കൊച്ചി : പുതുവൈപ്പിലെ ഐ ഒ സി വാതക പ്ലാൻ്റിൽ നിന്ന് വാതകം ചോർന്ന സംഭവത്തിൽ പ്രദേശവാസികളുടെ ആശങ്ക അകറ്റാൻ അധികൃതർ തയ്യാറാകണമെന്ന് വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. സംഭവത്തിൻ്റെ ഫലമായി രൂക്ഷ ഗന്ധം അനുഭവപ്പെടുകയും, മുതിർന്നവർക്കും, കുട്ടികൾക്കും ശാരീരിക അസ്വസ്ഥകൾ ഉണ്ടാവുകയും ചെയ്തത് ഗൗരവതരമാണ്. ഐ ഒ സി യുടെ പ്രവർത്തന പരീക്ഷണം ആരംഭിച്ച് ആദ്യമായി ഐ ഒ സി ടെർമിനലിൽ എത്തിയ കപ്പലിൽ നിന്നു തന്നെ പ്രദേശത്തെമ്പാടും മെർക്യാപ്റ്റൻ്റെ രൂക്ഷഗന്ധം അനുഭവപ്പെട്ടത് ആശങ്ക ഉയർത്തുന്നതാണ്. വൈകീട്ട് 5 മണി മുതൽ പരിസര പ്രദേശത്തെ ജനങ്ങൾക്ക് വീടിനകത്ത് പോലും ഇരിക്കാൻ കഴിയാത്ത തരത്തിൽ രൂക്ഷഗന്ധം പരന്നിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളിൽ ഇത്തരം പ്ലാൻ്റുകൾ സ്ഥാപിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് കമ്പനിയുടെ നിർമാണ ഘട്ടത്തിൽ തന്നെ വെൽഫെയർ പാർട്ടി അധികാരികളെ ബോധ്യപ്പെടുത്തിയതാണ് . വികസനത്തിൻ്റെ പേര് പറഞ്ഞ് ജനങ്ങളുടെ ജീവന് യാതൊരു വിലയും കൽപ്പിക്കാതെ ഭരണാധികാരികൾ മുന്നോട്ട് പോയാൽ ശക്തമായ ജനകീയ സമരങ്ങൾക്ക് വെൽഫെയർ പാർട്ടി നേതൃത്വം നൽകുമെന്ന് എറണാകുളം ജില്ല പ്രസിഡൻ്റ് കെ.എച്ച് സദക്കത്ത് പ്രസ്താവനയിലൂടെ പറഞ്ഞു.
More News
-
അരികുവൽക്കരണത്തിനുള്ള ടൂൾ ആയി മാധ്യമങ്ങൾ മാറരുത്: വെൽഫെയർ പാർട്ടി
തിരൂർ: കേരളത്തിലെ മാധ്യമങ്ങളിൽ പൊതു സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന പരമ്പരാഗത ചേരികളെയും ഭരണവർഗത്തെയും മാത്രം പരിഗണിക്കുകയും മറ്റുള്ളവർക്ക് ദൃശ്യത നൽകാതിരിക്കുകയും ചെയ്യുന്ന... -
വംശീയാതിക്രമത്തിന് വേണ്ടി ഭരണകൂടം ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്നു: ജബീന ഇർഷാദ്
കണ്ണൂർ: വംശീയാതിക്രമത്തിന് വേണ്ടി രാജ്യത്തെ ഭരണകൂടം ജനാധിപത്യ സംവിധാനങ്ങളെ നോക്കുകുത്തിയാക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജബീന ഇർഷാദ് പറഞ്ഞു.... -
ലഹരിക്കെതിരെ ‘പടയൊരുക്കം’: വെൽഫെയർ പാർട്ടി നേതാക്കളുടെ ഐക്യദാർഢ്യം
മലപ്പുറം: ലഹരി നിർമ്മാർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരിക്കെതിരെ പടയൊരുക്കം ക്യാമ്പയിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി നേതാക്കൾ. പാർട്ടി ജില്ലാ...