ഡാലസ് : അമേരിക്കയിലെ അതിപുരാതന ദേവാലയങ്ങളിലൊന്നായ ഡാലസ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് വലിയപള്ളിയുടെ സുവർണജൂബിലി സമാപന ആഘോഷങ്ങൾ ഒക്ടോബർ 12 മുതൽ 15 വരെ നടത്തപ്പെടും. ജുബിലീ ആഘോഷ സമാപനത്തിന്റെ ഭാഗമായുള്ള വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയ്ക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസ്സേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തിരുമേനി പ്രധാനകാർമ്മികത്വം വഹിക്കുകയും സൗത്ത് വെസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. തോമസ് മാർ ഈവാനിയോസ് തിരുമേനി, തൃശൂർ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് തിരുമേനി എന്നിവർ സഹകാർമ്മികത്വം വഹിക്കും .ജൂബിലി സമാപന ചടങ്ങിൽ മേയർ റ്റെറി ലിൻ മുഖ്യാതിഥിയും ആയിരിക്കും. സുവർണവർഷമായ 2023-ൽ വൈവിധ്യപൂർണമായ അനവധി കാര്യങ്ങളാണ് ഡാലസ് സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയം പ്രാവർത്തികമാക്കിയത്. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അഭിവന്ദ്യ പിതാക്കന്മാർ, മലങ്കര സഭാ ഭാരവാഹികളെ പങ്കെടുപ്പിച്ച് കൊണ്ടുള്ള പൊതുസമ്മേളനങ്ങൾ, വൈവിധ്യമായ കലാവിരുന്നുകൾ, അമേരിക്കയിലെയും, ഇൻഡ്യയിലെയും നിരാനശ്രയരും നിരാലംബരുമായ അനേക വ്യക്തികൾക്ക് കൈത്താങ്ങാകുന്ന സഹായ പദ്ധതികൾ വിവിധ നടപ്പിലാക്കി. സമാപന ആഘോഷങ്ങൾക്കായി ഒക്ടോബർ 12 ന് ഡാലസിൽ എത്തിച്ചേരുന്ന പരിശുദ്ധ കാതോലിക്കാ ബാവാതിരുമേനിയെ വൈദികരും, വിശ്വാസികളും ചേർന്ന് സ്വീകരിക്കും. ഒക്ടോബർ13- ദേവാലയത്തിൽ വെച്ച് നടത്തുന്ന ധ്യാനയോഗത്തിനു പരിശുദ്ധ കാതോലിക്കാ ബാവാ നേതൃത്വം നൽകും. ഒക്ടോബർ14-നു നടത്തപ്പെടുന്ന അതിമനോഹരമായ ഘോഷയാത്ര സുവർണ്ണ ജുബിലീ സമാപന ആഘോഷങ്ങളുടെ പ്രത്യേകത ആയിരിക്കും. തുടർന്നു കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ അനുമോദന സമ്മേളനവും, ക്രിസ്തുവിന്റെ ജീവിതം എന്ന മനോഹരമായ കലാവിരുന്നു ഉണ്ടായിരിക്കുന്നതാണ്. ഒക്ടോബർ 15 ഞായറാഴ്ച രാവിലെ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാർമ്മികത്വത്തിലും അഭിവന്ദ്യരായ മെത്രാപ്പോലീത്താമാരുടെ സഹകാർമ്മികത്വത്തിലും വിശുദ്ധ മുന്നിൻമേൽ കുർബ്ബാനയും തുടർന്ന് സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനവും നടത്തപ്പെടും. ഫാദർ സി. ജി. തോമസ് (വികാരി), ഫാദർ ഡിജു സ്കറിയ (സഹവികാരി), ബോബൻ കൊടുവത്ത് ട്രസ്റ്റി) റോജി ഏബ്രഹാം (സെക്രട്ടറി), സാമുവേൽ മാത്യു (ജനറൽ കൺവീനർ), പ്രിൻസ് സഖറിയ (ഫിനാൻസ്), ഷൈനി ഫിലിപ്പ് (റിസപ്ഷൻ), ബിജോയ് തോമസ് (സുവനീർ), ജോബി വർഗ്ഗീസ് (മീഡിയ), ജോർജ് തോമസ് (ഫുഡ്), ബിനോ ജോൺ, ജെയിംസ് തേക്കുങ്കൽ, ജിമ്മി ഫിലിപ്പ് ജോൺസൺ ദാനിയേൽ, പ്രദീപ് കൊടുവത്ത്, റീനാ സാബു, രശ്മി വറുഗീസ്, റോയി കുര്യൻ, ഡോ.സജി ജോൺ, സാംകുട്ടി തങ്കച്ചൻ, വിപിൻ ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
More News
-
ആവേശം 2024 ൽ മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി; ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു
എടത്വ: പ്രൊഫ. ജിം ജേക്കബ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫുട്ബാള്‍ ടൂർണമെന്റായ ആവേശം 2024 മാന്നാർ ലയൺസ് ക്ലബ് ജേതാക്കളായി.... -
കേരള ഒളിമ്പിക് അസോസിയേഷൻ ജോ. സെക്രട്ടറി ഒളിമ്പ്യൻ സെബാസ്റ്റ്യൻ സേവ്യറിനെ ലയൺസ് ക്ലബ് ഓഫ് എടത്വ ടൗൺ അനുമോദിച്ചു
എടത്വ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസ് 2025 ഷെഫ് ഡി മിഷന് അംബാസിഡർ ആയി നാമനിർദ്ദേശം ചെയ്യപ്പെട്ട അർജുന അവാർഡ്... -
അപ്പൂപ്പന് കഥകളിലെ സാന്താക്ലോസ് : കാരൂര്‍ സോമന് (ചാരുംമൂടന്)
ലാപ്ലന്ഡിലെ മൊബൈല്‍സ്ടുത്തു മ്യൂസിയത്തിന് പുറത്തു വന്നപ്പോള്‍ ഒരു ഗൈഡ് സാന്തക്ലോസിനെപ്പറ്റി വിശദമായ വിവരണം ചെറുതും വലുതുമായ ആറേഴു കൂട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കുന്നു....