ഷിക്കാഗോ: ഷിക്കാഗോ മലയാളി അസ്സോസിയേഷന്റെ 2023- 25 കാലഘട്ടത്തിലേക്കുള്ള ഭരണസമിതി ഒക്ടോബര്‍ 29-ന് സ്ഥാനമേൽക്കും:
ജെസ്സി റിന്‍സി (പ്രസിഡന്റ്), ആല്‍വിന്‍ ഷിക്കൂര്‍ (സെക്രട്ടറി), മനോജ് അച്ചേട്ട് (ട്രഷറര്‍), ഫിലിപ്പ് പുത്തന്‍പുര (വൈസ് പ്രസിഡന്റ്), വിവിഷ് ജേക്കബ് (ജോ. സെക്രട്ടറി), ഡോ. സിബിള്‍ ഫിലിപ്പ് (ജോ. ട്രഷറര്‍) എന്നിവരും, വനിതാ പ്രതിനിധികളായി നിഷ സജി, ഷാനാ മോഹന്‍, ഷൈനി ഹരിദാസ് എന്നിവരും, സീനിയര്‍ സിറ്റിസണ്‍ പ്രതിനിധികളായി തോമസ് വിന്‍സെന്റ്, വര്‍ഗീസ് തോമസ് (മോനി), യൂത്ത് പ്രതിനിധികളായി സാറാ അനില്‍, സി.ജെ. മാത്യു, ബോര്‍ഡ് അംഗങ്ങളായി ആഗ്‌നസ് മാത്യു, ബിജു മുണ്ടയ്ക്കല്‍, ബോബി ചിറയില്‍, ഡോ. റോസ് വടകര, ജെയിസണ്‍ മാത്യു, ജോസ് മണക്കാട്ട്, ജോഷി പൂവത്തുങ്കല്‍, കിഷോര്‍ കണ്ണാല, പ്രിന്‍സ് ഈപ്പന്‍, സജി മാലിത്തുരുത്തേല്‍, സജി തോമസ്, സന്തോഷ് വര്‍ഗീസ്, സൂസന്‍ ചാക്കോ എന്നിവരുമാണ് സ്ഥാനമേല്‍ക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മിറ്റിയും, അസ്സോസിയേഷനും സംയുക്തമായി തീരുമാനിച്ച തീയതിയില്‍ തന്നെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മിറ്റി സ്വീകരിക്കുകയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് സൂക്ഷ്മപരിശോധന നടത്തുകയും ചെയ്തു. ഒരു സ്ഥാനത്തേക്ക് ഒന്നില്‍ കൂടുതല്‍ നാമനിര്‍ദ്ദേശ പത്രിക ഇല്ലാതിരുന്നതിനാല്‍ നാമനിര്‍ദ്ദേശ പത്രിക കൊടുത്തിരുന്നവരെ തെരഞ്ഞെടുപ്പ് കമ്മിറ്റി വിജയികളായി പ്രഖ്യാപിക്കുകയാണുണ്ടായത്.
പ്രസ്തുത വിജയികളെ അസോസിയേഷന്റെ ഓണാഘോഷവേളയില്‍ സദസിന് പരിചയപ്പെടുത്തിയിരുന്നു. ഒക്‌ടോബര്‍ 29-ന് നടക്കുന്ന പൊതുയോഗത്തില്‍ വച്ച് വിജയികളെ അസോസിയേഷന്റെ നിലവിലുള്ള പ്രസിഡന്റ് ജോഷി വള്ളിക്കളം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് അധികാര കൈമാറ്റം നടത്തുന്നതാണ്.
സുഗമമായി തെരഞ്ഞെടുപ്പ് നടത്തുന്നതിന് സഹായിച്ച മുന്‍ പ്രസിഡന്റുമാരായ പി.ഓ ഫിലിപ്പ്, ജയിംസ് കട്ടപ്പുറം, സണ്ണി വള്ളിക്കളം എന്നിവരെ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി. അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള
പുതിയ ഭരണസമിതിക്ക് എല്ലാവിധ വിജയാശംസകളും പ്രസിഡന്റ് നേര്‍ന്നു.