗൃഹാതുരത്വം ഉണർത്തുന്ന, ഷെഫ് ഡൊമനിക്കിൻ്റെ നാടൻ തട്ടുകടയിലെ വിഭവങ്ങളുടെ നാവൂറും രുചികളും, സാൻറ്റിച്ചൻ കെടങ്ങായിയും മോൾ മാത്യുവും ഒരുക്കിയ കപ്പയും കാടയും രുചിച്ചവർക്ക വ്യത്യസ്തമായ രുചി ഭേദം നൽകി. ജെസ് കഫേ ഒരുക്കിയ, പരമ്പരാഗത നാടൻ വിഭവങ്ങൾ അമേരിക്കയിലെ പുതുതലമുറകൾക്ക് കൗതുകകാഴ്ച ആയിരുന്നു.
നാടൻ വിത്തുകൾ, ഫല സസ്യങ്ങളുടെ തൈകൾ, പച്ചമരുന്ന് ചെടികളുടെ പ്രദശനം തുടങ്ങിയവ മേളയിൽ വേറിട്ടുനിന്നു. ചക്കവിഭവങ്ങൾ, അച്ചാറുകൾ, ചക്ക, മാങ്ങാ, പപ്പായ തുടങ്ങിയവയാൽ നിർമ്മിച്ച വൈനുകൾ, വിവിധയിനം പക്ഷിമൃഗാദികളുടെ പ്രദശനം തുടങ്ങിയവ മേളയുടെ മാറ്റുകൂട്ടുന്നതിന് ഇടയാക്കി. അതോടൊപ്പം മയാമി നിവാസികളായ തദ്ദേശീയരുടെ സാനിദ്ധ്യം മേളക്ക് വർണപ്പകിട്ടേകി.
മുഖ്യ സംഘാടകൻ ബിജോയ് സേവ്യർ സ്വാഗതം ആശംസിച്ച മേളയിൽ സൺഷൈൻ റീജിയൻ പൊളിറ്റിക്കൽ ഫോറം ചെയർമാൻ സജീവ് മാത്യു , ബിസിനസ് ഫോറം ചെയർമാൻ സജോ പല്ലിശേരി, മെമ്പർ റിലേഷൻ കമ്മറ്റി അംഗം ഷാൻറ്റി വർഗീസ്,കംപ്ലൈന്റ് കമ്മിറ്റി സെക്രട്ടറി Dr. ജഗതി നായർ , വിനീത് ഫിലിപ്പ്, കുര്യൻ വർഗീസ്, കമ്മ്യൂണിറ്റി ലീഡർ സാജൻ കുര്യൻ, മയാമി അസോസിയേഷൻ പ്രസിഡൻ്റെ കുഞ്ഞുമോൻ മാത്യു, സെക്രട്ടറി മോൾ മാത്യു, കേരള സമാജം പ്രസിഡൻ്റെ ജോസ് വാടാപ്പറമ്പിൽ, വൈസ് പ്രസിഡൻ്റെ ബിജു ജോൺ, പാം ബീച്ച് അസോസിയേഷൻ പ്രസിഡൻ്റെ റെജി സെബാസ്റ്യൻ, നവകേരള പ്രസിഡൻ്റെ ഷിബു സ്കറിയാ, വൈസ് പ്രസിഡൻ്റെ ഏലിയാസ് പനങ്ങയിൽ, വിവിധ സംഘടനകളുടെ മുൻ പ്രസിഡൻ്റെമാർ മറ്റ് ഔദ്യഗിക ഭാരവാഹികൾ തുടങ്ങി ഫ്ലോറിഡ നേതൃത്വത്തിലുള്ളവർ കൂടാതെ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽനിന്നും ഫോമയുടെ നേതൃത്വത്തിൽനിന്നും ധാരാളം ബഹുമാന്യ വ്യക്തിത്വങ്ങൾ സന്നിഹിതരായിരുന്നു.
പങ്കെടുത്ത എല്ലവർക്കും കുഞ്ഞുമോൻ മാത്യു ഔദ്യോഗികമായി നന്ദി രേഖപ്പെടുത്തി. വരും വർഷങ്ങളിൽ വൈവിധ്യമാർന്ന ക്രമീകരങ്ങളോടെ മലയാളപ്പെരുമ വിളിച്ചോതുന്ന രീതിയിൽ ഹരിതമേള ഫ്ളോറിഡയുടെ വിവിധ ഭാഗങ്ങളിൽ നടത്തപ്പെടും എന്ന് ഫോമാ നാഷണൽ കമ്മറ്റിയംഗം ശ്രീ ബിജോയ് സേവ്യർ പത്രക്കുറിപ്പിൽ അറിയിച്ചു. സൺഷൈൻ റീജിയൻ പൊളിറ്റിക്കൽ ഫോറം ചെയർമാൻ സജീവ് മാത്യുവണ് വിവരങ്ങൾ നൽകിയത് .