ഹൂസ്റ്റൺ : ഹൂസ്റ്റൺ സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്ക പള്ളിയുടെ നേതൃത്യത്തിൽ മലങ്കര കത്തോലിക്ക ചാരിറ്റീസ് ഹൂസ്റ്റൺ (MCCH ) എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന് രൂപതാ അദ്ധ്യക്ഷൻ അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാർ സ്തെഫാനോസ് മെത്രാപോലിത്ത തുടക്കം കുറിച്ചു.
ക്രൈസ്തവ ജീവിതത്തിന്റെ മുഖമുദ്രയായ പങ്കുവക്കലിൻറെ ആനന്ദവും സംസ്കാരവും പുത്തൻ തലമുറ ജീവിതത്തിൽ പകർത്തണമെന്ന് ഉൽഘാടന സന്ദേശത്തിൽ മാത്രപോലിത്താ ഓർമിപ്പിച്ചു. ചടങ്ങിൽ അദ്ധ്യക്ഷനായ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവിനെ മലങ്കര കാത്തോലിക്ക സഭയുടെ ആദരവ് നൽകുകയും പൊന്നാട സമർപ്പിച്ച് അഭിനന്ദിക്കുകയും ചെയ്തു. MCCH ന്റെ പ്രവർത്തങ്ങളുടെ രുപരേഖ സെക്രട്ടറി റീന ജോർജ് അവതരിപ്പിക്കുകയും സാമ്പത്തിക സ്രോതസിനെ കുറിച്ച് കോഓർഡിനേറ്റർ സഞ്ജയ് കോരെത്തു സംസാരിക്കുകയും ചെയ്‌തു. MCCHന്റെ ലോഗോ മേയർ കെൻ മാത്യു ഇടവക ട്രസ്റ്റീ സാലു സാമുവേൽ, സെക്രട്ടറി ബിനു അലക്സ് എന്നിവർക്കു നൽകി പ്രകാശനം ചെയ്തു. ലോഗോ രൂപകൽപന ച്യ്ത ജിജാ തോമസിനെ ഉപഹാരം നൽകി ആദരിച്ചു.
MCCH വെബ്സൈറ്റ്ന്റെ ഉൽഘാടന കർമം ഫാദർ മൈക്കിൾ ഇടത്തിൽ നിർവഹിച്ചു. MCCH മീഡിയ കോർഡിനേറ്റർ സെലിക്സ് ചെറിയാൻ വെബ്സൈറ്റിന്റെ വിവരണം നൽകുകയും പ്രോഗ്രാം കോർഡിനേറ്റർസ് ജയാ തോമസ് , താരാ തരകൻ എന്നിവർ ചടങ്ങുകൾക്ക് നേതൃതും നൽകുകയും ചെയ്തു. ഇടവക വികാരി ഫാദർ ബിന്നി ഫിലിപ്പ് സമ്മേളനത്തിന് സ്വാഗതം ആശംസിക്കുകയും MCCH ഫിനാൻസ് കോർഡിനേറ്റർ എബി ചന്ദ്രബോസ് നന്ദിയും അറിയിച്ചു.
2021ൽ രൂപീകരിച്ച ഈ ജീവകാരുണ്യ പ്രസ്ഥാനം വഴിയായി നാല് വീടുകളുടെ നിർമാണം പൂർത്തീകരിച്ചു. ഒരോ വർഷവും തിരഞ്ഞെടുക്കപ്പെട്ട ആതുരാലയത്തിന് ആഹാരം, മരുന്ന് തുടങ്ങിയവ നൽകിവരുന്നു. അടിയന്തര ഘട്ടത്തിൽ കുടുംബങ്ങക്കുള്ള പ്രത്യേക സഹായം , ചികിത്സ സഹായം , യുവാക്കൾക്കുള്ള ജീവകാരുണ്യ പരിശീലന പ്രോത്സാഹന പദ്ധതികൾ എന്നിവയാണ് MCCHലൂടെ ലക്‌ഷ്യം വക്കുന്നത്. വർഷാരംഭത്തിലുള്ള ആദ്യ ചെക്ക് , നോമ്പുകാല ഉപവാസ ധന സമാഹരണം , ജന്മദിന , വിവാഹ വാർഷിക സംഭാവന , ഫ്യൂണറൽ സമയത്തെ പൂക്കൾക്ക് പകരമുള്ള ജീവകാരുണ്ണ്യ സംഭാവന തുടങ്ങിയവയിലൂടെ ഈ പ്രവർത്തനങ്ങക്കുള്ള ധനസമാഹരണം നടത്തുന്നു.