വിഴിഞ്ഞം: വീടിന് പിന്നിലെ വാഴത്തോട്ടത്തില്‍ വീട്ടമ്മയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കോവളം സ്വദേശി അബ്ദുള്‍
അസീസിന്റെ ഭാര്യ ബീമാബീവി (59) യാണ് മരിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ബീമാബീവി ആത്മഹത്യ ചെയ്തതാണെന്നാണ് ബന്ധുക്കളില്‍ നിന്നുള്ള പ്രാഥമിക വിവരം.
വീടിനു മുന്നില്‍ ഹോട്ടല്‍ നടത്തിവരികയായിരുന്നു ബീമാബീവിയും ഭര്‍ത്താവും. ഇവരുടെ വീട്ടിലെ പേയിംഗ് ഗസ്റ്റായ
വിദ്യാര്‍ത്ഥികളില്‍ ഒരാളാണ് പുലര്‍ച്ചെ മൂന്ന് മണിയോടെ മൃതദേഹം കണ്ട് അബ്ദുള്‍ അസീസിനെ വിവരമറിയിച്ചത്.
ശരീരം ഏതാണ്ട് പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഞായറാഴ്ച രാത്രി 10.30 ഓടെ ബീമാബീവി ഉറങ്ങാന്‍ പോയതായി ഭര്‍ത്താവ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ മൃതദേഹത്തോട് ചേര്‍ന്ന് ഒരു കുപ്പി കണ്ടെത്തി. മക്കള്‍ ഷിബിന, ഷമീര്‍.