ന്യൂജേഴ്സി: ന്യൂജേഴ്സിയിൽ സെപ്റ്റംബർ 29 ,30 ഒക്ടോബർ 1 തീയതികളിൽ നടന്ന ഇരുപത്തിനാലാമത് അന്തർദേശീയ 56 ചീട്ടുകളി മത്സരത്തിന് ആവേശകരമായ പരിസമാപ്തി.
കണക്റ്റികട്ടിൽ നിന്നെത്തിയ മധു കുട്ടി സി, രാജീവ് ജോസഫ്, നിതിൻ ഈപ്പൻ തുടങ്ങിയവരുടെ ടീം ചാമ്പ്യൻ മാരായി. പ്രഗത്ഭരായ ടീമുകളെ ക്വാര്‍ട്ടറിലും, സെമിയിലും തറപറ്റിച്ചു മുന്നേറിയ മധു കുട്ടി സി, രാജീവ് ജോസഫ്, നിതിൻ ഈപ്പൻ ടീം ടൂര്‍ണമെന്റിലെ കറുത്ത കുതിരകളായിരുന്നു. ഒന്നാം സമ്മാനമായ ട്രോഫിയും, ടോം തോമസ്, സൈമൺ ജോർജ്, ഷാജി തോമസ് എന്നിവർ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡ് രണ്ടായിരത്തി അഞ്ഞൂറ് ഡോളറും നേടി.
ഫസ്റ്റ് റണ്ണറപ്പ് ആയി ചിക്കാഗോയിൽനിന്നുള്ള ബെന്നി ജോർജ്, ഡോമി റാത്തപ്പള്ളി,സജി റാത്തപ്പള്ളി എന്നിവരുടെ ടീമിന് രണ്ടാം സമ്മാനമായി ദിലീപ് വർഗീസ് സ്പോൺസർ ചെയ്ത ആയിരത്തി അഞ്ഞൂറ് ഡോളർ ക്യാഷ് അവാർഡും ട്രോഫിയും നേടി.
സെക്കൻഡ് റണ്ണറപ്പ് ആയ സാൻഫ്രാൻസിസ്കോയിൽ നിന്നുള്ള ഹരി ഗംഗാധരൻ, മാർട്ടിൻ ഫിലിപ്പ്, ബിജു മുണ്ടമറ്റം ടീം സാജൻ കോരത് സ്പോൺസർ ചെയ്ത മൂന്നാം സമ്മാനമായ 1200 ഡോളറും ട്രോഫിയും നേടി.
തേർഡ് റണ്ണറപ്പ് ആയ ന്യൂയോർക്കിൽ നിന്നുള്ള അലക്സ് വർഗീസ് ,സാജൻ വർഗീസ്, കൊച്ചുമ്മൻ മാത്യു എന്നിവരടങ്ങുന്ന ടീം ജോസഫ് മുല്ലപ്പള്ളിൽ സ്പോൺസർ ചെയ്ത നാലാം സമ്മാനമായ 1000 ഡോളറും ട്രോഫിയും നേടുകയുമുണ്ടായി.
രാജീവ് ജോസഫ് വാല്യൂവബിൾ പ്ലെയറിനുള്ള അവാർഡും, മേരിലാൻഡിൽ നിന്നുള്ള ജോയ് കൊച്ചാക്കാൻ, തോമസ് തോമസ്, ജോൺസൻ കണ്ടംകുളത്തിൽ ടീം മോസ്റ്റ് പെർഫോമൻസ് അവാർഡും നേടി.
ന്യൂയോർക്കിൽ നിന്നുള്ള ടോം തോമസ് ,സൈമൺ ജോർജ്,ഷാജി തോമസ് ടീം റേസ് ഫോർ ഫൺ ഫസ്റ്റ് പ്ലേസ് സ്ഥാനവും, ഫിലാഡൽഫിയയിൽ നിന്നുള്ള ബാബു പോൾ,ഫ്രാൻസിസ് തോമസ്,ജോജോ എന്നിവർ റേസ് ഫോർ ഫൺ സെക്കൻഡ് പ്ലേസ് സ്ഥാനവും നേടി.
ന്യൂജേഴ്‌സി,ന്യൂയോർക്, കണക്റ്റികട്ട് , ഡെലവെയർ, ഫിലാഡൽഫിയ, ഹൂസ്റ്റൺ, ഡാളസ്, ചിക്കാഗോ, ഫ്ലോറിഡ, സെന്റ് ലൂയിസ്, വാഷിംഗ്ടൺ ഡിസി, ബോസ്റ്റൺ, വിർജീനിയ, മേരിലാൻഡ്, അറ്റ്ലാന്റ, മിഷിഗൺ, കൻസാസ്, നോർത്ത് കരോലിന, മിന്നെസോട്ട, കാലിഫോർണിയ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള കളിക്കാർക്കൊപ്പം ദുബായ്, ജർമ്മനി, കുവൈറ്റ്, കാനഡ, സിംഗപ്പൂർ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നുമായി എഴുപത്തിനാല് ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു. 24 വർഷത്തെ ചരിത്രത്തിൽ ആദ്യമായി 56 അന്താരാഷ്ട്ര ടൂർണന്റിൽ 74 ടീമുകൾ പങ്കെടുത്തു ചരിത്രം കുറിച്ചു.
വി വി ധ മലയാളി സംഘടനകളുടെ കൂട്ടായ്മ, ആരോഗ്യകരമായ മത്സരങ്ങളിലൂടെ കലാകായിക ശേഷി വി കസിപ്പി ക്കുക, അതുവഴിപൊതുവായ വിഷയങ്ങളിലുള്ളകൂട്ടായആശയവി നിമയം സാധ്യമാക്കുക എന്നീ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടന എല്ലാവരേയും ഒരുമിച്ച് കൊണ്ടുവരുന്നതിലും സ്‌പോർട്‌സിലൂടെ സ്ഥായിയായ സൗഹൃദം കെട്ടിപ്പടുക്കുന്നതിനുള്ള പാരമ്പര്യം തുടരുന്നതിലും ആവേശഭരിതരാണ്.
ജോൺ ഇലഞ്ഞിക്കൽ, ജോൺസൻ ഫിലിപ്പ്, ബോബി വര്ഗീസ്, ബിജു ചക്കുപുരക്കൽ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ടൂര്‍ണമെൻറ് സംഘാടനത്തില്‍ മികച്ചുനിന്നു.
മാത്യു ചെരുവിലിന്റെ (ചെയർമാൻ) നേതൃത്വത്തിലുള്ള 56 ഇന്റർനാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി ടൂർണമെന്റ് വിജയകരവും അവിസ്മരണീയവുമാക്കുന്നതിന് ന്യൂജേഴ്സി ടീമിനെ ഏറെ സഹായിച്ചു.
അടുത്ത വർഷത്തെ ഇരുപത്തിയഞ്ചാമതു ടൂർണമെന്റ് ഡെട്രോയിറ്റിൽ നടക്കും എന്ന് സംഘാടകർ അറിയിച്ചു.