വാഷിംഗ്ടൺ: ഇസ്രായേലിനെതിരായ ഹമാസിന്റെ ഏറ്റവും പുതിയ ആക്രമണം ഇസ്രായേൽ-സൗദി അറേബ്യ ബന്ധം സാധാരണ നിലയിലാക്കുന്നതിന് തടസ്സമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു. അതോടൊപ്പം, വാഷിംഗ്ടൺ ഇസ്രായേലിന് പുതിയ സഹായം ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് കൂട്ടിച്ചേർത്തു.
പതിറ്റാണ്ടുകളിലെ ഏറ്റവും രക്തരൂക്ഷിതമായ ദിനം ശനിയാഴ്ച ഹമാസ് പോരാളികൾ ഇസ്രായേലി പട്ടണങ്ങളിൽ ആക്രമണം നടത്തിയതോടെ രാജ്യം അനുഭവിച്ചു. തുടർന്ന് ഞായറാഴ്ച ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിലൂടെ ഫലസ്തീനികളെ ഇസ്രയേല്‍ പാഠം പഠിപ്പിച്ചു.
“ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ താൽപ്പര്യമുള്ള മറ്റ് രാജ്യങ്ങൾക്കൊപ്പം സൗദി അറേബ്യയെയും ഇസ്രായേലിനെയും ഒരുമിച്ച് കൊണ്ടുവരാനുള്ള ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നത് പ്രചോദനത്തിന്റെ ഭാഗമാകാം എന്നതില്‍ അതിശയിക്കാനില്ല,” ബ്ലിങ്കെൻ സിഎന്‍എന്നിനോട് ഞായറാഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞു.
ഇസ്രായേലിൽ നിരവധി അമേരിക്കക്കാർ കൊല്ലപ്പെടുകയും കാണാതാവുകയും ചെയ്തതിന്റെ റിപ്പോർട്ടുകൾ അമേരിക്ക ശ്രദ്ധിച്ചിട്ടുണ്ടെന്നും വിശദാംശങ്ങളും കണക്കുകളും പരിശോധിക്കാൻ വാഷിംഗ്ടൺ ശ്രമിക്കുന്നുണ്ടെന്നും ബ്ലിങ്കെൻ കൂട്ടിച്ചേർത്തു.
ഇസ്രയേലിനെതിരായ ആക്രമണത്തെ “ഒരു ഭീകര സംഘടനയുടെ ഭീകരാക്രമണം” എന്ന് മുദ്രകുത്തിയതിനാൽ ഇസ്രായേലിനുള്ള പുതിയ യുഎസ് സഹായത്തിന്റെ വിശദാംശങ്ങൾ പിന്നീട് പരസ്യമാക്കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.
ഇസ്രായേല്‍ നടത്തിയ പ്രത്യേക അധിക അഭ്യർത്ഥനകൾ ഞങ്ങൾ പരിശോധിച്ചുവരികയാണെന്നും, ഇന്ന് അതിനെക്കുറിച്ച് കൂടുതൽ കേൾക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേലിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ഞായറാഴ്ച ശാന്തത കൈവരിച്ചെങ്കിലും, ഗാസയിൽ തീവ്രമായ പോരാട്ടം നടന്നുവെന്ന് ബ്ലിങ്കൻ പറഞ്ഞു.
ഇസ്രയേലിലെ ഏറ്റവും പുതിയ ആക്രമണത്തിന് പിന്നിൽ ഇറാനാണെന്ന് അമേരിക്ക ആരോപിക്കുന്നുണ്ടെങ്കിലും ഇതുവരെ
അതിന്റെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗാസ ഭരിക്കുന്ന ഹമാസും ഇറാനും തമ്മിലുള്ള ദീർഘകാല ബന്ധവും അദ്ദേഹം ചൂണ്ടിക്കാട്ടി.
50 വർഷം മുമ്പ് യോം കിപ്പൂർ യുദ്ധത്തിൽ നഷ്ടപ്പെട്ട പ്രദേശം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിൽ, ഈജിപ്തും സിറിയയും നടത്തിയ ആക്രമണത്തെയാണ് ശനിയാഴ്ച പുലർച്ചെ ഹമാസ് നടത്തിയ ആക്രമണത്തെ സൂചിപ്പിക്കുന്നതെന്നും ബ്ലിങ്കന്‍ പറഞ്ഞു.