മയാമി: 2023 നവംബർ 2 മുതൽ 4 വരെ മയാമിയിലുള്ള ഹോളിഡേ ഇൻ മയാമി വെസ്റ്റ് ഹോട്ടലിൽ നടക്കുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA ) അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിൽ കൈരളി ടി വി എക്സിക്യൂട്ടീവ് എഡിറ്റർ എസ് ശരത് ചന്ദ്രൻ പങ്കെടുക്കും.
മലയാള ദൃശൃമാധൃമരംഗത്തെ മുൻനിരക്കാരിലെ പരിചിത മുഖമാണ് ശരത് ചന്ദ്രൻ . വാർത്താ ചാനലുകളുടെ മത്സരാധിഷ്ഠിത ലോകത്ത് കൈരളി വാർത്തയെ മുൻനിരയിലെത്തിച്ച ചാനലിന്റെ എക്സി. എഡിറ്റർ. രാഷ്ട്രീയ വിവാദങ്ങൾ വാർത്താ ചാനലുകളുടെ ഇഷ്ട വിഭവമാകുമ്പോൾ കൈരളിയുടെ നിലപാടുകൾ വേറിട്ടു തന്നെ ജനങ്ങളിലെത്തിച്ച മാധൃമപ്രവർത്തകൻ.
വ്യത്യസ്ത നിലപാടുകൾ ഉള്ളവരെ വാർത്താ സംവാദങ്ങളിൽ നയിച്ചുകൊണ്ടുപോകുന്ന ശരത്തിന്റെ ശൈലി മാതൃകാപരമാണ്. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാരം, സംസ്ഥാന മാധൃമ അവാർഡും, സംസ്ഥാന ടെലിവിഷൻ അവാർഡും അടക്കം നിരവധി പുരസ്കാരങ്ങൾ ശരത് ചന്ദ്രൻ നേടിയിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിൽ ന്യൂസ് എഡിറ്റർ ആയും , ന്യൂസ് 18 കേരളത്തിൽ അസോ. എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 2020 മുതൽ കൈരളി ന്യൂസിന്റെ എക്സി. എഡിറ്ററാണ്.
ഇന്ത്യ പ്രസ് ക്ലബ് സമ്മേളനത്തിൽ രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും. നവം :3 വെളിയാഴ്ചയും ,4 ശനിയാഴ്‌ചയും രാവിലെ 10 മുതൽ രാത്രി 10 മണി വരെ സെമിനാറുകളും, ഓപ്പൺ ഫോറവും , പൊതു സമ്മേളനവും , വൈവിധ്യമാർന്ന കലാപരിപാടികളും നടക്കും. ഏവർക്കും പ്രവേശനം സൗജന്യമാണ് .
സുനിൽ തൈമറ്റം-പ്രസിഡന്റ്, രാജു പള്ളത്ത് -ജനറൽ സെക്രട്ടറി , ഷിജോ പൗലോസ് -ട്രഷറർ , ബിജു കിഴക്കേക്കുറ്റ് -അഡ്വൈസറി ബോർഡ് ചെയർമാൻ ,സുനിൽ ട്രൈസ്റ്റാർ -പ്രസിഡന്റ് എലെക്ട് , ബിജു സക്കറിയ -വൈസ് പ്രസിഡണ്ട് , സുധ പ്ലക്കാട്ട് -ജോയിന്റ് സെക്രട്ടറി , ജോയ് തുമ്പമൺ -ജോയിന്റ് ട്രഷറർ , ജോർജ് ചെറായിൽ ഓഡിറ്റർ എന്നിവരുടെ നേതൃത്വത്തിലുള്ള നാഷണൽ കമ്മറ്റിയാണ് അന്താരാഷ്ട്ര മാധ്യമ കോൺഫറൻസിന് ചുക്കാൻ പിടിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് : സുനിൽ തൈമറ്റം-305 776 7752 , രാജു പള്ളത്ത് – 732 429 9529 , ഷിജോ പൗലോസ് – 201 238 9654,