ഒട്ടാവ : യൂണിഫോമിൽ ഫലസ്തീൻ അനുകൂല നിറങ്ങൾ ധരിച്ചതിന് കനേഡിയൻ എയർലൈൻ, എയർ കാനഡ മോൺട്രിയൽ ആസ്ഥാനമായുള്ള ബി 787 വിമാനത്തിലെ പൈലറ്റിനെ സസ്പെന്‍ഡ് ചെയ്തു.
പൈലറ്റിന്റെ ഇസ്രായേലിനെക്കുറിച്ച് അശ്ലീല കമന്റുകൾ അടങ്ങിയ സോഷ്യൽ മീഡിയ പോസ്റ്റുകളെക്കുറിച്ചുള്ള ആശങ്കകളെ തുടർന്നാണ് നടപടി.
ഇന്നലെ മുതൽ പൈലറ്റിനെ സർവീസിൽ നിന്ന് സസ്പെന്‍ഡ് ചെയ്തതായി എയർ കാനഡ വക്താവ് പീറ്റർ ഫിറ്റ്‌സ്പാട്രിക് പറഞ്ഞു.
“ഈ നടപടി സ്വീകരിക്കാനുണ്ടായ കാരണം സോഷ്യൽ മീഡിയയിലെ ഈ വ്യക്തിയുടെ അഭിപ്രായങ്ങളും പ്രസിദ്ധീകരണങ്ങളും എയർ കാനഡയുടെ വീക്ഷണങ്ങളെ ഒരു തരത്തിലും പ്രതിനിധീകരിക്കാത്തതിനാലാണ്. എയർ കാനഡയിലെ ജീവനക്കാരനായ അദ്ദേഹത്തിന് പരസ്യമായി സംസാരിക്കാൻ ഒരിക്കലും അധികാരം നല്‍കിയിട്ടില്ല,” ഫിറ്റ്സ്പാട്രിക് പറഞ്ഞു.
സംഭവത്തിന് ശേഷം, തങ്ങളുടെ പൈലറ്റിന്റെ പോസ്റ്റിനെ എയർലൈൻ അപലപിക്കുകയും വിഷയം വളരെ ഗൗരവമായി വിശകലനം ചെയ്യുകയാണെന്നും പറഞ്ഞു.
“ഒരു എയർ കാനഡ പൈലറ്റ് നടത്തിയ അസ്വീകാര്യമായ പോസ്റ്റുകളെ കുറിച്ച് ഞങ്ങൾക്കറിയാം. ഞങ്ങൾ ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. ഒക്ടോബർ 9-ന് അദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കി. എല്ലാത്തരം അക്രമങ്ങളെയും ഞങ്ങൾ ശക്തമായി അപലപിക്കുന്നു,” എയര്‍ കാനഡ എക്സില്‍ കുറിച്ചു.
ഹമാസ് ഭീകരാക്രമണത്തെ തുടർന്ന് ടെൽ അവീവിലേക്കുള്ള വിമാന സർവീസുകൾ എയർ കാനഡ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
We are aware of the unacceptable posts made by an Air Canada pilot. We are taking this matter very seriously, and he was taken out of service on Mon, Oct. 9. We firmly denounce violence in all forms.
— Air Canada (@AirCanada) October 10, 2023
https://twitter.com/ezralevant/status/1711837002294009886?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1711837002294009886%7Ctwgr%5Ee27dc9117a4b6740306137abb1685d553333386d%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.siasat.com%2Fair-canada-suspends-pilot-for-wearing-pro-palestinian-colours-in-uniform-2719045%2F