സിയോൾ, ദക്ഷിണ കൊറിയ: സമീപകാല സാറ്റലൈറ്റ് ഫോട്ടോകൾ ഉത്തര കൊറിയ-റഷ്യ അതിർത്തിയിൽ റെയിൽ ഗതാഗതത്തിൽ കുത്തനെ വർദ്ധനവ് കാണിക്കുന്നത് കൊറിയ റഷ്യയ്ക്ക് യുദ്ധോപകരണങ്ങൾ വിതരണം ചെയ്യുന്നതായി സൂചിപ്പിക്കുന്നു എന്ന് യു എസ് തിങ്ക് ടാങ്ക്.
ഉക്രെയ്‌നുമായുള്ള നീണ്ടുനിൽക്കുന്ന യുദ്ധത്തിൽ കാലിയായ റഷ്യയുടെ യുദ്ധോപകരണ സ്റ്റോറുകൾ വീണ്ടും നിറയ്ക്കാനുള്ള ഉത്തര കൊറിയൻ പദ്ധതിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ കഴിഞ്ഞ മാസം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ കാണാനും പ്രധാന സൈനിക സൈറ്റുകൾ സന്ദർശിക്കാനും റഷ്യയിലേക്ക് പോയപ്പോൾ തന്നെ അതിന്റെ സൂചനകള്‍ ലഭിച്ചിരുന്നു. തന്റെ ആണവ പദ്ധതി വർധിപ്പിക്കാൻ യുദ്ധോപകരണങ്ങൾക്കായി കിം അത്യാധുനിക റഷ്യൻ ആയുധ സാങ്കേതിക വിദ്യകൾ തേടുകയാണെന്ന് വിദേശ ഉദ്യോഗസ്ഥർ സംശയിക്കുന്നു.
“കിമ്മും പുടിനും അടുത്തിടെ നടന്ന ഉച്ചകോടിയിൽ ചില സൈനിക വിനിമയങ്ങളും സഹകരണവും ചർച്ച ചെയ്തതിനാൽ, റെയിൽ ഗതാഗതത്തിലെ നാടകീയമായ വർദ്ധനവ് ഉത്തര കൊറിയയുടെ റഷ്യയിലേക്ക് ആയുധങ്ങളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതിനെ സൂചിപ്പിക്കുന്നു,” ബിയോണ്ട് പാരലൽ, വാഷിംഗ്ടൺ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് തിങ്ക് ടാങ്ക് നടത്തുന്ന ഒരു വെബ്സൈറ്റില്‍ പറയുന്നു.
എന്നാല്‍, ഷിപ്പിംഗ് ക്രേറ്റുകൾ / കണ്ടെയ്നറുകൾ, ഉപകരണങ്ങൾ എന്നിവ മറയ്ക്കാൻ ടാർപ്പുകള്‍ വിപുലമായ രീതിയില്‍ ഉപയോഗിച്ചതുകൊണ്ട് അതിർത്തിയിലെ തുമാംഗംഗ് റെയിൽ ഫെസിലിറ്റിയിൽ അത് തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒക്‌ടോബർ 5-ലെ സാറ്റലൈറ്റ് ചിത്രങ്ങൾ തുമാംഗംഗ് റെയിൽ സൗകര്യത്തിൽ ചരക്ക് റെയിൽ കാർ ഗതാഗതത്തിന്റെ അപൂര്‍വ്വ വര്‍ധനവ് കണ്ടതായി റിപ്പോർട്ടില്‍ പറഞ്ഞു. ചിത്രങ്ങൾ ഏകദേശം 73 ചരക്ക് റെയില്‍ വണ്ടികൾ കാണിക്കുമ്പോൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ മുൻ ഉപഗ്രഹ ചിത്രങ്ങളുടെ അവലോകനം ഈ സൗകര്യത്തിൽ ഏകദേശം 20 എണ്ണമേ കാണിക്കുന്നുള്ളൂ.
ഉത്തരകൊറിയ ഉൾപ്പെടുന്ന എല്ലാ ആയുധ വ്യാപാരങ്ങളും നിരോധിക്കുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ ലംഘിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട ആയുധ കൈമാറ്റ കരാറുമായി മുന്നോട്ട് പോയാൽ ഉത്തര കൊറിയയും റഷ്യയും പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് യുഎസ്, ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ വർഷം മുതൽ, റഷ്യയ്ക്ക് ഉത്തര കൊറിയ വെടിമരുന്ന്, പീരങ്കി ഷെല്ലുകൾ, റോക്കറ്റുകൾ എന്നിവ നൽകുന്നുവെന്ന് ആരോപനമുയര്‍ന്നിരുന്നു. അവയിൽ മിക്കതും സോവിയറ്റ് കാലഘട്ടത്തിലെ യുദ്ധോപകരണങ്ങളുടെ പകർപ്പുകളായിരിക്കാം. റഷ്യക്ക് നൽകിയ ഉത്തര കൊറിയൻ ആയുധങ്ങൾ നേരത്തെ തന്നെ ഉക്രെയ്നിൽ ഉപയോഗിച്ചിരുന്നതായി ദക്ഷിണ കൊറിയൻ അധികൃതർ പറഞ്ഞു.