ഫ്രാൻസിലെ ഏറ്റവും ഉയരം കൂടിയ പർവതമായ മോണ്ട് ബ്ലാങ്ക് ചുരുങ്ങുന്നു

ഫ്രാൻസിലെ ഏറ്റവും ഉയരം കൂടിയ പർവ്വതം കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചുരുങ്ങിക്കൊണ്ടിരിക്കുന്നതായി ഗവേഷകർ.

മോണ്ട് ബ്ലാങ്കിന്റെ കൊടുമുടി 4,805.59 മീറ്റർ (15,766 അടി 4 ഇഞ്ച്) ആയി കണക്കാക്കപ്പെട്ടിരിക്കുന്നു, ഇത് 2021 നെ അപേക്ഷിച്ച് 2.22 മീറ്റർ കുറവാണ്. ഈ വേനലിൽ മഴ കുറഞ്ഞതാണ് ചുരുങ്ങലിന് കാരണമെന്ന് ചീഫ് ജ്യാമീറ്റർ ജീൻ ഡെസ് ഗാരറ്റ്സ് പറഞ്ഞു.

ആൽപ്‌സ് പർവതനിരകളിലെ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ട്രാക്ക് ചെയ്യുന്നതിനായി തെക്ക് കിഴക്കൻ ഫ്രാൻസിലെ പർവ്വതം ഓരോ രണ്ട് വർഷത്തിലും അളക്കുന്നു. 2001-ൽ അളവുകൾ ആരംഭിച്ചതു മുതൽ മോണ്ട് ബ്ലാങ്കിനെക്കുറിച്ച് തന്റെ ടീം ഒരുപാട് പഠിച്ചിട്ടുണ്ടെന്ന് ഡെസ് ഗാരറ്റ്സ് പറഞ്ഞു.

“പര്‍‌വ്വതം ഉയരത്തിലും സ്ഥാനത്തിലും നിരന്തരം മാറിക്കൊണ്ടിരിക്കുന്നു, അഞ്ച് മീറ്റർ വരെ മാറ്റങ്ങളോടെ,” അദ്ദേഹം പറഞ്ഞു.

അതേസമയം, 2021 ലെ മെഷർമെന്റ് വിദഗ്ധർ പറയുന്നത്, പർവതത്തിന് ഒരു വർഷം ശരാശരി 13 സെന്റീമീറ്റർ ഉയരം നഷ്ടപ്പെടുന്നു എന്നാണ്.

“ഞങ്ങൾ ഭാവി തലമുറകൾക്കായി ഡാറ്റ ശേഖരിക്കുകയാണ്. അവ വ്യാഖ്യാനിക്കാൻ ഞങ്ങൾ ശാസ്ത്രജ്ഞർക്ക് വിടുന്നു” എന്നും ഗാരറ്റ്സ് പറഞ്ഞു.

മോണ്ട് ബ്ലാങ്കിന്റെ പാറകൾ നിറഞ്ഞ കൊടുമുടി സമുദ്രനിരപ്പിൽ നിന്ന് 4,792 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ, ഉയരത്തിലെ വ്യത്യാസം മഞ്ഞും ഹിമവും മൂലമാണ്. അത് കാറ്റിനെയും കാലാവസ്ഥയെയും ആശ്രയിച്ചിരിക്കുന്നു. ഈ വർഷം “കുറവ് മഴ” – അല്ലെങ്കിൽ കുറഞ്ഞ മഴ – കാരണം ചുരുങ്ങാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറഞ്ഞു.

മോണ്ട് ബ്ലാങ്കിൽ ആശങ്ക മാത്രമല്ല, സ്വിറ്റ്‌സർലൻഡിലെ ഹിമാനികൾ അവയുടെ രണ്ടാമത്തെ ഏറ്റവും വലിയ വാർഷിക നഷ്ടം നേരിട്ടതായി കഴിഞ്ഞയാഴ്ച വെളിപ്പെടുത്തി – ഇത് ആഗോളതാപനത്തിന്റെ വ്യക്തമായ ലക്ഷണമാണെന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചു.

കഴിഞ്ഞ മാസം 20 പേരടങ്ങുന്ന ഒരു സംഘം മോണ്ട് ബ്ലാങ്കിൽ കയറി അളവെടുപ്പ് നടത്തിയിരുന്നു. നിരവധി ദിവസങ്ങള്‍ ചെലവഴിച്ചാണ് അത് നടത്തിയത്. എട്ട് ഗ്രൂപ്പുകളായി തങ്ങളെ തിരിച്ച്, പര്‍‌വ്വതം എത്ര ഉയരത്തിലാണെന്ന് നിർണ്ണയിക്കാൻ അവർ ആദ്യമായി ഒരു ഡ്രോൺ ഉപയോഗിച്ചു.

മുകളിൽ ഇരിക്കുന്ന ഐസ് ക്യാപ്പിന്റെ മാതൃകയിൽ മഞ്ഞിൽ ചെറിയ റിസീവറുകൾ പിടിപ്പിച്ചാണ് ഉയരം നിർണ്ണയിക്കുന്നത്. റിസീവറുകൾ ഒരു ജിപിഎസ് സിഗ്നൽ പുറപ്പെടുവിക്കുന്നു, അത് അടുത്തുള്ള സെന്റീമീറ്ററിലേക്ക് അളക്കാൻ ഉപയോഗിക്കുന്നു.

മോണ്ട് ബ്ലാങ്കിന് “യൂറോപ്പിന്റെ മേൽക്കൂര” എന്ന് വിളിപ്പേരുണ്ട്, ഓരോ വർഷവും 20,000 മുതൽ 30,000 വരെ ആളുകൾ അതിൽ കയറാൻ ശ്രമിക്കുന്നതായി കണക്കാക്കപ്പെടുന്നു. മലമുകളിലേക്കുള്ള ഏറ്റവും ജനപ്രിയമായ റൂട്ട്, തിരക്ക് ഒഴിവാക്കാൻ ഒരു ദിവസം 214 പർവതാരോഹകർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

2013-ൽ, ഒരു മല കയറ്റക്കാരൻ പർവതത്തിൽ മരതകം, മാണിക്യം, നീലക്കല്ലുകൾ എന്നിവ ഉൾപ്പെടുന്ന കുഴിച്ചിട്ട നിധിയുടെ ഒരു പെട്ടി കണ്ടെത്തി. അതിലുണ്ടായിരുന്ന ഏകദേശം £128,000 വിലയുള്ള നിധിയുടെ പകുതി 2021-ൽ അദ്ദേഹത്തിന് പാരിദോഷികമായി നൽകി.

Print Friendly, PDF & Email

Leave a Comment

More News